ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട; പോലീസും സർക്കാരും മൗനവ്രതത്തിൽ, തുറന്നടിച്ച് അരുൺ ഗോപി


ഷൊർണൂർ എംഎൽഎ പികെ ശശിക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതിയിൽ സർക്കാരു പോലീസും നിരന്തരം പഴി കേൾക്കേണ്ടി വരുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതും ആഭ്യന്തര വകുപ്പിനെയും
സർക്കാരിനെയും പ്രതിക്കൂട്ടിൽ നിർത്തുകയാണ്.

വീട്ടുമുറ്റത്ത് ഗൃഹനാഥന്റെ കഴുത്തറുത്ത നിലയിൽ; വരാന്തയിൽ കറിക്കത്തി...കാസർകോട് ദുരൂഹ മരണം

സർക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുകയാണ് സംവിധായകൻ അരുൺ ഗോപി. നടി ആക്രമിക്കപ്പെട്ട കേസിൽ‌ ദിലീപിനെതിരെ നടപടിയെടുക്കാൻ കാണിച്ച താൽപര്യം ഇപ്പോൾ എവിടെപ്പോയിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അരുൺ ഗോപി ചോദിക്കുന്നു. സിനിമയിലെ വനിതാ സംഘടനയേയും അരുൺ ഗോപി പരോക്ഷമായി വിമർശിക്കുന്നു.

ഓക്കാനം വരുന്നെന്ന് സ്വര, താരത്തെ അധിഷേപിച്ച് സംവിധായകൻ, പിസിയ്ക്ക് അങ്ങ് ബോളിവുഡിലും പിടിയുണ്ടേ!!

അവൾക്കൊപ്പം
അവൾക്കൊപ്പം
അവൾക്കൊപ്പം

മലയാളത്തിലെ പ്രമുഖ നടി ആക്രമിക്കപ്പെട്ടതോടെയാണ് അവൾക്കൊപ്പം ക്യാമ്പയിനും സജീവമായത്. എന്നാൽ പികെ ശശിക്കെതിരായ ഡിവൈഎഫ് ഐ നേതാവിന്റെ പരാതിയിലും ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയിലും ഇതുവരെ ആരും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ടെയെന്ന് അരുൺ ഗോപി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

ദിലീപിനെ
ദിലീപിനെ
ദിലീപിനെ

നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ ദിലീപിനെ അറസ്റ്റ് ചെയ്യാൻ കാണിച്ച പോലീസിന്റെ വീര്യം എവിടെപ്പോയെന്ന് അരുൺ ഗോപി ചോദിക്കുന്നു. പീഡിപ്പിച്ചതിനല്ല ആസൂത്രണം ചെയ്തു എന്ന പേരിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

തെളിവില്ലാതെ
തെളിവില്ലാതെ
തെളിവില്ലാതെ

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ ഉയർന്ന പരാതിയിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം തന്നെ വ്യക്തമാക്കിയതാണ്. എന്നിട്ടും കൂടുതൽ വ്യക്തതവേണം എന്ന മുട്ടാപോക്ക് ന്യായം പറഞ്ഞ് അറസ്റ്റ് വൈകിപ്പിക്കുന്നുവെന്നാണ് പ്രതിഷേധക്കാരായ കന്യാസ്ത്രികൾ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. എന്നാൽ ദിലീപിനെ ഒരു തെളിവും ഇല്ലാതെ സംശയത്തിന്റെ പേരിൽ മാത്രമല്ലെ അറസ്റ്റ് ചെയ്തതെന്ന് അരുൺ ഗോപി ചോദിക്കുന്നു.

ആർക്കൊപ്പം
ആർക്കൊപ്പം
ആർക്കൊപ്പം

ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട അവൾക്കൊപ്പം എന്ന ക്യാമ്പയിനുമില്ല... പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പോലീസും ഗവൺമെന്റും മൗനവൃതത്തിൽ...എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം

ദിലീപ് അനുകൂല പോസ്റ്റുകൾ
ദിലീപ് അനുകൂല പോസ്റ്റുകൾ
ദിലീപ് അനുകൂല പോസ്റ്റുകൾ

പികെ ശശിക്കും ബിഷപ്പ് ഫ്രാങ്കോയ്ക്കുമെതിരെയുള്ള നടപടി വൈകുന്നതോടെ ദിലീപ് അനുകൂല പോസ്റ്റുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ഇരയ്ക്കൊപ്പം നിന്നവരുടെ ഇന്നത്തെ നിലപാട് വ്യക്തമാക്കണമെന്നാണ് പോസ്റ്റുകളിലെ ആവശ്യം. സർക്കാരിനെ മാത്രമല്ല സാംസ്കാരിക നായകന്മാരെയും വനിതാ കമ്മീഷനെയും ഉൾപ്പെടെ വിമർശിക്കുന്നതാണ് ഇത്തരം പോസ്റ്റുകൾ.

ഫേസ്ബുക്ക് പോസ്റ്റ്
ഫേസ്ബുക്ക് പോസ്റ്റ്

അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Have a great day!
Read more...

English Summary

arun gopi against government and wcc on nun on bishop issue