സഭയ്ക്ക് സ്ത്രീകളോട് ചിറ്റമ്മ നയമെന്ന് പരാതിക്കാരിയായ കന്യാസ്ത്രീ; വത്തിക്കാനയച്ച കത്ത് പുറത്ത്


കോട്ടയം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം ആളിക്കത്തുന്നതിനിടെ കന്യാസ്ത്രീ മാർപാപ്പയ്ക്ക് അയച്ച കത്ത് പുറത്തു വന്നു. കന്യാസ്ത്രീകൾക്ക് സഭയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്നും സഭയുടേത് ചിറ്റമ്മ നയമാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

കടം ഒഴിയാന്‍ കണ്ട വഴി; ആള്‍ദൈവത്തിന് ഭാര്യയെ കാഴ്ചവച്ചു, പ്രോല്‍സാഹിപ്പിച്ച് ഭര്‍ത്താവ്!! കേസ്

പണം ഉപയോഗിച്ച് പരാതി ഒതുക്കി തീർക്കാനും സ്വാധീനിക്കാനും ശ്രമം നടക്കുന്നതായി കന്യാസ്ത്രീ കത്തിൽ ആരോപിക്കുന്നുണ്ട്. വിഷയത്തിൽ മാർപാപ്പ അടിയന്തിരമായി ഇടപെടണണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

അത് ഒറിജിനൽ ബെഹ്‌റ അല്ലെ? പാഷാണം ഷാജിയോ മറ്റോ ആണോ? പോലീസിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് മാധ്യമപ്രവർത്തക

കഴുകൻ കണ്ണുകൾ

മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീകളെ ബിഷപ്പ് ഫ്രാങ്കോ കഴുകൻ കണ്ണുകളോടെയാണ് കാണുന്നതെന്ന് കത്തിൽ ആരോപിക്കുന്നു. പ്രതിഷേധിക്കുന്ന കന്യാസ്ത്രീമാരോട് പ്രതികാര നടപടികൾ സ്വീകരിക്കാറുണ്ട്. ഇങ്ങനെ ഇരുപതോളം കന്യാസ്ത്രീകളെയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റിയതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചിറ്റമ്മനയം

കന്യാസ്ത്രീകളോട് ചിറ്റമ്മ നയമാണ് സഭ സ്വീകരിക്കുന്നതെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. സഭ ബിഷപ്പിനെ മാത്രം സംരക്ഷിക്കുകയാണ്. സഭയുടെ സ്വത്തുക്കളും പണവും ഉപയോഗിച്ച് ബിഷപ്പ് കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയടക്കം ബിഷപ്പ് സ്വാധീനിക്കാൻ ശ്രമം നടത്തിയതായും കുറ്റപ്പെടുത്തുന്നു.

രണ്ട് ദിവസം മുൻപ്

രണ്ട് ദിവസം മുൻപ് കന്യാസ്ത്രീ വത്തിക്കാന് അയച്ച കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും മറ്റ് 21 ആളുകൾക്കുമാണ് കന്യാസ്ത്രീ കത്തയച്ചിരിക്കുന്നത്. വത്തിക്കാൻ സ്ഥാനപതിക്ക് മുമ്പും കന്യാസ്ത്രീ കത്ത് അയച്ചിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കർദ്ദിനാളിന് പരാതി

കർദ്ദിനാൾ മാർ ജോർ‌ജ്ജ് ആലഞ്ചേരിക്ക് ബിഷപ്പിന്റെ പീഡനത്തെ കുറിച്ച് പരാതി നൽകിയതായി കന്യാസ്ത്രീ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കർദ്ദിനാൾ ഇത് നിരസിക്കുകയായിരുന്നു. കർദ്ദിനാൾ മാര്‌ ജോർജ്ജ് ആലഞ്ചേരിക്ക് പരാതി നൽകിയ കാര്യം വത്തിക്കാനുള്ള കത്തിലും കന്യാസ്ത്രീ ആവർത്തിക്കുന്നുണ്ട്. വത്തിക്കാന്റെ അടിയന്തിര ഇടപെടൽ വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

മുന്നോട്ട് തന്നെ

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതു വരെ പോരാട്ടം തുടരുമെന്ന നിലപാടിലാണ് കന്യാസ്ത്രീകൾ. ആരുടെയും പ്രേരണയിലല്ല സമരം തുടരുന്നത്, തങ്ങളുടെ സഹോദരിക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും കന്യാസ്ത്രീമാർ വ്യക്തമാക്കി. തങ്ങൾക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ പിസി ജോർജ്ജിനെതിരെ പരാതി നൽകുമെന്നും കന്യാസ്ത്രീമാർ അറിയിച്ചു.

ഐജിയുടെ യോഗം

ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നകാര്യത്തിൽ യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന. ബിഷപ്പിന്റെ മൊഴികളിലെ വൈരുദ്ധ്യത്തിൽ വ്യക്തത വരുത്തിയെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്. രണ്ട് ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Have a great day!
Read more...

English Summary

nun letter to vatican against jalandhar bishop