വിദ്യാർത്ഥികൾക്ക് മാപ്പ് നൽകാം, അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല'; മോദി

സിജെപി പ്രതിഷേധത്തിനിടെ തനിക്കെതിരെ ഉയർന്ന അധിക്ഷേപ പരാമര്‍ശങ്ങളിൽ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത നടപടിയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരന്ദ്രമോദി. താൻ അവരോട് ക്ഷമിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ലെന്നും മോദി പറഞ്ഞു. വഴിതെറ്റിപ്പോയവരെ ശിക്ഷിക്കുന്നതിന് പകരം വഴിനടത്താൻ അദ്ദേഹം സമൂഹത്തോട് അഭ്യർത്ഥിച്ചു. സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് പ്രതികരണം.

Advertisement

'ജന്തർ മന്തറിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന് നമ്മുടെ രാജ്യത്തേയും ലോകത്തിൻ്റെ വിവിധ കോണുകളിലുള്ളവരും കണ്ടു. സമരത്തിൽ പങ്കെടുത്ത വഴിതെറ്റിയ യുവാക്കൾ സഭ്യമായ ഭാഷയല്ല ഉപയോഗിച്ചത്. ഞാൻ അധിക്ഷേപിക്കപ്പെട്ടു, എന്തിന് മരിച്ചുപോയ എൻ്റെ അമ്മയെ പോലും അവർ വെറുതെ വിട്ടില്ല',മോദി ചോദിച്ചു.

Advertisement

ജൂലൈ 23ന് ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ 25കാരിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം.ഇത്തരം പരാമർശങ്ങളോട് ദേഷ്യത്തിലോ അല്ലെങ്കിൽ പ്രതികാര മനോഭാവത്തിലോ അല്ല പ്രതികരിക്കേണ്ടത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.സ്വന്തം തെറ്റുകളിൽ നിന്നും പാഠം പഠിക്കാൻ കഴിയുന്ന യുവാക്കളാണവർ. അധിക്ഷേപങ്ങൾ ഒന്നിനും പരിഹാരമല്ല.വഴിതെറ്റിപ്പോയവരെ ശിക്ഷിക്കുന്നതിന് പകരം വഴിനടത്താൻ നമ്മുക്ക് ശ്രമിക്കാം. ഇതിനായി ഒന്നിച്ച് പ്രവർത്തിക്കാം, നമ്മുടെ രാജ്യത്തിൻ്റെ പുരോഗതിക്ക് വേണ്ടി നമ്മുക്ക് പ്രവർത്തിക്കാം. ചെറുപ്പത്തിൽ തെറ്റുകൾ സംഭവിക്കുകയെന്നത് വളരെ സാധാരണമായ കാര്യമാണ്. ഇത് തിരുത്താനുള്ള അവസരവും നമ്മുക്ക് ആ പ്രായത്തിൽ കിട്ടുന്നുണ്ട്. യുവാവായിരിക്കുക എന്നതിൻ്റെ അർത്ഥം തന്നെ അതാണ്.

Advertisement

സമൂഹത്തിനിടയിൽ ഒരു ദേഷ്യമുണ്ട്, അതെനിക്ക് മനസിലാകുന്നുണ്ട്. എന്നാൽ ഇപ്പോൾ ഈ കുട്ടികള ചേർത്ത് പിടിച്ച് അവർക്ക് ശരിയുടെ പാത നമ്മൾ കാണിച്ചുകൊടുക്കണം. അവരെ ശിക്ഷിക്കുന്നതും കോടതികളിൽ വലിച്ചിഴയ്ക്കുന്നതും പീഡിപ്പിക്കുന്നതും സാഹചര്യങ്ങളിൽ ഒരു മാറ്റവും വരുത്തില്ല', മോദി പറഞ്ഞു. തന്നോടിതെ്ലാം ചെയ്തവർക്ക് മാപ്പ് നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നും സമൂഹവും അവരോട് ക്ഷമിക്കണമെന്നും മോദി പറഞ്ഞു.

'ഞാൻ അവർക്ക് മാപ്പ് നൽകാൻ ആഗ്രഹിക്കുന്നു. ഞാൻ ഈ പറയുന്ന കാര്യം അംഗീകരിക്കണമെന്ന് ഞാൻ സമൂഹത്തോടും അഭ്യർത്ഥിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.

'ഞാൻ അവർക്ക് മാപ്പ് നൽകാൻ ആഗ്രഹിക്കുകയാണ്. ഞാൻ ഈ പറയുന്ന കാര്യം അംഗീകരിക്കണമെന്ന് ഞാൻ സമൂഹത്തോടും അഭ്യർത്ഥിക്കുകയാണ്.അധിക്ഷേപങ്ങൾ ഒരിക്കലും ഒന്നിനും പരിഹാരമാകില്ല. വഴിതെറ്റിയവർക്ക് നമുക്ക് വഴി കാണിക്കാം .ഭാരതത്തിന് വേണ്ടി നമുക്ക് പ്രവർത്തിക്കാം',മോദി കൂട്ടിച്ചേർത്തു.