മെഡിക്കൽ കോളേജിൽ അറ്റകുറ്റപ്പണിക്കിടെ കോൺക്രീറ്റ് പാളി തെറിച്ച് വീണു: യുവാവിന് പരിക്കേറ്റു


ഉള്ളൂർ: മെഡിക്കൽ കോളേജിൽ കെട്ടിടത്തിന്റെ മുകളിൽ അറ്റകുറ്റപ്പണിക്കിടെ കോൺക്രീറ്റ് പാളി തെറിച്ചുവീണ് വീണ് യുവാവിന് ഗുരുതര പരിക്ക്. വണ്ടന്നൂർ പൊറ്റവിള പുത്തൻവീട്ടിൽ സുധീഷി (25) നാണ് പരിക്കേറ്റത്. തലപൊട്ടി രക്തം വാർന്നൊലിച്ച് അർദ്ധ ബോധാവസ്ഥയിൽ തറയിൽ വീണ ഇയാളെ സുരക്ഷാ ജീവനക്കാരാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 8ന് രാവിലെ 10 മണിയോടെയാണ് സംഭവം.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അമ്മൂമ്മക്ക് കൂട്ടിരിക്കാൻ എത്തിയതായിരുന്നു സുധീഷ്. രക്തം പരിശോധനയുടെ റിസൾട്ട് വാങ്ങി പുറത്തിറങ്ങുന്നതിനിടെയാണ് കോൺക്രീറ്റ് പാളി അടർന്ന് എ.സി.ആർ ലാബിന് മുന്നിലെ ഷീറ്റിൽ വീണ് വൻശബ്ദത്തോടോടെ ചിന്നിച്ചിതറിയത്.

ആരോ കരിങ്കല്ല് കൊണ്ട് തലയിൽ അടിച്ചത് പോലെയാണ് ആദ്യം തോന്നിയതെന്നാണ് സുധീഷ് പറയുന്നത്. തടവി നോക്കിയപ്പോൾ കൈ മുഴുവൻ രക്തം. അവശനായി തലകറങ്ങി തറയിൽ തളർന്ന് വീണ സുധീഷ് അബോധാവസ്ഥയിലായി. സംഭവം നടക്കുമ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ റോഡിൽ ഉണ്ടായിരുന്നു. തലനാരിഴയ്ക്കാണ് അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

Have a great day!
Read more...

English Summary

thiruvananthapuram local news about man injured during construction work.