ഈ മനുഷ്യൻ വൃത്തികേട് ഛർദിക്കുന്നത് ഇനി സഹിക്കാൻ വയ്യ.. പിസി ജോർജിനെതിരെ പാർവ്വതിയും


വായ മൂടൽ ക്യാംപെയ്‌നുമായി പ്രമുഖർ രംഗത്ത് | Oneindia Malayalam

കൊച്ചി: ആര്‍ക്കെതിരെയും എന്തും പറയാനുള്ള ലൈസന്‍സ് തന്റെ നാവിനുണ്ടെന്ന് ധരിച്ച് വെച്ചിരിക്കുന്ന പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വാ മൂടിക്കെട്ടാന്‍ ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ പച്ചയ്ക്ക് അധിക്ഷേപിക്കുകയാണ് പിസി ജോര്‍ജ് ചെയ്തത്.

ഇതോടെ പ്രമുഖര്‍ അടക്കമുള്ളവര്‍ പിസി ജോര്‍ജിന്റെ വായടപ്പിക്കണം എന്നാവശ്യപ്പെട്ട് ക്യാംപെയ്‌നുമായി രംഗത്തുണ്ട്. വായ മൂടെടാ പിസി എന്ന ഹാഷ്ടാഗോട് കൂടിയാണ് ക്യാംപെയ്ന്‍. നടി പാര്‍വ്വതിയും പിസി ജോര്‍ജിനെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്.

പിസിക്കെതിരെ പാർവ്വതി
പിസിക്കെതിരെ പാർവ്വതി
പിസിക്കെതിരെ പാർവ്വതി

പിസി ജോര്‍ജ് എംഎല്‍എയെ രൂക്ഷമായി വിമര്‍ശിച്ചും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയേയും സമരം ചെയ്യുന്ന മറ്റ് കന്യാസ്ത്രീകളേയും പിന്തുണച്ചുമാണ് നടി പാര്‍വ്വതി തന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. വായമൂടല്‍ ക്യാംപെയ്‌നുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് പോസ്റ്റും പാര്‍വ്വതിയുടെ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

ഇനിയീ വൃത്തികേട് വേണ്ട
ഇനിയീ വൃത്തികേട് വേണ്ട
ഇനിയീ വൃത്തികേട് വേണ്ട

പിസി ജോര്‍ജിനെതിരെ ഇത്തരമൊരു ക്യാംപെയ്‌നിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് പാര്‍വ്വതി പറയുന്നു. പിസി ജോര്‍ജിന്റെ വായില്‍ നിന്നും വീഴുന്ന വൃത്തികേടുകള്‍ അവസാനിപ്പിക്കേണ്ട സമയമായിരിക്കുന്നു. നീതിക്ക് വേണ്ടി പൊരുതുന്ന സഹോദരിയുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു എന്നാണ് പാര്‍വ്വതി ട്വീറ്റ് ചെയ്തിരിക്കുന്നത്.

വായ മൂടെടാ പീസി
വായ മൂടെടാ പീസി
വായ മൂടെടാ പീസി

വായമൂടല്‍ ക്യാംപെയ്ന്‍, സ്പീക്ക് അപ്പ്, നോ ഫിയര്‍, വായ മൂടെടാ പീസി എന്നീ ഹാഷ്ടാഗുകളോട് കൂടിയാണ് പാര്‍വ്വതിയുടെ ട്വീറ്റ്. പാര്‍വ്വതിയുടെ പ്രതികരണത്തിന് ട്വിറ്ററിലെ അനുയായികളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അതേസമയം പാര്‍വ്വതിയോടുള്ള കലിപ്പ് ഈ ട്വീറ്റിന് താഴെയും തീര്‍ക്കുന്നവരും ഉണ്ട്.

നിരോധിക്കണം ഇയാളെ
നിരോധിക്കണം ഇയാളെ
നിരോധിക്കണം ഇയാളെ

പാര്‍വ്വതിയെ കൂടാതെ സിനിമാ രംഗത്ത് നിന്ന് ആഷിഖ് അബുവും മധുപാലും അടക്കമുള്ളവര്‍ പിസി ജോര്‍ജിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്ലാസ്റ്റിക് അല്ല നിരോധിക്കേണ്ടത് പിസി ജോര്‍ജിനെയാണ് എന്നാണ് മധുപാല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചത്. ബോളിവുഡ് താരം സ്വര ഭാസ്‌കറും പിസി ജോര്‍ജിനെതിരെ രംഗത്ത് വന്നിരുന്നു.

ഓക്കാനമുണ്ടാക്കുന്നു
ഓക്കാനമുണ്ടാക്കുന്നു
ഓക്കാനമുണ്ടാക്കുന്നു

ആക്രമിക്കപ്പെട്ട കന്യാസ്ത്രീയ്‌ക്കെതിരെ പിസി ജോര്‍ജ് എംഎല്‍എ പറഞ്ഞ വാക്കുകള്‍ തീര്‍ത്തും അരോചകമാണെന്നും അവ ലജ്ജിപ്പിക്കുന്നതാണെന്നുമാണ് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രവീകരണം സമൂഹത്തെ മലിനപ്പെടുത്തുന്നുവെന്നും അത് തനിക്ക് ഓക്കാനമുണ്ടാക്കുന്നുവെന്നും സ്വര പ്രതികരിച്ചു.

രവീണ ടണ്ടനും രംഗത്ത്
രവീണ ടണ്ടനും രംഗത്ത്
രവീണ ടണ്ടനും രംഗത്ത്

പിസി ജോര്‍ജിന് എതിരെ മറ്റൊരു പ്രമുഖ ബോളിവുഡ് നടിയായ രവീണ ടണ്ടനും രംഗത്ത് വരികയുണ്ടായി. ഇരയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് ഈ കേസില്‍ നടക്കുന്നതെന്ന് രവീണ ആരോപിച്ചു. വനിതാ കമ്മീഷന്‍ ഈ കേസില്‍ നേരിട്ട് ഇടപെടണമെന്നും രവീണ ടണ്ടന്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

തരംഗമായി വായ മൂടൽ
തരംഗമായി വായ മൂടൽ
തരംഗമായി വായ മൂടൽ

പിസി ജോര്‍ജിന്റെ വായ മൂടല്‍ ക്യാംപെയ്ന്‍ ഫേസ്ബുക്കിലും ട്വിറ്ററിലും തരംഗമായിരിക്കുകയാണ്. തുടര്‍ച്ചയായി പീഡനക്കേസുകളിലെ ഇരകളെ അധിക്ഷേപിക്കുന്ന എംഎല്‍എയുടെ വാ മൂടാന്‍ സെല്ലോടേപ്പുകള്‍ അയച്ച് കൊടുത്ത് കൊണ്ടാണ് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. കന്യാസ്ത്രീയെ അധിക്ഷേപിച്ചതിന് പോലീസ് പിസിക്കെതിരെ കേസെടുത്തേക്കും.

ട്വീറ്റ് വായിക്കാം

ട്വീറ്റ് വായിക്കാം

പാർവ്വതിയുടെ ട്വീറ്റ് വായിക്കാം

Have a great day!
Read more...

English Summary

Actress Parvathy takes part in Vaayamoodal Campaign against PC George