ഫ്ലിപ്‌കാർട്ട് രണ്ടും കൽപിച്ച്, ഐഫോൺ 17 സീരീസ് കുറഞ്ഞ വിലയ്ക്ക് കിട്ടും; ഒറ്റയടിക്ക് വൻ വിലക്കുറവ് വരുന്നു!

ആപ്പിളിന്റെ ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തി മുന്നേറുന്ന മോഡലാണ്. അവയുടെ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. ഇപ്പോഴിതാ കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്‌കാർട്ട്.

Advertisement

ഐഫോൺ 17 ഓഫറുകൾ

ഫ്ലിപ്‌കാർട്ടിന്റെ ഫ്രീഡം സെയിൽ ഓഗസ്‌റ്റ് 7 മുതൽ ഫ്ലിപ്‌കാർട്ട് പ്ലസ് അംഗങ്ങൾക്കും ഓഗസ്‌റ്റ് 8 മുതൽ എല്ലാ ഉപഭോക്താക്കൾക്കുമായി ആരംഭിക്കും. വിവിധ ഉൽപ്പന്നങ്ങൾക്ക് വൻ ഓഫറുകളും വിലക്കിഴിവുകളും ലഭ്യമാകുന്ന ഈ സെയിലിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് ഒരുങ്ങുന്നത്.

Advertisement

സെയിലിന് മുന്നോടിയായി ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകൾക്കുള്ള ഓഫറുകൾ കമ്പനി ടീസ് ചെയ്‌തിട്ടുണ്ട്. ഔദ്യോഗിക ഓഫർ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വില സംബന്ധിച്ച സൂചനകൾ കമ്പനി നൽകിയിട്ടുണ്ട്. ചില ഫോണുകളുടെ വില സർപ്രൈസായി വച്ചിരിക്കുകയാണ് കമ്പനി.

സെയിൽ പേജ് പ്രകാരം, ഐഫോൺ 17ന്റെ അടിസ്ഥാന മോഡൽ 7x,900 എന്ന പ്രത്യേക ഓഫർ വിലയിൽ ലഭ്യമാകും. ഇവിടെ "x" എന്ന അക്കമാണ് കമ്പനി ഇതുവരെ വെളിപ്പെടുത്താത്തത്. അതേസമയം, ഐഫോൺ 17 പ്രോ 1,20,900 രൂപയ്ക്കും ഐഫോൺ 17 പ്രോ മാക്‌സ് 1,35,900രൂപയ്ക്കും ലഭ്യമാകുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, ഐഫോൺ എയർ മോഡലിനും വിലക്കിഴിവ് ലഭിക്കും. ഈ ഫോൺ 9x,900 രൂപ എന്ന ഓഫർ വിലയിലാണ് ലഭിക്കുക. ഇവിടെ "x" എന്ന അക്കവും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisement

പഴയ മോഡലുകൾക്കും ആകർഷകമായ ഓഫറുകളുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. ഐഫോൺ 16 62,900 രൂപയ്ക്കും ഐഫോൺ 16 പ്ലസ് 75,900രൂപയ്ക്കും ഈ സെയിലിൽ ലഭിക്കും. കൂടുതൽ കുറഞ്ഞ വിലയിൽ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഐഫോൺ 15 വെറും 55,900 രൂപയ്ക്കും ഐഫോൺ 16ഇ 58,900രൂപയ്ക്കും സ്വന്തമാക്കാം.

അതേസമയം, അടുത്തിടെ പല സ്‌മാർട്ട്ഫോൺ കമ്പനികളും പുതിയ മോഡലുകളുടെ വില ഉയർത്തിയിട്ടുണ്ട്. ആപ്പിളും ഐഫോൺ 18 പ്രോ സീരീസ് അവതരിപ്പിക്കുന്നതിന് മുമ്പ് ഐഫോൺ 17 സീരീസിന്റെ വില ഈ മാസം വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതിനാൽ വില ഉയരുന്നതിന് മുമ്പ് താരതമ്യേന കുറഞ്ഞ നിരക്കിൽ ഐഫോൺ 17 സീരീസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രീഡം സെയിൽ മികച്ച അവസരമായേക്കും.