നിന്‍റെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ; പിസിക്കെതിരെ ട്രോള്‍ വർഷം


ബിഷപ്പ് പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട കന്യാസ്ത്രീക്കെതിരെ പൂഞ്ഞാര്‍ എംഎല്‍എയായ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. മാധ്യങ്ങൡ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ പിസി ജോര്‍ജ്ജിനെതിരെ കേസെടുക്കുകയും വിശദീകരണം നല്‍കാന്‍ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

പിസിക്ക് പണികിട്ടും; അറസ്റ്റ് ചെയ്ത് കൊണ്ടുവരാന്‍ പറയാനുള്ള അധികാരം, പുലിവാലായി കൈക്കൂലി ആരോപണവും

എന്നാല്‍ യാത്രാബത്ത നല്‍കാതെ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാവില്ലെന്നാണ് പിസി ജോര്‍ജ്ജിന്റെ നിലപാട്. ഇതിനിടെ ഈ വിഷയം ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായിരുന്നു. മലയാളം ചാനലുകളിളില്‍ വീരശൂര പരാക്രമം നടത്തുന്ന പിസി ജോര്‍ജ്ജ് റിപ്പബ്ലിക്ക് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ മിണ്ടാട്ടം മുട്ടിയിരിക്കുന്നതാണ് നാം കണ്ടത്. ഈ സംഭവങ്ങളെല്ലാം വെച്ച് പിസി ജോര്‍ജ്ജിനെതിരെ വ്യാപക ട്രോളുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറയുന്നത്. അത്തരം ട്രോളുകളില്‍ ചിലതാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

എരിവും പുളിയും

മലയാളം ചാനലുകളില്‍ പിസി ജോര്‍ജ്ജ് ചര്‍ച്ചക്ക് വന്നാല്‍ തന്നെ അല്‍പം എരിവും പുളിയും നമ്മള്‍ പ്രതീക്ഷിക്കും. പുള്ളിയുടെ ശൈലി തന്നെ അത്തരത്തിലാണല്ലോ.. പക്ഷെ ഇംഗ്ലീഷ് ചാനലില്‍ ഇത് വല്ലതും നടക്കുമോ..

ഒഴിവു സമയങ്ങള്‍ ആനന്ദകരമാക്കാന്‍

ഒഴിവു സമയങ്ങള്‍ ആനന്ദകരമാക്കാന്‍.. ഒരു പത്രസമ്മേളനോ ചാനല്‍ ചര്‍ച്ചയോ ഉണ്ടായിരുന്നെങ്കിലും ആരെയെങ്കിലും ഒക്കെ തെറിവിളിക്കുകയോ അവഹേളിക്കുകയോ ചെയ്യാമായിരുന്നു..

പൂഞ്ഞാര്‍ പൂലി

പൂലി പോലെയാണ് പൂഞ്ഞാര്‍ പൂലി റിപ്പബ്ലിക് ടിവിയുടെ സ്റ്റുഡിയോയിലേക്ക് കയറിപ്പോയത്. ഇറങ്ങി വന്നതാവട്ടെ എലിപോലെയും.

പക്ഷെ എനിക്കെല്ലാമായി

ചര്‍ച്ചയക്ക് ശേഷം പിസിയോട് അവതാരക. പിസി എനിക്കൊന്നുമായില്ല, പക്ഷെ എനിക്കെല്ലാമായി തൃ്പ്പിതിയായി

എന്തൊക്കെയാ അദ്ദേഹം വിളിച്ചു പറയുന്നത്

പിസി ജോര്‍ജ്ജിനോട് അത്രയക്ക് വെറുപ്പാണ് ട്രോളന്‍മാര്‍ക്കിപ്പോള്‍, പൊതുസമൂഹത്തിനും അങ്ങനെ തന്നെ, എന്തൊക്കെയാ അദ്ദേഹം വിളിച്ചു പറയുന്നത്.

അതുക്കം മേലെ

സഭാ നേതൃത്വം ബിഷപ്പിന് സകല പിന്തുണയും പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനെ മറികടക്കുന്ന പ്രകടനമാണ് പിസി ഇപ്പോള്‍ കാഴ്ച്ച വെക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു ഇടയലേഖനമൊക്കെ പ്രതീക്ഷിക്കാം.

ഇതെന്തൂട്ട് തേങ്ങയാണീ പറയുന്നത്

ഇതെന്തൂട്ട് തേങ്ങയാണീ പറയുന്നത്. റിപ്പബ്ലീക് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന പിസി ജോര്‍ജ്ജിന്റെ അവസ്ഥ.

സംഗതി ഇംഗ്ലീഷ് ആയിപ്പോയില്ലേ

മലയാളം ചാനലില്‍ എതിര്‍ പാനലില്‍ ഉള്ളവരേ തുടങ്ങി ചാനല്‍ അവതാരകരെ വരെ പിസി പഞ്ഞിക്കിടും. എന്നാലത് വല്ലതുമുണ്ടോ ദേശീയ ചാനലില്‍ നടക്കുന്നു. സംഗതി ഇംഗ്ലീഷ് ആയിപ്പോയില്ലേ.

വനിതാ കമ്മീഷന്‍

അതിനിടയിലാണ് പിസിയെ കുരുക്കാന്‍ വനിതാ കമ്മീഷന്‍ തീരുമാനിച്ചുറപ്പിച്ച് ഇറങ്ങിയിരിക്കുന്നത്.

നല്ലതാ സാറേ

ഒരു നിയമസഭാഗം ആണെന്ന് ഓര്‍മ്മിക്കുന്നത് ഇടക്കൊക്കെ നല്ലതാ സാറേ. അത് മറന്നുള്ള പ്രസ്താവനകാളാണ് അ്ങ്ങയുടെ വായില്‍ നിന്ന് വരുന്നതെന്നോര്‍ക്കണം.

സ്ത്രീ വിരുദ്ധന്‍

ബിഷപ്പിനെതിരായി പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച പിസി തന്നെയാണ് കേരള നിയമസഭയിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധന്‍ എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

നാല് വോട്ട്

സഭയുടെ നാല് വോട്ടുറപ്പിക്കാനുള്ള പെടാപാടായിരിക്കാം ഇതെല്ലാം. അതിനിങ്ങനെ ഇടക്ക് സഭയെ പ്രീണിപ്പിച്ച്ു കൊണ്ടിരിക്കണം.

പിസി ജോര്‍ജിന്റെ ഭാഗത്ത് നിന്ന്

ഇപ്പോഴും പണ്ടും പച്ച തെറികളും ഇരകളെ അവഹേളിക്കുന്ന പ്രസ്താവനകളും പിസി ജോര്‍ജിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്.

ട്രൗസറ് കീറിയാശാനേ..

ട്രൗസറ് കീറിയാശാനേ.. അതുപോലെയല്ലായിരുന്നോ പിസി ചാനല്‍ അവതാരക പഞ്ഞിക്കിട്ടത്.. ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യം.

മലയാളം ചാനലിലെങ്ങാനും ആയിരുന്നെങ്കില്‍

മലയാളം ചാനലിലെങ്ങാനും ആയിരുന്നെങ്കില്‍ കാണാമായിരുന്നു. ഇതിപ്പോള്‍ ഇംഗ്ലീഷ് ആയി പോയില്ലേ.. എല്ലാം സഹിക്കുക തന്നെ..

മുണ്ടില്ല

റിപ്പബ്ലിക് ചാനലില്‍ പോയപ്പോള്‍ ഞാന്‍ മുണ്ടില്ല. അല്ലേല്‍ തന്നെ എന്തോന്ന് മുണ്ടാനാ...

അതിന്റെ ഒക്കെ ശാപമായിരിക്കും ഇത്

ഷാനീ, സ്മൃതി അങ്ങനെ എത്ര ചാനല്‍ അവതാരകരോടാണ് പിസി ജോര്‍ച്ച് കയര്‍ത്ത് സംസാരിച്ചിട്ടുള്ളത്. അതിന്റെ ഒക്കെ ശാപമായിരിക്കും ഇത്.

യാത്രാ ബത്ത

വനിതാ കമ്മീഷന്‍ ഹാജരാവണമെന്ന് പറഞ്ഞപ്പോള്‍ വരണമെങ്കില്‍ യാത്രാ ബത്ത നല്‍കണമെന്നാ പിസി ആവശ്യപ്പെട്ടത്. ഇല്ലെങ്കില്‍ അവര്‍ ഇങ്ങോട്ട് വരട്ടെ എന്നായി പിസി.

വായില്‍ ഇരിക്കുന്നത്

ആരുടെ എങ്കിലും വായില്‍ ഇരിക്കുന്നത് കേട്ട് പോവുക മാത്രമല്ല. തന്റെ വായില്‍ ഉള്ളതെല്ലാം അയാളെ വിളിക്കുകയും ചെയ്യും പിസി ജോര്‍ജ്ജ്.

ഐ ആം ഫൈനേ.. താങ്ക്‌സ്..

ഐ ആം ഫൈനേ.. താങ്ക്‌സ്.. മലയാളത്തില്‍ ചോദിക്ക് കൊച്ചേ... എന്നാലല്ലേ വല്ലതും പറയാന്‍ പറ്റു.

കേരളത്തിലേക്ക് വാടാ

നിന്റെയൊക്കെ കളി ഇന്ത്യയിലല്ലേ നടക്കൂ.. ധൈര്യമുണ്ടേല്‍ കേരളത്തിലേക്ക് വാടാ.. ആപ്പോള്‍ കാണാം ഈ പീസിയാരാണെന്ന്..

വാ തുറന്നാല്‍

വാ തുറന്നാല്‍ വൃത്തികേടും സ്ത്രീവിരുദ്ധതയും മാത്രേ പറയു.. എന്നാലും മാസ്സ് കാ ബാപ്പ് എന്ന വിളിയാ ബാക്കി..

Have a great day!
Read more...

English Summary

social media troll on pc george