സോളാർ നായിക സരിത എസ് നായരെ കാണാനില്ല.. വിചിത്രമായ പോലീസ് റിപ്പോർട്ട് കോടതിയിൽ


തിരുവനന്തപുരം: സോളാര്‍ കേസിലൂടെ കേരളത്തെ ഞെട്ടിച്ച സരിത എസ് നായരെ ആരും അത്ര പെട്ടെന്ന് മറക്കാന്‍ ഇടയില്ല. കോണ്‍ഗ്രസിലേയും യുഡിഎഫിലേയും പ്രമുഖ നേതാക്കളെ വിറപ്പിച്ച സരിതയും സോളാര്‍ കേസും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെ ഇറക്കുന്നിതില്‍ വലിയ പങ്കാണ് വഹിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവവും കന്യാസ്ത്രീയുടെ പീഡനവും സമാനം.. കെആർ മീരയുടെ പോസ്റ്റ് വൈറൽ

കുറച്ച് കാലമായി സരിത എസ് നായരെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും കേള്‍ക്കാനുണ്ടായിരുന്നില്ല. സോളാർ കേസുമായി ബന്ധപ്പെട്ട കോളിളക്കങ്ങൾക്ക് ശേഷം നടിയായും എഴുത്തുകാരിയായും അവതാരകയായും മറ്റും സരിത പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാലിപ്പോൾ സരിതയെ കാണാനില്ല എന്നാണ് പോലീസ് പറയുന്നത്. കോടതിയിലാണ് പോലീസിന്റെ വെളിപ്പെടുത്തല്‍.

സരിതയെ കാണാനില്ല

സോളാര്‍ കേസ് അടക്കം നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് സരിത എസ് നായര്‍. കാറ്റാടി യന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ സരിതയെ പോലീസ് അറസ്റ്റ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ സരിതയെ കാണാനില്ല എന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

സരിത എവിടെ

ഈ കേസില്‍ സരിതയെ അറസ്റ്റ് ചെയ്യാന്‍ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ കോടതി കേസ് പല തവണ പരിഗണിച്ചപ്പൊഴൊന്നും സരിതയെ പോലീസ് ഹാജരാക്കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് സരിത എവിടെയെന്ന് അന്വേഷിക്കാന്‍ കോടതി വലിയ തുറ പോലീസിന് നിര്‍ദേശവും നല്‍കി.

പോലീസിന്റെ റിപ്പോർട്ട്

കേസ് ഇന്ന് കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് പോലീസ് സരിത എസ് നായരെ കാണാനില്ല എന്ന വിചിത്രമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 2009ല്‍ നടന്ന തട്ടിപ്പ് കേസില്‍ 2010ല്‍ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സരിതയെ കൂടാതെ ബിജു രാധാകൃഷ്ണന്‍, ഇന്ദിരാ ദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

ലക്ഷങ്ങളുടെ തട്ടിപ്പ്

കാട്ടാക്കട സ്വദേശിയായ അശോക് കുമാറില്‍ നിന്നുമാണ് സരിതയും സംഘവും നാലര ലക്ഷം രൂപ തട്ടിയെടുത്തത്. അശോക് കുമാറിന്റെ ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന സ്ഥാപനത്തിന് തിരുവനന്തപുരം ജില്ലയില്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള കാറ്റാടി യന്ത്രങ്ങളുടെ മൊത്തം വിതരണ അവകാശം നല്‍കാം എന്ന് വാഗ്ദാനം നടത്തിയായിരുന്നു തട്ടിപ്പ്.

പറ്റിപ്പിക്കപ്പെട്ടു

ഈ കരാറിനെ തുടര്‍ന്ന് സരിതയുടെ കമ്പനിയുടെ ബാങ്ക് അക്കൗണ്ടില്‍ നാലര ലക്ഷം രൂപ അശോക് കുമാര്‍ നിക്ഷേപിച്ചു. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലാണ് രജിസ്‌ട്രേഷന്‍ തുകയായി ഇത്രയും പണം നിക്ഷേപിച്ചത്. എന്നാല്‍ പിന്നീടാണ് താന്‍ പറ്റിക്കപ്പെട്ടു എന്ന സത്യം അശോക് കുമാര്‍ തിരിച്ചറിഞ്ഞത്.

അങ്ങനൊരു കമ്പനിയേ ഇല്ല

സരിതയുടെ കമ്പനിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ അങ്ങനെയൊരു കമ്പനിയേ ഇല്ല എന്നാണ് അശോക് കുമാര്‍ അറിഞ്ഞത്. തുടര്‍ന്ന് പോലീസിന് മുന്നില്‍ പരാതിയുമായി എത്തുകയായിരുന്നു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട പല കേസുകളും ഒത്ത് തീര്‍ത്ത സരിത പല ബിസ്സിനസുകളുമായി കഴിയുന്നു എന്നാണ് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നത്.

സോളാറിന് ശേഷം

ഇടക്കാലത്ത് ചാനല്‍ അവതാരകയായും മറ്റും സരിത പ്രത്യക്ഷപ്പെട്ടിരുന്നു. ഷോര്‍ട്ട് ഫിലിമുകളിലും മറ്റും സരിതയെ കണ്ടു. സരിത തമിഴ്‌നാട്ടില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന തരത്തിലും വാര്‍ത്തകള്‍ പരന്നിരുന്നു. തമിഴ്‌നാട്ടില്‍ റിയല്‍ എസ്റ്റേറ്റ് അടക്കം നിരവധി ബിസ്സിനസ്സുകളുമായി സരിത കഴിയുകയാണ് എന്നും വാര്‍ത്തകള്‍ വന്നിരുന്നു. തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാം കല്ലിന് സമീപത്താണ് താമസമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആഷിഖ് അബുവിന് പൊങ്കാല.. ആദ്യം ശശിയെ അറസ്റ്റ് ചെയ്യട്ടെ.. എന്നിട്ട് മതി പിസി ജോർജ്

Read more about:

Have a great day!
Read more...

English Summary

Saritha S Nair is Missing, Police filed report in Court