ഇന്ധനവിലയും ആമിർഖാന്റെ കുടവയറും തമ്മിൽ എന്താണ് ബന്ധം? ഇതിലും നല്ല ഉപമ സ്വപ്നങ്ങളിൽ മാത്രം


ദില്ലി: ഇന്ധനവില വർദ്ധനവിനെതിര രാജ്യവ്യാപകമായ പ്രക്ഷോഭമാണ് അലയടിക്കുന്നത്. രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം കൂടുതൽ ജനങ്ങളിലെത്തിക്കാൻ സമൂഹമാധ്യമങ്ങളും സജീവമാണ്. ട്രോളുകളും, യുപിഎ എൻഡിഎ താരതമ്യങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിൽ സജീവമാക്കുകയാണ് കോൺഗ്രസ്.

ഇന്ധന വില വര്‍ധനയ്ക്ക് വോട്ടിലൂടെ മറുപടി കൊടുക്കണം! ബിജെപിയുടെ പോസ്റ്റ് കുത്തി പൊക്കി ട്രോള്‍

കോൺഗ്രസ് ഐടി സെൽ മേധാവി ദിവ്യാ സ്പന്ദനയാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. എൻ‍ഡിഎ സർക്കാരിന്റെയും യുപിഎയുടേയും ഇന്ധനവില താരതമ്യം ചെയ്യാനായി അമീർ ഖാന്റെ രണ്ട് ചിത്രങ്ങളാണ് ദിവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഹർത്താലിലും മകന്റെ വിവാഹ നിശ്ചയം ആഘോഷമാക്കി ചെന്നിത്തല; അതിഥികൾ കാറിലും ചെന്നിത്തല സ്കൂട്ടറിലുമെത്തി

ദംഗൽ

ദംഗൽ

മെലിഞ്ഞ് മസിലും പെരുപ്പിച്ച് നിൽക്കുന്ന ആമിറിന്റെ ചിത്രമാണ് യുപിഎ സർക്കാരിന്റെ കാലത്തെ പെട്രോൾ വില സൂചിപ്പിക്കാനായി ദിവ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറുവശത്ത് ദംഗൽ സിനിമയിലെ ഗുസ്തിക്കാരനായ എത്തിയ കുടവയറുള്ള ആമിറിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. കുടവയറുള്ള ആമിറിനെ എൻഡിഎ കാലത്തെ പെട്രോൾ വിലയോടാണ് ദിവ്യ ഉപമിച്ചിരിക്കുന്നത്.

റെക്കോർഡ് നേട്ടം

റെക്കോർഡ് നേട്ടം

മോദി സർക്കാർ എല്ലാ റെക്കോർഡുകളും ഭേദിച്ചിരിക്കുകയാണെന്നാണ് മറ്റൊരു ട്വീറ്റിൽ പറയുന്നത്. രൂപയെ ഏറ്റവും താഴ്ന്ന നിലയിലും ഇന്ധനവിലയെ ഏറ്റവും താഴ്ന്ന നിലയിലുമെത്തിക്കാൻ മോദി സർക്കാരിന് കഴിഞ്ഞെന്നാണ് മറ്റൊരു ട്രോൾ. സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ പൂർണ പരാജയമാണെന്നും കുറ്റപ്പെടുത്തുന്നു.

അച്ഛേ ദിൻ?

അച്ഛേ ദിൻ?

ഇതാണോ അച്ഛേ ദിൻ എന്നൊരു ചോദ്യ ചിഹ്നമാണ് മറ്റൊരു ട്രോളിലുള്ളത്. പെട്രോളിന്റെ വില കണ്ട് ജീവനൊടുക്കാൻ ശ്രമിക്കുന്നൊരാളാണ് ചിത്രത്തിലുള്ളത്. സമൂഹമാധ്യമങ്ങൾക്ക് പ്രിയപ്പെട്ട ട്രോളുകളിലൂടെ പ്രതിഷേധം കൂടുതൽ പേരിലെത്തിക്കാനാണ് കോൺഗ്രസ് ശ്രമം.

ചിരിപ്പിക്കും

ചിരിപ്പിക്കും

വളരെ രസകരമായൊരു കാർട്ടൂണാണ് കോൺഗ്രസ് വക്താവ് സൽമാൻ അനീസ് സോസ് പങ്കുവച്ചിരിക്കുന്നത്. അച്ഛൻ തന്റെ കളിപ്പാട്ടത്തിൽ കയറി പുറത്തയേക്ക് പോകുന്നത് കണ്ട് കരയുന്ന കുഞ്ഞും പെട്രോൾ വില കുറയുമ്പോൾ അച്ഛൻ തിരികെത്തരുമെന്ന് കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന അമ്മയുമാണ് ചിത്രത്തിലുള്ളത്.

താരതമ്യം

താരതമ്യം

മറ്റൊരു ട്വീറ്റിൽ ഇന്ധനവില വർധന മാത്രമല്ല. യുപിഎ-എൻഡിഎ സർക്കാരുകളുടെ കാലത്തെ അവശ്യവസ്തുക്കളുടെ വിലയും താരതമ്യം ചെയ്യുന്നുണ്ട്. പല സാധനങ്ങൾക്കും ഇരട്ടിയിൽ അധികം വിലവർധന ഉണ്ടായിട്ടുണ്ടെന്നാണ് ട്വീറ്റിൽ കോൺഗ്രസ് സൂചിപ്പിക്കുന്നത്.

Have a great day!
Read more...

English Summary

congress trolls fuel price hike with aamir khan dangal character photo