ഐഫോൺ 15ന്റെ ഡിസ്‌കൗണ്ട് കേട്ടാൽ ആരും ഞെട്ടും; വില 50,000 രൂപയിൽ താഴെയെത്തുമോ? ഓഫർ അറിയാം

ആപ്പിൾ ഐഫോൺ മോഡലുകൾക്ക് നിരവധി ഓഫറുകളാണ് പല ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട് എന്നതാണ്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് കാരണമാണ്.

Advertisement

തങ്ങളുടെ തന്നെ ഏറ്റവും കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകി വരുന്നുണ്ട്. പുതിയ 17 സീരീസ് വരുന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ഈ സീരിസിലെ തന്നെ ഏറ്റവും നല്ല മോഡലായ ഐഫോൺ 15ന് കിടിലൻ ഓഫറാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement

ഇന്ത്യയിൽ 79,900 രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച ആപ്പിളിന്റെ ഐഫോൺ 15 ഇപ്പോൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. ഫ്ലിപ്‌കാർട്ടിന്റെ ഗോട്ട് സെയിലിനോടനുബന്ധിച്ച് ഐഫോൺ 15ന്റെ 128 ജിബി പതിപ്പിന് ശ്രദ്ധേയമായ ഓഫറുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ബാങ്ക് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ചേർത്ത് കണക്കാക്കുമ്പോൾ ഫോണിന്റെ പ്രാബല്യത്തിലുള്ള വില 48,000 രൂപയിൽ താഴെയായി എത്തുമെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഫ്ലിപ്‌കാർട്ടിൽ ഐഫോൺ 15-ന്റെ 128 ജിബി മോഡൽ 53,900 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇതിന് പുറമെ തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 6495 രൂപ വരെ തൽക്ഷണ ബാങ്ക് ഇളവും ലഭിക്കും. ഇതോടെ ഫോണിന്റെ പ്രാബല്യത്തിലുള്ള വില 47,405 രൂപയായി കുറയും. അതായത്, ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ 30,000 രൂപയിലധികം ലാഭത്തിൽ ഈ പ്രീമിയം സ്‌മാർട്ട്ഫോൺ സ്വന്തമാക്കാനാകും.

Advertisement

ഇതുകൂടാതെ പഴയ സ്‌മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ തയ്യാറാകുന്നവർക്ക് അധിക എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൈമാറുന്ന ഫോണിന്റെ മോഡൽ, പ്രവർത്തനക്ഷമത, ഭൗതികാവസ്ഥ എന്നിവയെ ആശ്രയിച്ചായിരിക്കും എക്സ്ചേഞ്ച് മൂല്യം നിശ്ചയിക്കുക. അതിനാൽ ചില ഉപയോക്താക്കൾക്ക് പ്രാബല്യത്തിലുള്ള വില ഇനിയും കുറയാൻ സാധ്യതയുണ്ട്. പുതിയ ഐഫോൺ 17 സീരീസ് വിപണിയിലെത്തിയെങ്കിലും, ഐഫോൺ 15 ഇന്നും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന പ്രീമിയം സ്‌മാർട്ട്ഫോണുകളിൽ ഒന്നാണ്.

ഐഫോൺ 15യുടെ ഫീച്ചറുകൾ

6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒഎൽഇഡി ഡിസ്പ്ലേ, എ16 ബയോണിക് ചിപ്‌സെറ്റ്, 48 മെഗാപിക്‌സൽ പ്രധാന ക്യാമറ, 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, ഡൈനാമിക് ഐലൻഡ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 5ജി പിന്തുണ, മാഗ്‌സേഫ് ചാർജിങ് തുടങ്ങിയ സവിശേഷതകളാണ് ഫോണിലുള്ളത്. മികച്ച ക്യാമറ പ്രകടനവും ദീർഘകാല സോഫ്റ്റ്‌വെയർ അപ്ഡേറ്റുകളും ഐഫോൺ 15-നെ ഇപ്പോഴും മികച്ച വാങ്ങൽ തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.

Advertisement

പ്രത്യേകിച്ച് ഐഫോൺ 11, ഐഫോൺ 12, ഐഫോൺ 13 തുടങ്ങിയ പഴയ മോഡലുകളിൽ നിന്ന് അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും, പ്രീമിയം ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് ആപ്പിൾ ഇക്കോസിസ്‌റ്റത്തിലേക്ക് മാറാൻ പദ്ധതിയിടുന്നവർക്കും ഈ ഓഫർ മികച്ച അവസരമാണ്. നിലവിലെ വിലക്കിഴിവ്, ബാങ്ക് ഓഫർ, എക്സ്ചേഞ്ച് ബോണസ് എന്നിവ ഒരുമിച്ച് ഉപയോഗിച്ചാൽ സമീപകാലത്ത് ലഭ്യമായ ഏറ്റവും മികച്ച ഐഫോൺ ഡീലുകളിൽ ഒന്നായി ഇത് മാറും.