നമ്മുടെ നാട്ടിലെ സ്‍മാർട്ട് ഫോൺ വിപണി വളരെ അധികം മത്സരാധിഷ്‌ഠിതമാണ്. ഇപ്പോഴിതാ അവിടെ കരുത്ത് കാട്ടുകയാണ് ആപ്പിൾ തങ്ങളുടെ പുത്തൻ മോഡലുകളിലൂടെ. ആൻഡ്രോയിഡ് വലിയ രീതിയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ തങ്ങളുടെ സ്ഥാനം അരക്കെട്ടുറപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ മോഡലുകളുടെ വിൽപ്പന കണക്കുകൾ യഥാർത്ഥത്തിൽ ആരെയും അമ്പരപ്പിക്കുന്നതാണ്.
എന്തെന്നാൽ അടുത്ത കാലത്തായി ആപ്പിൾ ഫോണുകൾക്ക് രാജ്യത്ത് വലിയ രീതിയിലുള്ള ഡിമാൻഡ് തന്നെ നേരിടുന്നുണ്ട് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതിനൊക്കെ പുറമേ ആപ്പിളും ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും മത്സരിച്ച് ഓഫറുകൾ പ്രഖ്യാപിക്കുന്നതും വലിയ രീതിയിൽ വിൽപ്പനയെ സ്വാധീനിക്കുന്നുണ്ട്. ആപ്പിളിനേക്കാൾ അധികം അവരുടെ ഫോണുകൾക്ക് ഓഫർ നൽകുന്നത് പലപ്പോഴും ഇത്തരം കമ്പനികളാണ്.
ആപ്പിളിന്റെ ഓരോ മോഡലുകൾക്കും നല്ല രീതിയിലുള്ള വിലക്കുറവാണ് പല സ്ഥാപനങ്ങളും മുന്നോട്ട് വയ്ക്കുന്നത്. 2024ൽ പുറത്തിറങ്ങിയ ആപ്പിൾ ഐഫോൺ 16 സീരീസ് പോലും ഇക്കാര്യത്തിൽ വേറിട്ട് നിൽക്കുന്നില്ല എന്നതാണ് മറ്റൊരു പ്രധാന ഘടകം. ഇപ്പോഴിതാ കമ്പനി അവരുടെ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് ഫോണിന് വമ്പൻ വിലക്കുറവാണ് നൽകുന്നത്. രണ്ട് വർഷങ്ങൾക്ക് ഇപ്പുറവും ഐഫോൺ 16യുടെ സ്വാധീനം ശക്തമാണ്. ഐഫോൺ 16 ഓഫറുകൾ ഐഫോൺ 16 ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ വില 79,900 ആയിരുന്നു. ഇപ്പോൾ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ക്രോമ ഈ ഫോണിന് വലിയ വിലക്കിഴിവ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ 128 ജിബി സ്‌റ്റോറേജ് വേരിയന്റിന്റെ വില 66,490 ആയി കുറഞ്ഞു. അതായത് ലോഞ്ച് വിലയിൽ നിന്ന് 13,410 രൂപ കുറവാണ് ഫോണിന് ഉള്ളതെന്ന് അർത്ഥം. നിലവിൽ ആപ്പിൾ സ്‌റ്റോറിൽ ഇതേ മോഡലിന്റെ വില 69,900 രൂപയാണ്. ഈ ഓഫർ കൊണ്ട് മാത്രം ക്രോമ നിർത്തുന്നില്ല. ഫോൺ ഇഎംഐ സൗകര്യത്തിലും വാങ്ങാനാകും. പ്രതിമാസം 3,130 രൂപ മുതൽ ഇഎംഐ ലഭ്യമാണെങ്കിലും പ്രോസസിങ് ഫീസും പലിശയും അധികമായി നൽകേണ്ടിവരും. കൂടാതെ അധിക തുക നൽകി ആപ്പിൾ കെയർ സർവീസസ് സംരക്ഷണം അല്ലെങ്കിൽ ആപ്പിൾ കെയർ പ്ലസ് സേവനവും വാങ്ങാൻ കഴിയും. ഐഫോൺ 16 ഫീച്ചറുകൾ ആപ്പിൾ ഐഫോൺ 16-ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒഎൽഇഡി ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ആപ്പിളിന്റെ എ18 പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 8 ജിബി റാമും പരമാവധി 512 ജിബി വരെ സ്‌റ്റോറേജും ലഭ്യമാണ്. ഫോൺ ഐഒഎസ്18 ഓപ്പറേറ്റിങ് സിസ്‌റ്റവുമായി എത്തുന്നു. ഭാവിയിൽ പുറത്തിറങ്ങുന്ന ഐഒഎസ് അപ്‌ഡേറ്റിനൊപ്പം ലഭ്യമാകുന്ന സിരി എഐ ഫീച്ചറുകൾക്കും ഈ മോഡൽ പിന്തുണ നൽകാനും സാധ്യത ഏറെയാണ്. ഇക്കാര്യത്തിൽ സ്ഥിരീകരണം ഇല്ല. 3,561 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഫോണിലുള്ളത്. 25W മാഗ്‌സേഫ് വയർലെസ് ചാർജിംഗിനും 15W Qi2 വയർലെസ് ചാർജിംഗിനും പിന്തുണയുണ്ട്. ക്യാമറ വിഭാഗത്തിൽ, ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷനോടുകൂടിയ 48 മെഗാപിക്‌സൽ പ്രധാന ക്യാമറയാണ് നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്. ഇതും ഈ വിലയ്ക്ക് നല്ലൊരു ഫീച്ചർ തന്നെയാണ്.