ടോള്‍ ചോദിച്ചപ്പോള്‍ വിശ്വരൂപം പൂണ്ട് പിസി ജോര്‍ജ്ജ്; ബാരിയര്‍ തല്ലിത്തകര്‍ത്തു- വീഡിയോ


തൃശ്സൂര്‍: പാലിയേക്കര ടോള്‍ പ്ലാസ എന്ന് പറയുമ്പോള്‍ തന്നെ നീണ്ട ഗാതഗത കുരുക്കാണ് ആളുകളുടെ മനസ്സിലേക്ക് ഓടിവരിക. മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്ന ദുരിതത്തിന് പുറമേ ടോള്‍ പ്ലാസ ജീവനക്കാരില്‍ നിന്ന് യാത്രക്കാര്‍ ചിലപ്പോഴൊക്കെ അക്രമങ്ങളും ഇവിടെ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.

നിയമങ്ങള്‍ അനുശാസിക്കാതെയുള്ള ടോള്‍ പിരിവിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. അതിനിടയിലാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ് ഇന്നലെ ടോള്‍ പ്ലാസ വഴി യാത്ര ചെയ്യുന്നത്. എംഎല്‍എയോട് ടോള്‍ ചോദിച്ചതോടെ പിസി ജോര്‍ജ്ജിന്റെ വിധം മാറുന്നതാണ് പിന്നീട് കണ്ടത്.

പ്രശ്‌നങ്ങള്‍
പ്രശ്‌നങ്ങള്‍
പ്രശ്‌നങ്ങള്‍

പലപ്പോഴും പാലിയേക്കര ടോള്‍പ്ലാസയില്‍ യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരുമായി പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഇന്നലേയും അത്തരത്തില്‍ ഒരു സംഭവം ഇവിടെ ഉണ്ടായി. മറ്റു പ്രശ്‌നക്കാരെയൊക്കെ കണ്ണുരുട്ടിയും ചിലപ്പോഴോക്കെ കയ്യൂക്കിന്റേയും ബലത്തില്‍ ഒതുക്കുന്ന പ്ലാസ ജീവനക്കാരുടെ കയ്യില്‍ ഒതുങ്ങുന്നയാളായിരുന്നില്ല ഇന്നലെത്തെ പ്രശ്‌നക്കാരന്‍. കാരണം അത് പിസി ജോര്‍ജ്ജായിരുന്നു.

പിസി ജോര്‍ജ്
പിസി ജോര്‍ജ്
പിസി ജോര്‍ജ്

ടോള്‍ പ്ലാസയില്‍ എംഎല്‍എയുടെ വാഹനത്തിന് ടോള്‍ ചോദിച്ചതാണ് പിസി ജോര്‍ജ്ജിനെ പ്രകോപിപ്പച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന വഴിയായിരുന്നു പിസി ജോര്‍ജ്.

ജീവനക്കാര്‍
ജീവനക്കാര്‍
ജീവനക്കാര്‍

എംഎല്‍എ എന്ന ബോര്‍ഡ് എഴുതിവെച്ച ആഡംബര വാഹനത്തിലായിരുന്നു പിസി ജോര്‍ജ്ജിന്റെ വരവ്. വാഹനത്തിലുള്ളത് ജനപ്രതിനിധിയാണെന്ന് മനസ്സിലാവാതെയാണ് ടോള്‍ പ്ലാസയിലെ ഇതര സംസ്ഥാനക്കാരായ ജീവനക്കാര്‍ വാഹനം തടഞ്ഞ് ടോള്‍ ആവശ്യപ്പെട്ടത്.

പ്രകോപിതന്‍
പ്രകോപിതന്‍
പ്രകോപിതന്‍

ഇതില്‍ പ്രകോപിതനായ പിസി ജോര്‍ജ്ജും സഹായികളും വണ്ടിയില്‍ നിന്നിറങ്ങി സ്‌റ്റോപ് ബാരിയര്‍ ഒടിച്ചതിന് ശേഷം വാഹനം ഓടിച്ചു പോവുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങല്‍ ടോള്‍ പ്ലാസ അധികൃതര്‍ പുറത്തുവിട്ടു. സംഭവത്തില്‍ പുതുക്കാട് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

ബാരിയര്‍
ബാരിയര്‍
ബാരിയര്‍

പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തത് ശരിയായ കാര്യമെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പിസി ജോര്‍ജ്ജിന്റെ പിന്നീടുള്ള പ്രതികരണം. അവിടെ നടന്ന സംഭവങ്ങള്‍ക്ക് ആര് കുറ്റം പറഞ്ഞാലും തനിക്കൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാഹനം കടത്തി വിട്ടില്ല
വാഹനം കടത്തി വിട്ടില്ല
വാഹനം കടത്തി വിട്ടില്ല

ടോള്‍ വാങ്ങാന്‍ അവിടുത്തെ ജീവനക്കാര്‍ താമസം വരുത്തി. പിന്നില്‍ വാഹനങ്ങള്‍ കൂടിയതോടെയാണ് താന്‍ പുറത്തിറങ്ങിയത്. എംഎല്‍എ എന്നെഴുതിയ സ്റ്റിക്കര്‍ തന്റെ വാഹനത്തില്‍ ഒട്ടിച്ചിരുന്നു, എന്നിട്ടും വാഹനം കടത്തി വിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ലെന്നും പിസി ജോര്‍ജ് ഒരു ചാനലിനോട് പറഞ്ഞു.

നിയമസഭയിലും
നിയമസഭയിലും
നിയമസഭയിലും

പാലിയേക്കര ടോള്‍ പ്ലാസയിലെ കൊള്ളക്കെതിരേ നേരത്തെ നിയമസഭയിലും പിസി ജോര്‍ജ്ജ് ശബ്ദമുയര്‍ത്തിയിരുന്നു. ദേശീയ പുരസ്‌കാര ജേതാവായ സുരഭി ടോള്‍ പ്ലാസയിലെ കുരുക്കില്‍ നിന്ന് പങ്കുവെച്ച ഫെയ്‌സ്ബുക്ക് ലൈവ് ശ്രദ്ധയില്‍ പെട്ടതോടെയായിരുന്നു പിസി ജോര്‍ജ്ജ് വിഷയം നിയമസഭയില്‍ ഉന്നയിച്ചത്.

ഒരു സമയം അഞ്ച് വാഹനങ്ങള്‍
ഒരു സമയം അഞ്ച് വാഹനങ്ങള്‍
ഒരു സമയം അഞ്ച് വാഹനങ്ങള്‍

ഒരു വരിയില്‍ ഒരു സമയം അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ വന്നാല്‍ ഗെയിറ്റ് തുറന്നെടുക്കണമെന്നാണ് നിയമം. എന്നാല്‍ ഇത് കാറ്റില്‍ പറത്തുന്ന ടോള്‍ പിരിവുകാര്‍ ചെയ്യുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. ആംബുലന്‍സ് പോലും നിര്‍ത്തിച്ച് പിരിവ് നടത്തുന്ന കശ്മലന്‍മാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പി സി ജോര്‍ജ്ജ് അന്ന് നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

13 കൊല്ലം കൂടി
13 കൊല്ലം കൂടി
13 കൊല്ലം കൂടി

318 കോടി മാത്രം ചെലവഴിച്ച് നിര്‍മ്മിച്ച പാതയില്‍ നിന്ന് നാല് കൊല്ലം കൊണ്ട് 600 കോടി രൂപയിലേറെ കമ്പനി സ്വന്തമാക്കിക്കഴിഞ്ഞു. ടോള്‍ പിരിക്കാന്‍ കമ്പനിക്ക് ഇനിയും 13 കൊല്ലം കൂടി അനുവാദമുണ്ട്. യഥാര്‍ത്ഥ കണക്കിലെ തുക ഇതിലും എത്രയോ അധികമാണെന്നും പറയപ്പെടുന്നു. വസ്തുതകള്‍ ഇതെല്ലാമാണെന്നിരിക്കെയാണ് ടോള്‍ പ്ലാസയില്‍ ഇപ്പോഴും പണപ്പിരിവ് തുടരുന്നത്.

ട്വീറ്റ്
ട്വീറ്റ്

പിസി ജോര്‍ജ്ജിന്‍റെ അക്രമം

Have a great day!
Read more...

English Summary

pc george protest against paliakara toll booth