മരണമെങ്കില്‍ മരണം, തോറ്റുപിന്‍മാറില്ല; അഭിമന്യുവില്ലാത്ത മഹാരാജാസില്‍ മുറിവുണങ്ങാതെ അര്‍ജ്ജുനെത്തി


അഭിമന്യുവിന്റെ ഓർമ്മകൾ പേറി അർജുൻ മഹാരാജാസിലേയ്ക്ക് | Oneindia Malayalam

വര്‍ഗ്ഗീയശക്തികളുടെ കഠാര നെഞ്ചില്‍ ആഴ്ന്നിറന്ന് ജീവന്‍ വെടിഞ്ഞില്ലായിരുന്നെങ്കില്‍ വിജയരക്തഹാരമണിഞ്ഞ് മഹാരാജാസിന്റെ വരാന്തകളിലൂടെ നടന്ന് നീങ്ങിയ ആ 14 പേരില്‍ ഒരുവന്‍ ആവേണ്ടവനായിരുന്നു അഭിമന്യു. ജില്ലാ കമ്മിറ്റിയഗം ആയിരുന്നതിനാല്‍ സ്ഥാനാര്‍ത്ഥി പട്ടികില്‍ ഇടം പിടിക്കാന്‍ ഏറ്റവും സാധ്യതയുള്ളവനായിരുന്നു അഭിമന്യു.

നിന്‍റെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ; പിസിക്കെതിരെ ട്രോള്‍ വർഷം

പട്ടികയില്‍ ഇടം പിടിച്ചില്ലെങ്കിലും ഈ തിരഞ്ഞെടുപ്പില്‍ സംഘാടകനായി മുന്നില്‍ നിന്ന് നയിക്കാനും വിജയിച്ച സാരഥികളേയും സ്വീകരിച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ച് നിങ്ങേണ്ടവനായിരുന്നു മഹാരാജാസിന്റെ പ്രിയപ്പെട്ട വട്ടവടയെന്ന അഭിമന്യു. പക്ഷെ അഭിമന്യു ഇന്നില്ല. അവന്റെ ഓര്‍മ്മകളും പേറിയാണ് മഹാരാജാസ് ഇത്തവണ ക്യാംപസ് ഇലക്ഷനെ നേരിട്ടത്.

പിസിക്ക് പണികിട്ടും; അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ പറയാനുള്ള അധികാരം, പുലിവാലായി കൈക്കൂലി ആരോപണവും

അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍ ആദ്യമായി ഇന്നലെയാണ് ക്യാംപസില്‍ എത്തുന്നത്. പ്രിയപ്പെട്ട സുഹൃത്തിന്റെ ഓര്‍മ്മകളില്‍ കണ്ണീരണിഞ്ഞു കൊണ്ടായിരുന്നു അര്‍ജുന്‍ വീണ്ടും മഹാരാജാസില്‍ എത്തിയത്.

രണ്ടില്‍ ഒരാള്‍ സൗദിക്കാരനാവണം; കടുത്ത പ്രതിസന്ധി, പ്രവാസികള്‍ വീണ്ടും കൂട്ടത്തോടെ നാട്ടിലേക്ക്

മഹാരാജാസിലേക്ക്
മഹാരാജാസിലേക്ക്
മഹാരാജാസിലേക്ക്

കാറില്‍ നിന്ന് മഹാരാജാസിന്റെ മുറ്റത്തേക്ക് വീണ്ടും കാല്‍വെക്കുമ്പോള്‍ അര്‍ജുന്റെ ഉള്ളൊന്ന് പിടഞ്ഞിരിക്കണം. ഡാ അര്‍ജൂ.. എന്ന വിളിയുമായി ഒടിയെത്താന്‍ അവന്റെ പ്രിയപ്പെട്ട വട്ടവട ഇനിയീ കോളേജില്‍ ഇല്ല.

മുറിവ് ഉണങ്ങുന്നതിന് മുന്നേ
മുറിവ് ഉണങ്ങുന്നതിന് മുന്നേ
മുറിവ് ഉണങ്ങുന്നതിന് മുന്നേ

മനസ്സിനും ശരീരത്തിനുമേറ്റ മുറിവ് ഉണങ്ങുന്നതിന് മുന്നേ അര്‍ജുന്‍ വീണ്ടും ക്യാംപസിലേക്ക് എത്തിയത് അഭിമന്യു ഉയര്‍ത്തിപ്പിടച്ച, ജീവന്‍നല്‍കിയ പ്രസ്ഥാനത്തെ വിജയിപ്പിക്കാന്‍ വേണ്ടിയാണ്. അഭിമന്യുവിനേയും അര്‍ജുവിനേയും ആണ് ജൂലായ് ഒന്നാം തിയ്യതി അര്‍ധ രാത്രിയില്‍ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിവീഴ്ത്തിയത്.

മഹാരാജാസില്‍ വീണ്ടും
മഹാരാജാസില്‍ വീണ്ടും
മഹാരാജാസില്‍ വീണ്ടും

അഭിമന്യു ആശുപത്രിയില്‍ എത്തുന്നതിന് മുന്നേ മരണത്തിന് കീഴടങ്ങി. അര്‍ജുന്‍ കുത്തേറ്റ് ആശുപത്രിയിലായി. ചികിത്സയില്‍ കഴിയുമ്പോള്‍ ആദ്യം ബോധം വന്നപ്പോള്‍ തന്നെ അര്‍ജുന്‍ തിരക്കിയത് അഭിമന്യുവിനേയായിരുന്നു. വീട്ടില്‍ നിന്ന് ചികിത്സ തുടരുന്നതിനിടേയാണ് മഹാരാജാസില്‍ വീണ്ടും ഇലക്ഷന്‍ നടക്കുന്നത്.

അഭിമന്യുവിന്റെ ഘാതകര്‍ക്കുള്ള മറുപടി
അഭിമന്യുവിന്റെ ഘാതകര്‍ക്കുള്ള മറുപടി
അഭിമന്യുവിന്റെ ഘാതകര്‍ക്കുള്ള മറുപടി

തന്റെ വോട്ടവകാശം രേഖപ്പെടുത്താനായി വീട്ടില്‍ നിന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അര്‍ജുന്‍ മഹാരാജാസില്‍ എത്തിയത്. മഹാരാജാസിലെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഈ വിജയം അഭിമന്യുവിന്റെ ഘാതകര്‍ക്കുള്ള മറുപടിയാണെന്ന് അര്‍ജുന്‍ പറഞ്ഞു.

മരണമെങ്കില്‍ മരണം
മരണമെങ്കില്‍ മരണം
മരണമെങ്കില്‍ മരണം

മരണമെങ്കില്‍ മരണം, കോളേജിലേക്ക് വന്നു നോക്കാനാണ് തീരുമാനം. തോറ്റു പിന്മാറാന്‍ ഇല്ല. ഇനിയും സജീവമായി സംഘടനയില്‍ പ്രവര്‍ത്തിക്കാനാണ് തീരുമാനം. അഭിമന്യു ഇല്ലാത്ത കലാലയത്തിലേക്ക് വീണ്ടും വരുന്നതില്‍ സങ്കടമുണ്ട്.

എസ്ഫ്‌ഐയിലെ സഹപ്രവര്‍ത്തകര്‍
എസ്ഫ്‌ഐയിലെ സഹപ്രവര്‍ത്തകര്‍
എസ്ഫ്‌ഐയിലെ സഹപ്രവര്‍ത്തകര്‍

നടക്കുമ്പോള്‍ ഇപ്പോഴും പ്രയാസമുണ്ട്. എങ്കിലും ഈ ദിവസം മുതല്‍ കോളേജിലേക്ക് വരാനാണ് തീരുമാനം. ഒത്തിരി ദൂരം നടക്കാനാവില്ല. അതുകൊണ്ട് തന്നെ എസ്ഫ്‌ഐയിലെ സഹപ്രവര്‍ത്തകരാണ് കോളേജില്‍ എത്തിച്ചതെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ സീറ്റിലും
മുഴുവന്‍ സീറ്റിലും
മുഴുവന്‍ സീറ്റിലും

ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ വിജിയിച്ചു. മേജര്‍ സീറ്റുകളിലെല്ലാം എഴുന്നൂറിലേറെ വോട്ടുകള്‍ നേടിയാണ് വിജയമുറപ്പിച്ചത്. മതരിപേക്ഷ മഹാരാജാസിനെ പടുത്തുയര്‍ത്താന്‍ ഓരോ വോട്ടും എസ്എഫ്‌ഐക്ക് എന്നതായിരുന്നു സംഘടനയുടെ ഇത്തവണത്തെ മുദ്രാവാക്യം.

തെരഞ്ഞടുക്കപ്പെട്ടത്
തെരഞ്ഞടുക്കപ്പെട്ടത്
തെരഞ്ഞടുക്കപ്പെട്ടത്

ചെയര്‍മാനായി അരുണ്‍ ജഗദീശന്‍ തെരഞ്ഞടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്‍ ശില്‍പ്പ കെ.ബി, ജനറല്‍ സെക്രട്ടറി രെതു കൃഷ്ണന്‍, മാഗസിന്‍ എഡിറ്റര്‍ മുഹമ്മദ് യാസീന്‍ കെ.എം, ആര്‍ട്‌സ് ക്ലബ്ബ് സെക്രട്ടറി അനന്ദു സി.എ, യു.യു.സിമാര്‍ ബോബിന്‍സ് ജോസഫ്, അതുല്‍ കൃഷ്ണ ടി.ബി, വനിതാ പ്രതിനിധികള്‍: എയ്ഞ്ചല്‍ ഏല്യാസ്, ജസീല കെ.എ എന്നിവരാണ് തെരഞ്ഞടുക്കപ്പെട്ടത്.

വീഡിയോ
വീഡിയോ

അര്‍ജ്ജുന്‍ വീണ്ടും മഹാരാജാസിലേക്ക് എത്തുന്നു

വീഡിയോ
വീഡിയോ

എസ് എഫ് ഐ ആഹ്ളാദപ്രകടനം

Have a great day!
Read more...

English Summary

sfi won all seat in maharajas