പിഎം ശ്രീ പദ്ധതിയെ ന്യായീകരിച്ച് സന്തോഷ് പണ്ഡിറ്റ്. പദ്ധതിയിൽ ഒപ്പുവെയ്ക്കുന്നതോടെ കേരളത്തിലെ സ്കൂളുകളുടെ തലവര തന്നെ മാറുമെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. കേന്ദ്രത്തോട് ചേർന്നു നിന്ന് ഇനിയെങ്കിലും കേരളം സമ്പന്നമാകട്ടെെയെന്നും അമിതമായി രാഷ്ട്രീയം കളിക്കുന്നതും വോട്ട് ബാങ്ക് പ്രീണനവും അവസാനിപ്പിച്ച് ബുദ്ധിപൂർവം പെരുമാറണമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ കുറിച്ചു. വായിക്കാം
'പിഎം ശ്രീ (പ്രധാനമന്ത്രി Schools for Rising India) പദ്ധതി വന്നാൽ കേരളത്തിൽ പ്രളയം വരുമെന്ന് ചിന്തിക്കുന്നവർ ശ്രദ്ധിക്കുക..കേരളത്തിൽ ചില സ്കൂളുകളിൽ അധ്യാപകർ തന്നെ കഞ്ചാവ്, MDMA കച്ചവടം നടത്തുന്നു. 3 അധ്യാപികമാരെ MDMA കുട്ടികൾക്ക് എത്തിച്ചു കൊടുത്തതിനു അറസ്റ്റ് ചെയ്ത വാർത്ത വായിച്ചില്ലേ? ഏതായാലും അത്ര ദോഷം PM ശ്രീ പദ്ധതി കൊണ്ട് കേരളത്തിന് ഉണ്ടാവില്ല.. ഉറപ്പ്.. 2022 ലിൽ ഇന്ത്യയിൽ തുടങ്ങിയ PM ശ്രീ പദ്ധതിയിൽ ഭൂരിഭാഗം സംസ്ഥാനങ്ങളും ഒപ്പ് വെച്ചല്ലോ. ഒപ്പ് വെച്ച് സ്കൂളുകൾ തെരഞ്ഞെടുത്താൽ 1500 കോടി രൂപ കേന്ദ്ര സര്ക്കാര് കേരളത്തിന് കൊടുക്കും. കേരളത്തിലെ സ്കൂളുകൾ ഇൻ്റർ നാഷണൽ നിലവാരത്തിലേക്ക് കേന്ദ്ര സർക്കാർ ഉയർത്തും.ഈ PM ശ്രീ പദ്ധതി അംഗീകരിച്ചാൽ ഹിന്ദി പഠിപ്പിക്കേണ്ടി വരുമോ എന്നു ചിന്തിച്ച് തമിഴ് നാട് ഒപ്പ് വെച്ചില്ല. എത്ര കോടികൾ തന്നാലും തമിഴ് നാട്ടിൽ ഹിന്ദി പഠിപ്പിക്കില്ല എന്ന് ഉറപ്പിച്ചു. ഏതായാലും നിലവിൽ തൃണമുൾ കോൺഗ്രസ് ഭരണം നഷ്ടപ്പെട്ടത്തോടെ West Bengal PM ശ്രീ പദ്ധതിയിൽ ഒപ്പ് വെക്കുകയും അവർക്കു 1500 കോടി സ്കൂൾ വികസനത്തിന് കേന്ദ്ര സർക്കാർ നൽകുകയും ചെയ്തു. ലോക നിലവാരത്തിൽ സ്കൂളുകളെ എത്തിക്കുക എന്നതാണ് PM sree പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ ആയിര കണക്കിന് സ്കൂളുകളിൽ ഗുണം. കേരളത്തിന് ഇതിനായി 1500 + കോടി രൂപ കേന്ദ്ര സര്ക്കാര് നൽകും. ഇതിലൂടെ പാവപ്പെട്ട കുട്ടികൾക്ക് സൗജന്യ യൂണിഫോം, പാഠപുസ്തകം ഫ്രീ , എക്സാം ഫീസ് ഫ്രീ , ജീവനക്കാരുടെ ശമ്പള വർദ്ധനവ്, രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാര്‍ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നത്. രാജ്യത്താകെ 14,500 പിഎം ശ്രീ വിദ്യാലയങ്ങളുടെ വികസനമാണ് വിഭാവനം ചെയ്യുന്നത്. 47,360 കോടി രൂപയാണ് പദ്ധതിച്ചെലവ്. നിലവിൽ ഇതിലെ 28000 കോടിയുടെ വികസനം മറ്റ് സംസ്ഥാനങ്ങളിൽ ഉണ്ടായി. (വാൽ കഷ്ണം...PM ശ്രീ പദ്ധതിയിൽ പണ്ടത്തെ അക്ബറിന്റെ ഭരണ പരിഷ്കാരം, ഹ്യൂമയുണിന്റെ ഭരണ പരിഷ്കാരം, ഔറംഗസിബിന്റെ ഭരണ പരിഷ്കാരം, മുഗളന്മാരുടെ ഹീറോ ചമയൽ , അവരുടെ "തള്ള് കഥകൾ" ചിലപ്പോൾ അധികം ഉണ്ടാവില്ല. പക്ഷേ മോഡേൺ ഇന്ത്യയുടെ വികസനത്തെ കുറിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കും. കേന്ദ്രത്തോട് ചേർന്നു നിന്ന് ഇനിയെങ്കിലും കേരളം സമ്പന്നമാകട്ടെ.. ഇനിയെങ്കിലും ഓവർ രാഷ്ട്രീയം കളിക്കൽ, വോട്ട് ബാങ്ക് പ്രീണനം അവസാനിപ്പിച്ചു ബുദ്ധിപൂർവം പെരുമാറുക)
ഒരു രഹസ്യം പറഞ്ഞു തരാം. കേന്ദ്ര സർക്കാർ കൊണ്ട് വന്ന പ്രധാൻ മന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ (PM-USHA) പദ്ധതി കേരളത്തിൽ 2024 മുതൽ നടപ്പിലാക്കിയിട്ടുണ്ട്. ഇതിലൂടെ കേരളത്തിന് ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 405 കോടി രൂപയുടെ കേന്ദ്ര സഹായം കേരളത്തിന് ലഭിച്ചിട്ടുണ്ട്.. ഇതാരും വിവാദം ആക്കിയില്ല. കാരണം "പലരും" ഇക്കാര്യം അറിഞ്ഞില്ല.
ഈ പദ്ധതി നടപ്പാക്കി വിജയിപ്പിച്ചാൽ അതിൻ്റെ ക്രെഡിറ്റ് കേന്ദ്ര സര്ക്കാര്, BJP കൊണ്ട് പോകുമോ എന്ന ഭയത്താൽ മുമ്പ് ബംഗാൾ ഈ പദ്ധതിയിൽ ഒപ്പ് വെച്ചില്ല.😞 പക്ഷേ PM SRI എന്നതിൻ്റെ അർത്ഥം പ്രധാന മന്ത്രി Schools for Rising India (SRI) എന്നാണ്. എന്നാല് പ്രധാന മന്ത്രി എന്ന് പേരു വരുമ്പോൾ മോദി ജിയെ ആളുകൾ ഓർക്കും , സ്കൂളുകൾ ഇൻ്റർ നാഷണൽ നിലവാരത്തിൽ ഉയർന്നാൽ PM എന്ന പേര് വെച്ച് അതിലൂടെ കേന്ദ്രവും, BJP യും ആ വികസനത്തിൻ്റെ credit അടിച്ച് മാറ്റും എന്ന് മുൻ മമതാ ജിയുടെ ബംഗാൾ സര്ക്കാര് പണ്ട് ചിന്തിച്ചു. (അങ്ങനെ എങ്കിൽ ഇവിടെ മരണപ്പെട്ട എത്രയോ മുൻ മന്ത്രി മാർ, മുഖ്യമന്ത്രിമാർ, പ്രധാന മന്ത്രിമാരുടെ പേരിൽ എത്രയോ പദ്ധതികൾ, റോഡുകൾ, കെട്ടിടങ്ങൾ പദ്ധതികൾക്ക് പേരിട്ടിട്ടുണ്ട് ? എന്തിന് ഒരു ബസ് ഷെഡ് ഉണ്ടാക്കിയാൽ പോലും MLA fund, MP Fund എന്നും പറഞ്ഞു പേര് ഇടുന്നത് എന്തിന് ? ) ഈ PM എന്ന പേര് കേൾക്കുമ്പോൾ മോദി ജിയെ ഓർക്കുന്നത് ഇപ്പോഴല്ലേ ? ഇനിയും ഭാവിയ എത്രയോ പ്രധാന മന്ത്രിമാർ വരാനുണ്ട് എന്നതല്ലേ സത്യം.
എയർ കണ്ടീഷൻ ചെയ്ത ക്ലാസുകൾ ഒക്കെ ഉണ്ടാക്കുവാൻ ഈ പണം ഉപയോഗിക്കാം .
അന്ധമായ രാഷ്ട്രീയം കളിച്ചു PM SRI പദ്ധതി നടപ്പാക്കാത്തവർ, യഥാർത്ഥത്തിൽ പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകളുടെ infrastructure develop ചെയ്യാൻ കിട്ടിയ അവസരം ആണ് ഇല്ലാതാകുന്നത്. പദ്ധതിയിൽ ചേരാതിരുന്ന കേരളത്തിന് ഇപ്പോൾ തന്നെ 3000 കോടിയുടെ നഷ്ടം ഉണ്ടായി.