സ്ത്രീകളെല്ലാം കന്യകാത്വ പരിശോധന നടത്തി പിസി ജോര്‍ജ്ജിന് നല്‍കണം; വിമർശനവുമായി ശാരദക്കുട്ടി


കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അപമാനിച്ച പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ പ്രതിഷേധം വ്യാപിക്കുന്നു. എംഎല്‍എക്കെതിരെ കടുത്ത നടപടി ഉണ്ടാവണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.

ജോര്‍ജ് നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മീഷനും പോലീസും അറിയിച്ചിട്ടുണ്ട്. പിസി ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് എഴുത്തുകാരിയായ ശാരദക്കുട്ടിയാണ്.

വിമര്‍ശനം
വിമര്‍ശനം
വിമര്‍ശനം

കേരളത്തിലെ എല്ലാ സ്ത്രീകളും കന്യകാത്വ പരിശോധനകള്‍ നടത്തി മെഡിക്കല്‍ റിപ്പോര്‍ട്ട് പൂഞ്ഞാര്‍ എംഎല്‍എക്ക് നല്‍കണമെന്നാണ് ശാരദക്കുക്കുട്ടി ഫെയസ്ബുക്കിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. ശാരദകുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

കന്യകാത്വ- ചാരിത്രൃ പരിശോധനകൾ
കന്യകാത്വ- ചാരിത്രൃ പരിശോധനകൾ
കന്യകാത്വ- ചാരിത്രൃ പരിശോധനകൾ

കേരളത്തിലെ എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം. നമ്മൾ പെട്ടെന്നു തന്നെ കന്യകാത്വ- ചാരിത്രൃ പരിശോധനകൾ നടത്തി പൂഞ്ഞാർ MLA ക്ക് മെഡിക്കൽ റിപ്പോർട്ടു നൽകുക..
ചാരിത്ര്യശുദ്ധിയുള്ള സ്ത്രീകൾ മാത്രം ഇനി മേലിൽ പൊതുക്കാര്യങ്ങളിൽ ഇടപെട്ടാൽ മതി.

പരിശുദ്ധിയുടെ അപ്പോസ്തലന്മാര്‍
പരിശുദ്ധിയുടെ അപ്പോസ്തലന്മാര്‍
പരിശുദ്ധിയുടെ അപ്പോസ്തലന്മാര്‍

അല്ലെങ്കിൽ അദ്ദേഹം അതെല്ലാം അന്വേഷിച്ചു കണ്ടു പിടിച്ചു വരും. ..കാരണം പരിശുദ്ധിയുടെ അപ്പോസ്തലന്മാരോടാണ് നമ്മൾ നിരന്തരം ഇടപെടേണ്ടത്.. അവർക്ക് തരിപോലും കളങ്കമേശാൻ നമ്മളായിട്ട് ഇടയുണ്ടാക്കരുത്.

ചാനലുകൾക്കു തീരുമാനിച്ചുകൂടേ?
ചാനലുകൾക്കു തീരുമാനിച്ചുകൂടേ?
ചാനലുകൾക്കു തീരുമാനിച്ചുകൂടേ?

ഇങ്ങനെ പെണ്ണുങ്ങളെ അവഹേളിക്കുന്ന ഒരുത്തനെ കയ്യാമം വെച്ച് അകത്തിടുവാൻ വകുപ്പില്ലെങ്കിൽ അയാളുടെ ഇത്തരം വകതിരിവില്ലാത്ത ഭാഷണം മേലിൽ കേൾപ്പിക്കില്ലെന്ന് ചാനലുകൾക്കു തീരുമാനിച്ചുകൂടേ? അവരിതിനു കൂട്ടു നിൽക്കാൻ പാടില്ല.

ഭോഷ്കിന്റെ അപ്പൻ
ഭോഷ്കിന്റെ അപ്പൻ
ഭോഷ്കിന്റെ അപ്പൻ

ഒരു മനുഷ്യനെ പിശാചിനെപ്പോലെ ആക്കിത്തീർക്കുന്നത് അയാൾ പറയുന്ന കള്ളങ്ങളാണ്. പിശാച്, ആദി മുതൽ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനുമാണ് എന്ന് ബൈബിൾ പറയുന്നുണ്ട്.. ഭോഷ്കിന്റെ അപ്പൻ !!!!! എന്തൊരു കിടിലൻ പ്രയോഗം..

വീഡിയോ ദൃശ്യങ്ങള്‍
വീഡിയോ ദൃശ്യങ്ങള്‍
വീഡിയോ ദൃശ്യങ്ങള്‍

അതേസമയം പിസി ജോര്‍ജിന്റെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ജലന്ധര്‍ ബിഷപ്പ് തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ പിസി ജോര്‍ജ് 12 തവണ പീഡനത്തിനിരയായിട്ട് 13ാം തവണ കന്യാസ്ത്രീ പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നായിരുന്നു ആരോപിച്ചത്.

കന്യാസ്ത്രീയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരെ വനിതാ കമ്മീഷനും
പരാമര്‍ശം വേദനിപ്പിച്ചെന്ന്
പരാമര്‍ശം വേദനിപ്പിച്ചെന്ന്
പരാമര്‍ശം വേദനിപ്പിച്ചെന്ന്

പിസി ജോര്‍ജിന്റെ പരാമര്‍ശം വേദനിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ കുടുംബാംഗങ്ങള്‍ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പിസിക്കെതിരെ പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു. ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റ്
ഫെയ്സ്ബുക്ക് പോസ്റ്റ്

ശാരദക്കുട്ടി

Have a great day!
Read more...

English Summary

Saradakutty'S facebook post against pc george