ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബംപർ എത്തിയത്. ഭാഗ്യശാലിക്ക് 30 കോടിയാണ് സമ്മാനമായി ലഭിക്കുക. നിങ്ങളായിരിക്കുമോ ഇത്തവണത്തെ ഭാഗ്യശാലി? അങ്ങനെയെങ്ങാനും സംഭവിച്ചാൽ എന്താണ് അടുത്തായി ചെയ്യേണ്ടത്? നടപടി ക്രമങ്ങൾ വിശദമായി നോക്കാം
സമ്മാനം ലഭിച്ചെന്ന് ബോധ്യമായാൽ ഉടൻ തന്നെ ടിക്കറ്റിന് പുറകിൽ നിങ്ങളുടെ പേരും മേൽവിലാസവും ഫോണ്‍ നമ്പറുമെല്ലാം വിശദമായി രേഖപ്പെടുത്തണം. തുടർന്ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഡയറക്ടറേറ്റിലോ അല്ലെങ്കില്‍ അംഗീകൃത ജില്ലാ ഭാഗ്യക്കുറി ഓഫീസിലോ ടിക്കറ്റുകൾ സമർപ്പിക്കാം.
ഫലം വന്ന് മൂപ്പത് ദിവസത്തിനകം തന്നെ ടിക്കറ്റുകൾ ലോട്ടറി ഓഫീസിൽ സമർപ്പിക്കണം. 90 ദിവസം വരെ വൈകിയാലും വകുപ്പ് നടപടികൾ എടുക്കില്ല. പേര് വിവരങ്ങൾ വെളിപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെങ്കിൽ നിങ്ങൾക്ക് അക്കാര്യം ലോട്ടറി വകുപ്പിനോട് ആവശ്യപ്പെടാം. എന്തൊക്കെ രേഖകളാണ് ആവശ്യം ഫോം നമ്പർ എട്ടിൽ സ്റ്റാമ്പ് ചെയ്ത രസീത് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ ആവശ്യമാണ്. ഇതിൽ ഗസറ്റഡ് ഓഫീസറോ നോട്ടറിയോ സാക്ഷ്യപ്പെടുത്തണം. ടിക്കറ്റ് പകർപ്പെടുത്ത് കൈയ്യിൽ സൂക്ഷിക്കണം. ഇതിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തണം. തിരിച്ചറിയൽ രേഖയും ആവശ്യമാണ്. ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ഡ്രൈവിങ് ലൈന്‍സ്, പാന്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും കൈയ്യിൽ കരുതാം. വമ്പൻ സമ്മാനങ്ങൾ കഴിഞ്ഞ തവണ 25 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ഇത്തവണ കൂടുതൽ പേർക്ക് സമ്മാനം ലഭിക്കുന്ന തരത്തിലാണ് ഓണം ബമ്പർ ക്രമപ്രടുത്തിയിരിക്കുന്നത്. രണ്ടാം സമ്മാനം ഒരു കോടി രൂപയാണ്. 20 പേര്‍ക്കാണ് സമ്മാനത്തുക ലഭിക്കു. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റ് വില്‍പന നടത്തുന്ന ഏജന്റിന് മൂന്നു കോടി രൂപ ഏജന്‍സി സമ്മാനമായും ലഭിക്കും. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കും കൂടാതെ 500 മുതല്‍ 5000 രൂപ വരെയുള്ള ലക്ഷക്കണക്കിന് സമ്മാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26നാണ് നറുക്കെടുപ്പ്. ആദ്യ ദിനത്തിൽ തന്നെ വൻ വിൽപന 21 നാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. ആദ്യ ദിനത്തിൽ മാത്രം വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകളാണ്. ആദ്യ ഘട്ടമായി 20 ലക്ഷം ടിക്കറ്റുകളാണ് വിൽപ്പനയ്ക്കായി ലഭ്യമാക്കിയിട്ടുള്ളത്. ഡിമാൻ്റ് ഉയരുന്നതിന് അനുസരിച്ചായിരിക്കും കൂടുതൽ ടിക്കറ്റുകൾ വിപണിയിലെത്തിക്കുക.