കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ബദൽ നിർദ്ദേശവുമായി സന്തോഷ് പണ്ഡിറ്റ്. പദ്ധതിയുടെ ഭാഗമായി ഉണ്ടാവുന്ന കനത്ത സാമ്പത്തിക നഷ്‌ടം മറികടക്കാനും സ്ത്രീകൾക്ക് കൂടുതൽ മെച്ചപ്പെട്ട ആനുകൂല്യം നൽകാനുമുള്ള വഴിയുമാണ് സന്തോഷ് പണ്ഡിറ്റ് മുന്നോട്ട് വച്ചിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പങ്കുവച്ചത്.
പ്രിയദർശിനി പദ്ധതിക്ക് പകരം ഇത്ര തന്നെ സാമ്പത്തിക ബാധ്യതയിൽ 5 ലക്ഷം ബിപിഎൽ വിഭാഗത്തിൽ പെടുന്ന നിർധനരായ സ്ത്രീകൾക്ക് (21-60 വയസ് വരെയുള്ളവർ) മാസം 2,000 രൂപ വെച്ച് നൽകിയിരുന്നു എങ്കിൽ കുറച്ചു കൂടി ഗുണപ്രദം ആയേനെ എന്നാണ് തന്റെ നിരീക്ഷണമെന്ന് സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇത് സ്വകാര്യ ബസുകളുടെ നഷ്‌ടം കുറയ്ക്കുമെന്നും പണ്ഡിറ്റ് നിരീക്ഷിച്ചു.
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണെങ്കിലും , ഇതിനായി സർക്കാർ 100 കോടിയോളം രൂപ നഷ്‌ടം സഹിക്കുന്നു എന്ന് വാർത്ത കണ്ടൂ. (സ്വഭാവികം). ഈ പദ്ധതിക്ക് പകരം ഇത്ര തന്നെ സാമ്പത്തിക ബാധ്യതയിൽ 5 ലക്ഷം ബിപിഎൽ വിഭാഗത്തിൽ പെടുന്ന നിർധനരായ സ്ത്രീകൾക്ക് (21-60 വയസ്സ് വരെയുള്ളവർ) മാസം 2,000 രൂപ വെച്ച് നൽകിയിരുന്നു എങ്കിൽ കുറച്ചു കൂടി ഗുണപ്രദം ആയേനെ എന്നാണ് എന്റെ നിരീക്ഷണം. അങ്ങനെ ഒരു പദ്ധതി വന്നാൽ (5 ലക്ഷം* 2000= 100 കോടി) യിൽ തന്നെ കൂടുതൽ ആവശ്യക്കാർക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമായിരുന്നു. അത് കൊണ്ട് ഒരു വിഭാഗത്തിനും വിഷമവും ഉണ്ടാകില്ല. അതിനാൽ അവരിൽ നിന്നും 5 ലക്ഷ്യത്തെ കണ്ടെത്തി കൂടെ ? അവരിൽ വിവാഹം കഴിയാത്തവരും, അസുഖ ബാധിതരും, വികലാംഗരും, സ്വന്തമായി വീടോ, 5 സെൻ്റ് സ്ഥലം ഇല്ലാത്തവരും, ഡിഗ്രി വിദ്യാഭ്യാസം ഉണ്ടായിട്ടും ജോലി ഇല്ലാത്തവരും, 10000 രൂപയ്ക്കും താഴെയുള്ള ശമ്പളത്തിന് ജോലിക്ക് പോകുന്നവരും , ഏതാണ്ട് ഇപ്പൊൾ നൽകുന്ന സൗജന്യ യാത്രയുടെ മറ്റൊരു രൂപം ആകില്ലേ? അതും തീർത്തും അർഹർക്ക് തന്നെ കിട്ടും. നിലവിൽ സ്വകാര്യ ബസ്സ് ഉടമകൾക്ക് സ്ത്രീകൾ കയറുന്നത് കുറഞ്ഞു എന്നും, വലിയ നഷ്‌ടം വരുന്നു പറഞ്ഞു ചില വീഡിയോകൾ കണ്ടത് കൊണ്ടാണ് ഇങ്ങനെ ചിന്തിച്ചത്. എല്ലാവർക്കും നല്ലത് വരട്ടെ.
ആരും എതിർക്കുകയും ഇല്ല. 21 മുതൽ 60 വയസ്സിന് ഇടയിൽ 30 ലക്ഷത്തോളം ബിപിഎൽ ലിസ്‌റ്റിൽ ഉള്ള സ്ത്രീകൾ ഉണ്ടല്ലോ. അത്രയും പേർക്ക് 2000 വെച്ച് കൊടുക്കുന്നത് വലിയ സാമ്പത്തിക ബുദ്ധിമുട്ടാകും .
ഭർത്താക്കന്മാർക്ക് തീരെ അസുഖം ബാധിച്ചു ജോലിക്ക് പോകുവാൻ കഴിയാത്തവരെയും കണ്ടെത്തി 30 ലക്ഷത്തിൽ നിന്നും 5 ലക്ഷത്തെ കണ്ടെത്തി നൽകിയിരുന്നു എങ്കിൽ നല്ലതല്ലേ ?