ആപ്പിളിന് ഇന്ന് ഇന്ത്യയിൽ വലിയ സ്വീകാര്യതയാണ്, കാരണം അവരുടെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം എന്ന് കൂടി പറയാം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകം പറയണ്ടല്ലോ. ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ് പറഞ്ഞു വന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ ഇറങ്ങിയത്.
ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ച് പറഞ്ഞാൽ പെട്ടെന്നൊന്നും തീരില്ല. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് ഉണ്ടായിട്ടുണ്ട്. കാലത്തിന് അനുസരിച്ച് മാറുന്ന, അതിന് തയ്യാറാവുകയാണ് ആപ്പിൾ എന്നാണ് ഇത് നൽകുന്ന സൂചന. ഇപ്പോഴിതാ ഐഫോൺ 17 പ്രോയ്ക്ക് കിടിലൻ ഓഫർ ലഭ്യമാണ്.
ഐഫോൺ 17 പ്രോ ഓഫറുകൾ ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌ലൈൻ റീട്ടെയിലർമാരും അടിക്കടി ഓഫറുകൾ നൽകുന്നവരുമായ വിജയ് സെയിൽസ് ഐഫോൺ 17 പ്രോയ്ക്ക് മികച്ച കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട് ഇപ്പോൾ. ഐഫോൺ 17 പ്രോ (256 ജിബി) 1,34,490 രൂപയ്ക്ക് ആയിരുന്നു പ്ലാറ്റ്‌ഫോമിൽ ലോഞ്ച് ചെയ്‌തിരുന്നത്. അതിലാണ് ഇപ്പോൾ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുക. ഇത് 1,30,900 രൂപയായി നിങ്ങൾക്ക് കുറയ്ക്കാം. ഐസിഐസിഐ, ആക്‌സിസ് കാർഡ് ഉള്ള വ്യക്തികൾക്ക് 4000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം എച്ച്ഡിഎഫ്‌സി കാർഡ് ഉടമകൾക്ക് 4,500 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. അവസാനമായി, ഇഎംഐ ഓപ്ഷൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എച്ച്ഡിഎഫ്‌സി കാർഡ് ഉടമകൾക്ക് ലിസ്‌റ്റ് ചെയ്‌ത വിലയിൽ ഗണ്യമായ ലഭിക്കുമെന്നതും മറക്കരുത്. പുതുതായി പുറത്തിറങ്ങിയ ഐഫോൺ പ്രോ മോഡലിന്, അതും എക്‌സ്‌ചേഞ്ച് നിർബന്ധമില്ലാതെ ഇത്രയും വലിയ കിഴിവ് ലഭിക്കുന്നത് അസാധാരണമാണെന്ന് തന്നെ പറയാം. 48 എംപി ക്യാമറ സംവിധാനം, മെച്ചപ്പെടുത്തിയ സൂം, മികച്ച താപനിയന്ത്രണം തുടങ്ങിയ നവീകരണങ്ങൾ ഐഫോൺ 17 പ്രോയെ പ്രൊഫഷണലുകൾക്കും ക്രിയേറ്റർമാർക്കും പവർ യൂസർമാർക്കും മികച്ചതാക്കുന്നു. ഐഫോൺ 17 പ്രോ ഫീച്ചറുകൾ ശ്രദ്ധേയമായ ഒരുപിടി മാറ്റങ്ങൾ ഇതിൽ ഉണ്ടായിരുന്നു. ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെയാണ് വന്നത്. ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തൽ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ട്. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ക്യാമറയിലും മറ്റ് ഫീച്ചറുകളിലും ഫോൺ പിന്നോട്ടല്ല. പുതിയ ഐഒഎസ് 26 അപ്‌ഡേറ്റ് കൂടി ചേരുമ്പോൾ, ഇത് എല്ലാ ആവശ്യങ്ങൾക്കും പറ്റുന്ന മോഡലായി മാറുകയാണ്. ഏകദേശം 3,998-4,000 mAh ശേഷിയുള്ള ഇതിന്റെ ബാറ്ററി ദിവസം മുഴുവൻ (അതിനുമപ്പുറം) ബാറ്ററി ലൈഫ് നൽകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്; ഇത് 25 വാട്ട് മാഗ് സേഫ് വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. നിലവിലെ വിപണി സാഹചര്യത്തിൽ ഈ മുൻനിര പ്രീമിയം മോഡൽ ഈ ഓഫറിൽ കിട്ടുന്നത് വലിയ കാര്യം തന്നെയാണ്.