ആപ്പിളിന് കൊടുക്കാം കൈയ്യടി; അത്രയ്ക്കും ഓഫറല്ലേ ഐഫോൺ 15ന് തന്നത്, ഒറ്റയടിക്ക് ലാഭം 23000 രൂപയോ?

ആപ്പിളിന്റെ ഏറ്റവും മികച്ച സ്‌മാർട്ട്ഫോണുകളിൽ ഒന്നായ ഐഫോൺ 15 കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ജിയോമാർട്ട് ആകർഷകമായ ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ്. നേരിട്ടുള്ള വിലക്കുറവും തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് അധിക ഡിസ്‌കൗണ്ടുകളും ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭിക്കും. എത്ര കാലത്തേക്കാണ് പ്ലാറ്റ്‌ഫോം ഈ ഓഫർ നൽകുക എന്നത് ഇപ്പോൾ വ്യക്തമല്ല. ഈ ഓഫറിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.

Advertisement

എക്‌സ്‌ചേഞ്ച് ഓഫറിലൂടെ കൂടുതൽ ലാഭം

Advertisement

നിലവിൽ നടക്കുന്ന ഓഫർ പ്രകാരം ജിയോ മാർട്ടിൽ 128ജിബി വേരിയന്റ് ഐഫോൺ 15 വെറും 56,900 രൂപയ്ക്ക് ലഭ്യമാണ്. ലോഞ്ച് ചെയ്‌ത സമയത്ത് 79,900 രൂപയായിരുന്ന മോഡലിന് ഇപ്പോൾ 23,000 രൂപയിലധികം കിഴിവ് ലഭിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഓഫറുകൾ, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഏകദേശം 1000 രൂപയുടെ അധിക കിഴിവും നേടാം. മാസം 5000 രൂപ മുതൽ തുടങ്ങുന്ന നോ-കോസ്‌റ്റ് ഇഎംഐ പ്ലാനുകളും ലഭ്യമാണ്, ഇത് ചിലവ് പല തവണകളായി അടയ്ക്കാൻ സൗകര്യമൊരുക്കുന്നു.

79,900 രൂപ എന്ന വിലയിൽ നിന്നിരുന്ന മോഡൽ ഒറ്റയടിക്ക് കമ്പനി കുറച്ചത് ഏകദേശം 22000 രൂപയോളമാണ്. ഒറ്റയടിക്ക് എന്ന് പറയുമ്പോൾ ഒരു അർധരാത്രി കൊണ്ട് കുറച്ചതല്ല, മറിച്ച് പലപ്പോഴായി ഈ നിലവാരത്തിലേക്ക് വില കൊണ്ടെത്തിക്കുകയാണ് ചെയ്‌തത്. അതിനോടൊപ്പമാണ് നേരത്തെ പറഞ്ഞ 1000 രൂപയുടെ അധിക ആനുകൂല്യവും ലഭ്യമാവുന്നത്. ഇതൊക്കെയും കണക്ക് കൂട്ടുമ്പോൾ ഇപ്പോഴത്തെ അവസ്ഥയിൽ എന്തുകൊണ്ടും ഓഫർ ലാഭമാണ്.

Advertisement

പഴയ സ്‌മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് കമ്പനി മികച്ച എക്‌സ്‌ചേഞ്ച് ഓഫറും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താവിന്റെ നിലവിലെ ഫോണിന്റെ മോഡൽ, പ്രായം, പ്രവർത്തനക്ഷമത തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് എക്‌സ്‌ചേഞ്ച് മൂല്യം നിർണയിക്കും. ഉയർന്ന എക്‌സ്‌ചേഞ്ച് മൂല്യം ലഭിക്കുന്നവർക്ക് ഐഫോൺ 15 വളരെ കുറഞ്ഞ ചെലവിൽ സ്വന്തമാക്കാൻ സാധിക്കും.

ഐഫോൺ 15 ഫീച്ചറുകൾ

ഇറങ്ങിയിട്ട് വർഷം മൂന്നായെങ്കിലും ഐഫോൺ 15 ഇപ്പോഴും വിപണിയിൽ മികച്ച ഡിമാൻഡ് നിലനിർത്തുന്ന മോഡലാണ്. പ്രീമിയം ഡിസൈൻ, ശക്തമായ പ്രകടനം, മികച്ച ക്യാമറ സവിശേഷതകൾ എന്നിവയാണ് ഇതിന്റെ പ്രധാന ഗുണങ്ങൾ. 48 മെഗാപിക്‌സൽ പ്രധാന ക്യാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്. ഉയർന്ന നിലവാരത്തിലുള്ള ചിത്രങ്ങളും 2x ടെലിഫോട്ടോ നിലവാരത്തിലുള്ള സൂം ഫോട്ടോകളും എടുക്കാൻ ഇത് സഹായിക്കുന്നു.

Advertisement

രാത്രിയിലും കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ പകർത്താൻ കഴിയുന്ന നൈറ്റ് മോഡും ഫോണിൽ നൽകിയിട്ടുണ്ട്. ഫോണിന് കരുത്തേകുന്നത് ആപ്പിളിന്റെ എ16 ബയോണിക് ചിപ്പാണ്. ആപ്ലിക്കേഷനുകൾ വേഗത്തിൽ പ്രവർത്തിക്കാനും ഗെയിമിംഗ് അനുഭവം മെച്ചപ്പെടുത്താനും ഈ പ്രോസസർ സഹായിക്കുന്നു. ദീർഘകാല സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കുന്നതിനാൽ വർഷങ്ങളോളം ഫോൺ ഉപയോഗിക്കാൻ കഴിയും.

കൂടാതെ മുൻ മോഡലുകളിൽ ഉണ്ടായിരുന്ന ലൈറ്റ്‌നിംഗ് പോർട്ടിന് പകരമായി യുഎസ്ബി ടൈപ്പ്-സി പോർട്ട് ഐഫോൺ 15-ൽ കമ്പനി നൽകിയിരുന്നു. ഇതിലൂടെ ഡാറ്റ ട്രാൻസ്‌ഫറും ചാർജിംഗും കൂടുതൽ എളുപ്പമാണ്. കൂടാതെ ഡൈനാമിക് ഐലൻഡ് സവിശേഷതയും ഈ മോഡലിന്റെ പ്രധാന ആകർഷണമാണ്. കോളുകൾ, മ്യൂസിക് കൺട്രോളുകൾ, നാവിഗേഷൻ വിവരങ്ങൾ തുടങ്ങിയവ കൂടുതൽ ഇന്ററാക്റ്റീവ് രീതിയിൽ കാണാൻ സൗകര്യപ്രദമാണ്.