മലയാളിക്ക് സോഷ്യല്‍ മീഡിയയില്‍ എന്തും പറയാമെന്ന ഒരു പേര് തന്നെ നിലനില്‍ക്കുന്നുണ്ട്. നിറത്തിന്റെ പേരിലും ശരീരത്തിന്റെ പേരിലും, അങ്ങനെ പല കാര്യങ്ങളിലും പലരും ബോഡിഷെയിംഗിന് മലയാളികളാല്‍ ഇരയാക്കപ്പെട്ടിട്ടുണ്ട്. അതിലെ ഏറ്റവും പുതിയ ഇരയാണ് ആര്യ-വിനീത് ദമ്പതിമാര്‍. ഇവര്‍ നടത്തിയ ഒരു മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായത്.
മെലിഞ്ഞവളാണെന്നും സദാചാരം ലംഘിച്ചു എന്നെല്ലാം പറഞ്ഞ് വ്യാപക വിമര്‍ശനങ്ങളാണ് ഈ ചിത്രങ്ങള്‍ നേരിട്ടത്. അതേമസമയം ഈ ചിത്രങ്ങള്‍ വൈറലായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തുകയാണ് ആര്യ.
നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി നിറവയറും കാണിച്ചുള്ള ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്നത്. രേഷ്മ മോഹന്‍ പകര്‍ത്തിയ ചിത്രങ്ങളായിരുന്നു ഇത്. അതേസമയം സോഷ്യല്‍ മീഡിയ തളര്‍ത്തുമ്പോഴും രേഷ്മയ്ക്ക് പറയാനുള്ളത് ചിത്രത്തിന് പിന്നിലെ കഷ്ടപ്പാടുകളെ കുറിച്ചാണ്. ആര്യ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചാണ് രേഷ്മ പറയുന്നത്. രണ്ട് അബോര്‍ഷന്റെ വേദനയറിഞ്ഞവളാണ് ആര്യയെന്ന് രേഷ്മ പറയുന്നു. ബോഡി ഷെയ്മിംഗിന്റെ പേരില്‍ ഒരുപാട് പരിഹസിക്കപ്പെട്ടിട്ടുണ്ട് അവള്‍. എന്നിട്ടും അവളുടെ മുഖത്ത് ആ ചിത്രങ്ങള്‍ സന്തോഷം വിതറി. അതാണ് ഇപ്പോള്‍ സൈബര്‍ ആക്രമണത്തിന് ഇരയാവുന്നത്.
ആ ചിത്രത്തെ അധിക്ഷേപിക്കും മുമ്പ് അവളുടെ കഥയറിയണം. അതുപോലെ തന്നെ ആ ചിത്രങ്ങളെ കണ്ണുകൊണ്ട് മാത്രം കാണാതെ മനസ്സ് കൊണ്ട് കൂടി കാണാന്‍ പഠിക്കണമെന്നും രേഷ്മ പറയുന്നു. തിരുവനന്തപുരം വെള്ളറട സ്വദേശിയായ വിനീതിന്റെ ഭാര്യയാണ് ആര്യ. ഒരു കുഞ്ഞിന് വേണ്ടിയുള്ള ആ കുട്ടിയുടെ കാത്തിരിപ്പിനും കണ്ണീരിനും ഇടയിലുള്ള അവളുടെ ജീവിതത്തില്‍ രണ്ട് തവണയാണ് പരീക്ഷണങ്ങള്‍ നേരിടേണ്ടി വന്നത്. ആദ്യത്തെ രണ്ട് ഗര്‍ഭവും അബോര്‍ഷനായി. ദൈവം പക്ഷേ അവളുടെ പ്രാര്‍ത്ഥന മൂന്നാം തവണ കേട്ടു. ഈ കണ്‍മണിയുടെ വരവ് അറിഞ്ഞ നിമിഷം ആര്യയ്ക്ക് വളരെയധികം സ്‌പെഷ്യലായിരുന്നു.
Advertisementആര്യ സ്വതവേ മെലിഞ്ഞ കൂട്ടത്തിലാണ്. ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളിലെ തീരെ ചെറിയ വയറായിരുന്നു അവള്‍ക്കുണ്ടായിരുന്നത്. അതിന്റെ പേരിലാണ് അവള്‍ വളരെയധികം ബോഡിഷെയ്മിങ്ങുകള്‍ നേരിട്ടത്. ഗര്‍ഭിണിയാണെന്ന് കണ്ടാല്‍ പറയില്ലല്ലോ, നിനക്ക് വയറേ ഇല്ലല്ലോ എന്നൊക്കെയായിരുന്നു പരിഹാസം. പക്ഷേ ഇന്നവളുടെ മുഖത്ത് കാണുന്ന ചിരി ആ പരിഹാസങ്ങള്‍ക്കടക്കമുള്ള മറുപടിയാണമെന്നും രേഷ്മ പറയുന്നു. ആര്യയും താനും സോഷ്യല്‍ മീഡിയ വഴിയാണ് സുഹൃത്തുക്കളാകുന്നതെന്ന് രേഷ്മ പറയുന്നു. ഫേസ്ബുക്കില്‍ നേരത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പും അബോര്‍ഷനെ കുറിച്ചുമെല്ലാം ആര്യ പങ്കുവെച്ചിരുന്നു.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഗര്‍ഭകാലത്ത് നേരിട്ട പരിഹാസങ്ങള്‍ക്കും ബോഡി ഷെയ്മിംഗിനും അടക്കം മനോഹരമായി മറുപടി പറയുക, ഇതായിരുന്നു ആ ഫോട്ടോഷൂട്ട് ചെയ്യുമ്പോള്‍ മനസ്സില്‍. എന്റെ ആശയം ഞാന്‍ അവളുമായി പങ്കുവെച്ചു. അത് കേട്ടപ്പോള്‍ ആര്യയും ഹാപ്പിയായിരുന്നു. ഭര്‍ത്താവിന്റെ സപ്പോര്‍ട്ടും ശക്തമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ പിന്നീട് വൈറലായി ആ ചിത്രം മാറിയെന്നത് മറ്റൊരു കാര്യം. ആദ്യത്തെ ഫോട്ടോഷൂട്ടില്‍ മഞ്ഞ ഗൗണില്‍ അതിസുന്ദരിയായി ആര്യയെ ഒരുക്കിയായിരുന്നു. അതില്‍ പക്ഷേ വയറിന്റെ വലുപ്പം അറിയുന്നില്ല എന്ന സങ്കടം ആര്യയ്ക്കുണ്ടായിരുന്നു. രണ്ടാമത്തെ ഫോട്ടോഷൂട്ട് അമ്പൂരിയിലെ എന്റെ വീടിനടുത്ത് തന്നെയുള്ള കടവിലാണ് നടന്നത്.
പച്ചപ്പ് നിറഞ്ഞ പശ്ചാത്തലത്തിലായിരുന്ന ആ ഫോട്ടോഷൂട്ട്. സാരി പാവാടപോലെ ചുറ്റി അതിന് മാച്ചിങ്ങായി ബ്ലാസും അണിയിച്ച് നെറ്റി നിറയെ സിന്ദൂരം ചാര്‍ത്തി ട്രഡീഷണല്‍ ആഭരണമൊക്കെ അവള്‍ക്കായി നല്‍കിയിരുന്നു. ഒരുങ്ങിയപ്പോള്‍ ഗംഭീരമാവുകയും ചെയ്തു. ഈ നാടന്‍ ചന്തമാണ് ഫോട്ടോയിലും മനോഹരമായി വന്നത്. വളരെ ശ്രദ്ധയോടെ ആര്യക്ക് കെയര്‍ നല്‍കിയാണ് ഫോട്ടോഷൂട്ടിനായി ഒരുക്കിയത്. വള്ളത്തിലെ ഷൂട്ടിലും വെള്ളത്തില്‍ വെച്ചുള്ള ഷൂട്ടിലുമെല്ലാം വളരെയേറെ ശ്രദ്ധ നല്‍കിയിരുന്നു. എന്റെ അമ്മ ഉഷാകുമാരിയും ആര്യയ്ക്ക് എല്ലാ കെയറും നല്‍കിയിരുന്നു. അതിന് വേണ്ടി ശ്രമിച്ചതാണ് ഇപ്പോള്‍ മികച്ച ചിത്രങ്ങളായി വന്നിരിക്കുന്നതെന്നും രേഷ്മ പറഞ്ഞു.
അതേസമയം ചിത്രങ്ങള്‍ കണ്ട് ഒരുപാട് പേര്‍ ഇതുപോലുള്ള മനോഹര നിമിഷങ്ങള്‍ കൊതിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ സന്തോഷമായിരുന്നു. ഇതിനിടയിലാണ് സൈബര്‍ ആക്രമണം ഉണ്ടായത്. ഭീഷണി പോലുമുണ്ടായിരുന്നു. നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു ഒരു കൂട്ടര്‍ പറഞ്ഞത്. മറ്റ് കുറച്ച് പേര്‍ അശ്ലീലമെന്ന് വിധിയെഴുതി. ഫോട്ടോ ഡിലീറ്റ് ചെയ്യണമെന്ന് വരെ ഈ സദാചാരക്കാര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രം പോസ്റ്റ് ചെയ്ത ദിവസം ഭീഷണി കോളും വന്നിരുന്നു. സംസ്‌കാര ശൂന്യമാണെന്നും, ഡിലീറ്റ് ചെയ്യണമെന്നുമായിരുന്നു ആവശ്യം. ഇല്ലെന്ന് മുഖത്തടിച്ച പോലെ തന്നെ അദ്ദേഹത്തിന് മറുപടിയും നല്‍കിയിട്ടുണ്ട്.
ഈ ചിത്രം പുറത്തുവിടുമ്പോള്‍ ആര്യ ഒരു കുട്ടിക്ക് ജന്മം നല്‍കിയിട്ടുണ്ടെന്നും രേഷ്മ പറഞ്ഞു. ആണ്‍കുട്ടിയാണിത്. അമ്മയ്ക്കും കുഞ്ഞിനും സുഖമാണ്. ഈ പരിഹാസങ്ങളെ ഒന്നും ആര്യ മൈന്‍ഡ് ചെയ്യുന്നേയില്ല. ആ ചിത്രം സന്തോഷം മാത്രമാണ് ആര്യക്ക് നല്‍കുന്നത്. എനിക്കും അത് മാത്രം മതിയെന്ന് രേഷ്മ വ്യക്തമാക്കി. അതേസമയം സദാചാരക്കാര്‍ കാണുന്ന തെറ്റ് തങ്ങള്‍ അതില്‍ കണ്ടിട്ടില്ലെന്നും ആര്യ പറയുന്നു. ഒരിക്കലും കുറേയേറെ കമന്റുകള്‍ കണ്ടു. അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. അടുത്ത സുഹൃത്തുക്കള്‍ പലരും കമന്റുകള്‍ വായിക്കാന്‍ നില്‍ക്കേണ്ടെന്നാണ്. ആ പെണ്ണിന് വയര്‍ മാത്രമേയുള്ളൂ, ഭക്ഷണം വാങ്ങി കൊടുക്ക് എന്നൊക്കെയായിരുന്നു കമന്റ്. എന്റെ ഭാര്യ ഇങ്ങനെയിരിക്കുന്നതില്‍ ഞാന്‍ ഹാപ്പിയാണ് പിന്നെന്താണ് പ്രശ്‌നമെന്നും ആര്യയുടെ ഭര്‍ത്താവ് വിനീത് ചോദിക്കുന്നു.
മറ്റേണിറ്റിയുടെ കാലത്ത് ഈ ഫോട്ടോ പുറത്തുവിടാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ലായിരുന്നു. ഡെലിവെറി കഴിഞ്ഞ ദിവസമാണ് ഇത് പുറത്തുവിട്ടതെന്ന് വിനീതും ആര്യയും പറയുന്നു. രേഷ്മയുടേയും ഞങ്ങളുടെയും കോണ്‍സെപ്റ്റ് ഒന്നായി വന്നത് കൊണ്ടാണ് ഷൂട്ട് നടത്തിയതെന്നും ഇവര്‍ വ്യക്തമാക്കി. ഈ ചിത്രങ്ങള്‍ വരുന്നതിന് മുമ്പ് തന്നെ ഇത്തരം കമന്റുകള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഇങ്ങനെ ഒന്ന് ചെയ്യണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഞങ്ങള്‍ക്ക് ഈ കമന്റുകളൊന്നും പ്രശ്‌നമല്ല. ബാക്കിയുള്ളവര്‍ക്ക് അത് എങ്ങനെ നേരിടാനാവുമെന്ന് അറിയില്ല. എല്ലാവര്‍ക്കുമുള്ള മറുപടി ഈ വീഡിയോയിലൂടെ നല്‍കണമെന്നാണ് കരുതിയതെന്നും വിനീത് പറഞ്ഞു.
പലരും ഫോട്ടോഷൂട്ടിലെ റിസ്‌കിനെ കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. അത്ര വലിയ റിസ്‌കൊന്നും ഉണ്ടായിരുന്നില്ലെന്ന് വിനീത് പറയുന്നു. ഏറ്റവും സുരക്ഷിതമായ സാഹചര്യത്തിലായിരുന്നു എല്ലാം ചെയ്തത്. വലിയൊരു ക്രൂവും ഇതിന് പിന്നിലുണ്ടായിരുന്നു. വള്ളം നിയന്ത്രിക്കാന്‍ പോലും ആളുണ്ടായിരുന്നു. ആ സ്ഥലത്തെ വെള്ളം പോലും എന്റെ മുട്ടോളം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫോട്ടോയിലുള്ള വഞ്ചി തുഴഞ്ഞിട്ടേയില്ല. വഞ്ചി കരയ്ക്ക് ഒതുക്കിയിട്ടായിരുന്നു ഷൂട്ട്. അരുവിയുടെ തീരത്തായിരുന്നു ആദ്യ ഷൂട്ട് ചെയ്യാനിരുന്നത്. എന്നാല്‍ അതില്‍ റിസ്‌ക് ഉണ്ടായിരുന്നു. പാറക്ഷണങ്ങളും മറ്റും ഉള്ളത് കൊണ്ട് അത് വേണ്ടെന്ന് വെച്ചെന്നും വിനീതും ആര്യയും പറഞ്ഞു.