ഗതികെട്ട് മുട്ടുമടക്കി പിസി ജോർജ്.. കന്യാസ്ത്രീയെ അധിക്ഷേപിച്ചതിന് മാപ്പുമായി എംഎൽഎ


കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരെ പീഡന പരാതിയുമായി മുന്നോട്ട് വന്ന കന്യാസ്ത്രീയ്ക്ക് ഒപ്പമാണ് മുഴുവന്‍ കേരളവും. എന്നാല്‍ സഭയിലെ ഒരു പക്ഷവും സര്‍ക്കാരും പോലീസും ബിഷപ്പിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപമുണ്ട്. അതിനിടെയാണ് കന്യാസ്ത്രീയെ അധിക്ഷേപിച്ച് പിസി ജോര്‍ജ് രംഗത്ത് വന്നത്.

പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ വേശ്യയെന്നാണ് പിസി ജോര്‍ജ് വിളിച്ചത്. തുടര്‍ന്ന് എംഎല്‍എയുടെ വായ മൂടാനുള്ള ക്യാംപെയ്ന്‍ പോലും നടത്തേണ്ടതായി വന്നു മലയാളിക്ക്. ഒടുക്കം ഗത്യന്തരമില്ലാതെ പിസി ജോര്‍ജ് മുട്ട് മടക്കിയിരിക്കുകയാണ്.

വേശ്യയെന്ന് അധിക്ഷേപം

ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ചതിന് മാപ്പ് പറഞ്ഞാണ് പിസി ജോര്‍ജ് രംഗത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയും ദേശീയ വനിതാ കമ്മീഷനും അടക്കം പിസി ജോര്‍ജിന്റെ മോശം വാക്കുകള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. പോലീസ് പിസി ജോര്‍ജിന് എതിരെ കേസെടുക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് എംഎല്‍എ മാപ്പ് പറഞ്ഞിരിക്കുന്നത്.

പരാമർശം പിൻവലിക്കുന്നു

കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ചത് താന്‍ പിന്‍വലിക്കുന്നുവെന്നും ആ വാക്ക് ഉപയോഗിച്ചത് തെറ്റായിപ്പോയെന്നും പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു സ്ത്രീയും അത്തരത്തിലുള്ള വിളി കേള്‍ക്കാന്‍ താല്‍പര്യപ്പെടില്ലെന്ന് മനസ്സിലാക്കുന്നുവെന്നും ഒരു സ്ത്രീയ്ക്ക് എതിരെയും അത്തരം പരാമര്‍ശം നടത്താന്‍ പാടില്ലായിരുന്നുവെന്നും പിസി ജോര്‍ജ് പറഞ്ഞു.

വേദന തിരിച്ചറിയുന്നു

കന്യാസ്ത്രീയ്ക്ക് എതിരെ താന്‍ അത്തരമൊരു വാക്ക് ഉപയോഗിച്ചത് വൈകാരികമായിട്ടായിരുന്നു. ആ വാക്കുണ്ടാക്കുന്ന വേദന താന്‍ തിരിച്ചറിയുന്നു. ആ പദം ഒഴികെ ബാക്കി താന്‍ അവര്‍ക്കെതിരെ പറഞ്ഞ എല്ലാ കാര്യങ്ങളിലും ഉറച്ച് നില്‍ക്കുകയാണ് എന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

കന്യാസ്ത്രീയായി കണക്കാക്കുന്നില്ല

അവരെ താന്‍ കന്യാസ്ത്രീയായി കൂട്ടുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. ജലന്ധര്‍ ബിഷപ്പിന്റെ പക്കല്‍ നിന്നും പണം വാങ്ങിയാണ് പിസി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത് എന്ന ആരോപണം എംഎല്‍എ തള്ളിക്കളഞ്ഞു. താന്‍ ആരുടെ കയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പിസി പറഞ്ഞു.

സഹോദരനെതിരെ നിയമനടപടി

തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ സഹോദരന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിസി ജോര്‍ജ് കന്യാസ്ത്രീയെ അപമാനിച്ചത്. കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളേയും എംഎല്‍എ അധിക്ഷേപിച്ചിരുന്നു.

ഇനി കന്യാസ്ത്രീ അല്ല

കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നാണ് പിസി ജോര്‍ജ് ചോദിച്ചത്. കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നെ കന്യാസ്ത്രീ അല്ലെന്നും പീഡനത്തിന് ഇരയായി എന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

പോലീസിന് വേറെ പണിയില്ല

ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപ്പോള്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാം എന്നും പിസി ജോര്‍ജ് പറഞ്ഞു. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത് പോലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണെന്നും പിസി ജോര്‍ജ് ആരോപിച്ചിരുന്നു.

പിസിക്കെതിരെ ട്രോള്‍ വർഷം | Oneindia Malayalam
വൻ പ്രതിഷേധം

ഇതേത്തുടർന്ന് വൻ പ്രതിഷേധമാണ് പിസി ജോർജിന് എതിരെ ഉയർന്നത്. പിസി ജോർജിന് സെല്ലോ ടേപ്പുകൾ അയച്ച് നൽകി വായ മൂടെടാ പിസി എന്ന ക്യാംപെയ്ന് സോഷ്യൽ മീഡിയ തുടക്കമിട്ടു. സിനിമാ രംഗത്ത് നിന്നടക്കമുള്ള പ്രമുഖർ പിസി ജോർജിനെതിരെ രംഗത്ത് വന്നു. ദേശീയ വനിതാ കമ്മീഷൻ പിസി ജോർജിനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് കേസെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പുതിയ ആരോപണവുമായി നടി ശ്രീ റെഡ്ഡി.. ഇത്തവണ സച്ചിൻ തെണ്ടുക്കൽക്കറിനെതിരെ

ഈ മനുഷ്യൻ വൃത്തികേട് ഛർദിക്കുന്നത് ഇനി സഹിക്കാൻ വയ്യ.. പിസി ജോർജിനെതിരെ പാർവ്വതിയും

Have a great day!
Read more...

English Summary

PC George regrets calling the nun 'prostitute'