ആപ്പിൾ എന്നാ സുമ്മാവാ; ഐഫോൺ 16 പ്ലസിന് അഡാർ ഓഫർ ലഭിക്കുന്നു, 17,000 രൂപ കുറയും..! വില എത്ര?

ഇന്ത്യൻ വിപണിയിൽ കരുത്തരായ മാറിയിരിക്കുകയാണ് ആപ്പിൾ. ശരിക്കും പറഞ്ഞാൽ ആൻഡ്രോയിഡ് അടക്കിവാണിരുന്ന ഇടമാണ് നമ്മുടെ വിപണി. മാത്രമല്ല കഴിഞ്ഞ കുറച്ച വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിളിന് സ്വപ്‌നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള അപ്രമാദിത്വം ഇവിടെ, ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് ഉണ്ടായിരുന്നു എന്നത് വാസ്‌തവമാണ്. അന്നൊക്കെ ആപ്പിളിനെ മറ്റ് കമ്പനികൾ നോക്കി കണ്ടിരുന്നത് എതിരാളി പോലും ആയിട്ടല്ല.

Advertisement

എങ്കിലും നിങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ മറുപടി പറയും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.

Advertisement

മറ്റൊരു കാര്യം എന്തന്നാൽ എത്രയൊക്കെ ഡിമാൻഡ് ഉയർന്നാലും ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ ആപ്പിൾ നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട് എന്നത് കൂടിയാണ്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ പ്രധാനപ്പെട്ടവയാണ്.

രാജ്യത്തെ പ്രമുഖ ഇലക്ട്രോണിക്‌സ് റീട്ടെയിൽ ശൃംഖലയായ വിജയ് സെയിൽസിൽ ഐഫോൺ 16 പ്ലസ് വില കുറച്ചിരിക്കുകയാണ്. സ്‌മാർട്ട്‌ഫോൺ വിപണിയിലെ കടുത്ത മത്സരമാണ് ഈ നീക്കത്തിന് പിന്നിൽ. ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുമെന്നാണ് വിലയിരുത്തൽ. ഐഫോൺ 16 പ്ലസിന്റെ മോഡലുകൾക്ക് ഏകദേശം 17,000 രൂപയുടെ വരെ നേട്ടമാണ് ഓരോ ഉപഭോക്താവിനെയും വിജയ് സെയിൽസിൽ കാത്തിരിക്കുന്നത്.

Advertisement

ഓഫർ ഒറ്റയടിക്ക് കിട്ടുന്ന ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് അല്ലെന്ന് ഓർക്കണം. ഈ മോഡൽ 89,900 രൂപ എന്ന വിലയ്ക്കായിരുന്നു 2024ൽ ലോഞ്ച് ചെയ്‌തത്‌. എന്നാൽ അതിൽ നിന്ന് ഗണ്യമായ കുറവ് വരുത്തി കൊണ്ട് 77,490 രൂപ എന്ന വിലയ്ക്കാണ് ഇപ്പോൾ ഐഫോൺ 16 പ്ലസ് വിൽപ്പന നടത്തുന്നത്. അത് കൊണ്ടും തീർന്നില്ല, ഇതിന് പുറമെ 4500 രൂപ കൂടുതലായി നിങ്ങൾക്ക് ലാഭിക്കാം കാർഡുകളിലൂടെ, ഇതോടെ ആകെ നേട്ടം 17000 കടക്കും.

വിലക്കിഴിവിനു പുറമെ, വിജയ് സെയിൽസ് ആകർഷകമായ എക്സ്ചേഞ്ച് ഡീലുകളും വാഗ്‌ദാനം ചെയ്യുന്നുണ്ട്. പഴയ ഐഫോൺ മോഡലുകൾക്ക് മികച്ച ട്രേഡ്-ഇൻ മൂല്യം ലഭിക്കുന്നത് പുതിയ ഉപകരണത്തിന്റെ വില കുറയ്ക്കാൻ സഹായിക്കും. ഓഫറുകൾ അവസാനിക്കും മുമ്പ് പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കളോട് അവർ അഭ്യർത്ഥിച്ചിട്ടുണ്ട്.

Advertisement

ഐഫോൺ 16 പ്ലസ് ഫീച്ചറുകൾ

കരുത്തുറ്റ മോഡലായ ഐഫോൺ 16 പ്ലസ്, ആപ്പിളിന്റെ എ18 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്നു. ഫോട്ടോകൾക്കും ഉൽപ്പാദനക്ഷമതയ്ക്കുമുള്ള ഓൺ-ഡിവൈസ് എഐ ഉൾപ്പെടെയുള്ള ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾക്ക് ഇത് കരുത്ത് നൽകുന്നു. 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഇതിൽ. മറ്റൊരു പ്രത്യേകത എന്തെന്നാൽ മികച്ച ക്യാമറ സവിശേഷതകൾ ഇതിനുണ്ടെന്നതാണ്. പിന്നിൽ 48എംപി പ്രധാന ക്യാമറയും 12എംപി അൾട്രാ-വൈഡ് ലെൻസും, മുന്നിൽ 12എംപി സെൽഫി ക്യാമറയും ഇതിനുണ്ട്.