ആഷിഖ് അബുവിന് പൊങ്കാല.. ആദ്യം ശശിയെ അറസ്റ്റ് ചെയ്യട്ടെ.. എന്നിട്ട് മതി പിസി ജോർജ്


കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാവുകയാണ്. ഒപ്പം കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജിനെതിരെയും നടപടി ആവശ്യം ഉയരുന്നു. സാമൂഹ്യരംഗത്ത് നിന്നും സിനിമാ രംഗത്ത് നിന്നും അടക്കം കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി പേര്‍ മുന്നോട്ട് വരുന്നുണ്ട്.

അതിനിടെ പിസി ജോര്‍ജിന് എതിരായ പോസ്റ്റ് ഷെയര്‍ ചെയ്ത് സോഷ്യല്‍ മീഡിയയുടെ പൊങ്കാല ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് സംവിധായകനായ ആഷിഖ് അബു. സംഭവം ഇങ്ങനെയാണ്:

പിസി ജോർജിനെതിരെ
പിസി ജോർജിനെതിരെ
പിസി ജോർജിനെതിരെ

പിസി ജോര്‍ജിനെതിരെ മഹിളാ അസോസിയേഷനും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ചേര്‍ന്ന് ഈരാറ്റുപേട്ടയില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധമാര്‍ച്ചിനെ കുറിച്ചുള്ള പോസ്റ്റര്‍ കഴിഞ്ഞ ദിവസം ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം കന്യാസ്ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ പിസി ജോര്‍ജിനെതിരെ കേസ് എടുക്കുക എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.

ആഷിഖിന്റെ ഇരട്ടത്താപ്പ്
ആഷിഖിന്റെ ഇരട്ടത്താപ്പ്
ആഷിഖിന്റെ ഇരട്ടത്താപ്പ്

പോസ്റ്റര്‍ ഷെയര്‍ ചെയ്തതിന് പിന്നാലെ അതിരൂക്ഷമായ പൊങ്കാലയാണ് കമന്റ് ബോക്‌സില്‍ നടക്കുന്നത്. പികെ ശശിയാണ് വിഷയം. സിപിഎമ്മിന്റെ പികെ ശശി എംഎല്‍എയ്ക്ക് എതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ഉന്നയിച്ച പരാതിയെക്കുറിച്ചോ കേസിനെ കുറിച്ചോ ആഷിഖ് അബു മിണ്ടാത്തതാണ് ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്.

ആദ്യം പികെ ശശി
ആദ്യം പികെ ശശി
ആദ്യം പികെ ശശി

പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യും മുന്‍പ് പികെ ശശിയെ ആണ് അറസ്റ്റ് ചെയ്യേണ്ടതെന്നും ഇടത് അനുകൂലിയായ ആഷിഖ് അബു ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും ആളുകള്‍ ചൂണ്ടിക്കാട്ടുന്നു. അത് മാത്രമല്ല പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യും മുന്‍പ് ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടാത്തത് എന്തേ എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.

രൂക്ഷമായ കമന്റുകൾ
രൂക്ഷമായ കമന്റുകൾ
രൂക്ഷമായ കമന്റുകൾ

ആഷിഖ് അബുവിന്റെ പോസ്റ്റിന് ലഭിച്ചിരിക്കുന്ന ചില കമന്റുകള്‍ വായിക്കാം: ശശി , ഫ്രാങ്കോ , ദിലീപെട്ടൻ , ഇവരേകളും വല്യ കുറ്റമാണല്ലേ പി . സി ചെയ്തത്. Shoooooo അപ്പൊ പി സി യെ അറസ്റ്റു ചെയ്യണം എന്നാണ് ഒരാളുടെ പരിഹാസം. പീഡന കേസ് ഇത്രയും രൂക്ഷമായി തെരുവിൽ ഇറങ്ങേണ്ട സ്ഥിതി വരുത്തിയ ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്ത പിണറായി സർക്കാരിന്റ നേർക്കാണ് കുട്ടി സഖാക്കൾ ആദ്യം മാർച്ച് നടത്തേണ്ടത് എന്ന് മറ്റൊരു കമന്റ്.

സഖാത്തിന് വേണ്ടി മാർച്ച് നടത്ത്
സഖാത്തിന് വേണ്ടി മാർച്ച് നടത്ത്
സഖാത്തിന് വേണ്ടി മാർച്ച് നടത്ത്

തനിക്കു നാണവും മാനവും ഉണ്ടേൽ dyfi ക്കാരി സഹോദരിയെ ഉപദ്രവിച്ച MLA വീട്ടിലേക് നടത്താൻ പറയഡോ എന്ന് മറ്റൊരാൾ. ആഷിക്ക് കാക്കക്കു ഇന്നോവ പേടിയാ... അറിയാതെ എന്തേലും വിളിച്ചു കൂവിയാൽ ശ്രീ റാം എന്ന സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ വീടിന്റെ മുന്നിൽ കറങ്ങും എന്നും പരിഹാസമുണ്ട്. കുട്ടത്തിൽ നമ്മുടെ സഖാത്തിക്ക് വേണ്ടിയും ഒരു പ്രകടനം നടത്ത്.. തണ്ടെല്ലിന് ബലമുണ്ടെങ്കിൽ ആദ്യം അത് ചെയ്യ് എന്ന് മറ്റൊരു കമന്റ്.

അന്ന് വായിൽ ഏത്തക്ക ആയിരുന്നോ
അന്ന് വായിൽ ഏത്തക്ക ആയിരുന്നോ
അന്ന് വായിൽ ഏത്തക്ക ആയിരുന്നോ

DyFI ക്കാരി സഹോദരിയെ MLA ആക്രമിച്ചപ്പോൾ ഈ പഴം വിഴുങ്ങുടെ വായിൽ എത്താക്ക ആയിരുന്നോ ഊള എന്നൊരാളുടെ രോഷപ്രകടനവും ഉണ്ട്. വാക്ക് കൊണ്ട് സ്ത്രീയെ അപമാനിച്ച പി സി ജോർജ്ജിനെ കാൾ മുൻപ് ഒരു സ്ത്രീയെ പീഡിപ്പിച്ച ശശിച്ചേട്ടന് എതിരെ നമുക്ക് ഇതിനേക്കാൾ വലിയൊരു മാർച്ച് സംഘടിപ്പിക്കണ്ടേ സഖാവേ.എന്താ സഖാവിൻറെ അഭിപ്രായം എന്നും ചോദ്യമുണ്ട്.

നട്ടെല്ലുണ്ടോ
നട്ടെല്ലുണ്ടോ
നട്ടെല്ലുണ്ടോ

അപ്പോ ശശി യോ..നട്ടെല്ല് എന്ന സാധനം ഉണ്ടേൽ ആദ്യം പോയി ശശിക്ക് എതിരെ സമരം ചെയ്യ്,ഒന്നും ഇല്ലെങ്കിലും ഡിഫിയുടെ കൊടി പിടിച്ച വനിതാ സഖാവ് അല്ലെ..കൂടെ ഉള്ളവരെ നേതാക്കന്മാർ ഓടിനടന്ന് പിടിപ്പിക്കുമ്പോൾ അത് നോക്കാൻ നേരം ഇല്ലാതെ കണ്ടവന്റെ പുറക്കെ ഓടാതെ എന്ന് മറ്റൊരു കമന്റ്. പ്രതിഷേധം ശശിയേട്ടൻ നയിക്കട്ടെ.. അപ്പോയേ പ്രതിഷേധത്തിന് ഒരു പവർ വരുകയുള്ളൂ എന്നൊരു പരിഹാസം.

ഇത് ഇരട്ടത്താപ്പ്
ഇത് ഇരട്ടത്താപ്പ്
ഇത് ഇരട്ടത്താപ്പ്

ആദ്യം പീഡകൻ ഫ്രാങ്കോയെ അറസ്റ് ചെയ്യാൻ പിണറായിയോട് പറയു .. എന്നിട്ടാകാം പിസി ജോർജിന്റെ പിടലിക്ക് കേറുന്നത്... ഇത്ര നാറിയ ആഭ്യന്തരവകുപ്പു ഇതിനു മുൻപ് കേരളത്തിൽ മുൻപ് ഉണ്ടായിട്ടില്ല എന്ന് ഒരാൾ വിമർശിക്കുന്നു. നിങ്ങൾക്ക് മാത്രം ഇതെങ്ങനെ സാധിക്കുന്നു... ഈ ഇരട്ടത്താപ്പ് എന്നുള്ളത് എന്താ എന്ന അറിയണമെങ്കിൽ നിങ്ങളിലേക്ക് നോക്കാൻ പറഞ്ഞാൽ മതി എന്ന് മറ്റൊരു കമന്റ്.

ആരെ പറ്റിക്കാനാണിത്
ആരെ പറ്റിക്കാനാണിത്
ആരെ പറ്റിക്കാനാണിത്

അല്ല ബ്രോ ശശി സഖാവ് പീഡിപ്പിക്കാൻ ശ്രമിച്ച വനിതാ സഖാവിന് വേണ്ടി പ്രതിഷേധിക്കുന്നില്ലേ.. ആരെ പറ്റിക്കാനാ ഈ ദ്രവിച്ച കമ്യൂണിസ്റ്റ് സമര മുറ.. കഷ്ടം എന്നൊരാൾ പരിതപിക്കുന്നു. ഇതിപ്പൊ പൾസർ സുനിയെ വിട്ടിട്ട് ദിലീപിനെ തൂക്കി കൊല്ലാൻ തീരുമാനിച്ച പോലെ ആയല്ലോ എന്നും ഒരാൾ വിമർശിക്കുന്നു. പിസി ദിലീപിനെ സപ്പോർട് ചെയ്‌തോണ്ടാണോ ഇക്കാക്ക പീസിക്കെതിരെ ഒരു സ്പെഷ്യൽ രോഷം എന്നും ഒരാൾ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റ്

ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Have a great day!
Read more...

English Summary

Ashiq Abu questioned for double standards in Bishop Case and PK Sasi Case