ജിയോ പുലിയാണ് കേട്ടോ ; 196 ജിബി ഹൈസ്‌പീഡ്‌ ഡാറ്റ, 98 ദിവസത്തേക്ക് ഫ്രീ കോളും, കൂടെ ഒടിടിയും, വില?

നിലവിൽ ജിയോ മറ്റ് സ്വകാര്യ കമ്പനികളെക്കാൾ ഓഫറുടെ കാര്യത്തിൽ ഒരുപടി മുകളിലാണ്. മറ്റ് കമ്പനികളെ അപേക്ഷിച്ച് അവർ വളരെയധികംമികച്ച ഓഫറുകൾ നൽകി കൊണ്ടാണ് ഉപഭോക്താക്കളെ ആകർഷിക്കുന്നതും നിലനിർത്തുന്നതും. അത് തന്നെയാണ് കൂടുതൽ പേർ സേവനങ്ങൾക്കായി അംബാനിയുടെ കമ്പനിയുടെ പിന്നാലെ ഓടുന്നതും. കാര്യമില്ലാതെ വെറുതെ ഇന്ത്യക്കാർ ഒന്നിനെയും സ്ഥിരമായി ആശ്രയിക്കില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ.

Advertisement

പറഞ്ഞുവരുന്നത് ജിയോയുടെ മികച്ച റീചാർജ് പ്ലാനുകളെ കുറിച്ചാണ്. ശരിക്കും പറഞ്ഞാൽ റീചാർജ് പ്ലാനുകളുടെ കാര്യത്തിൽ വലിയൊരു വിപ്ലവത്തിന് തുടക്കമിട്ട ജിയോ ഇപ്പോഴും അതിന്റെ ഹാങ്ങോവറിൽ തന്നെയാണെന്ന് തോന്നുന്നു. ഡാറ്റ, ഫ്രീ കോൾ, സൗജന്യ എസ്എംഎസ് എന്നിങ്ങനെ നാനാവിധ ഓഫറുകളും അവരുടെ കൈയിൽ ഭദ്രം. അവരുടെ ഏറ്റവും മികച്ച ചില ഓഫറുകളിൽ ഒന്നിനെ കുറിച്ച് വിശദമായി അറിഞ്ഞാലോ.

Advertisement

ഇപ്പോൾ റിലയൻസ് ജിയോ ദീർഘകാല വാലിഡിറ്റിയും പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ഡിജിറ്റൽ ആനുകൂല്യങ്ങളും ഒരുമിച്ച് ലഭിക്കാൻ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് 999 രൂപയുടെ പ്രീപെയ്‌ഡ്‌ റീചാർജ് പ്ലാൻ അവതരിപ്പിക്കുന്നു. ഈ പ്ലാനിന് 98 ദിവസത്തെ വാലിഡിറ്റിയുണ്ട്. കൂടാതെ, അർഹരായ ഉപയോക്താക്കൾക്ക് ജിയോ 5ജി, ഗൂഗിൾ എഐ പ്രോ, ജിയോഹോട്ട്സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ എന്നിവയും ലഭിക്കും.

999 രൂപയുടെ ജിയോ പ്ലാനിലെ ആനുകൂല്യങ്ങൾ

ഈ പ്ലാനിൽ പ്രതിദിനം 2 ജിബി ഹൈ-സ്‌പീഡ് ഡാറ്റ ലഭിക്കും. അതായത് 98 ദിവസത്തിനുള്ളിൽ ആകെ 196 ജിബി ഡാറ്റ ഉപയോഗിക്കാം. ദിവസത്തെ 2 ജിബി പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. ഇതിനൊപ്പം ഇന്ത്യയിലെ എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും, പ്രതിദിനം 100 എസ്‌എംഎസും ലഭിക്കും. 5ജി സേവനം ലഭ്യമായ പ്രദേശങ്ങളിലുള്ള അനുയോജ്യമായ 5ജി സ്‌മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്ക് അൺലിമിറ്റഡ് ജിയോ 5ജി സേവനവും ഉപയോഗിക്കാം.

Advertisement

വേറെയും ചില പ്രത്യേകതകൾ അടങ്ങിയ പ്ലാൻ ആണിത്. ഈ പ്ലാനിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഗൂഗിൾ എഐ പ്രോ സബ്‌സ്‌ക്രിപ്ഷൻ. ഇതിലൂടെ ഉപയോക്താക്കൾക്ക് 5,000 ജിബി (5 ടിബി) ഗൂഗിൾ ക്ലൗഡ് സ്റ്റോറേജും, 18 മാസത്തേക്ക് ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. കൂടാതെ നാനോ ബനാന ഉൾപ്പെടെയുള്ള ഗൂഗിളിന്റെ വിവിധ എഐ ടൂളുകളിലേക്കും പ്രവേശനം ലഭിക്കും.

ജിയോഹോട്ട്സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ

999 രൂപയുടെ റീചാർജിനൊപ്പം ജിയോഹോട്ട്സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും. ഇതിലൂടെ മൊബൈൽ ഫോണിൽ സിനിമകൾ, സീരിയലുകൾ, കായിക മത്സരങ്ങൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ സ്ട്രീം ചെയ്യാം. എന്നാൽ, ഗൂഗിൾ എഐ പ്രോയും ജിയോഹോട്ട്സ്‌റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷനും തുടർന്നും ഉപയോഗിക്കണമെങ്കിൽ, ആദ്യ റീചാർജിന് ശേഷം 349 രൂപയോ അതിൽ കൂടുതലോ വിലയുള്ള ജിയോ പ്രീപെയ്‌ഡ്‌ പ്ലാനുകൾ ഉപയോഗിച്ച് തുടർച്ചയായി റീചാർജ് ചെയ്യണമെന്ന് ജിയോ പറയുന്നു.

Advertisement

വർഷത്തിൽ പലതവണ റീചാർജ് ചെയ്യാതെ, ദീർഘകാല വാലിഡിറ്റിയും പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് കോളിംഗും ആഗ്രഹിക്കുന്നവർക്ക് ഈ പ്ലാൻ മികച്ചതാണ്. മൂന്ന് മാസത്തിലധികം വാലിഡിറ്റിയുള്ളതിനാൽ, മൊബൈൽ ഡാറ്റയും കോളിംഗും സ്ഥിരമായി ഉപയോഗിക്കുന്നവർക്കും ഇത് അനുയോജ്യമാണ്. ഒറ്റ റീചാർജിൽ ദീർഘകാല വാലിഡിറ്റി, അൺലിമിറ്റഡ് കോളുകൾ, പ്രതിദിന ഡാറ്റ, 5 ടിബി ക്ലൗഡ് സ്‌റ്റോറേജ്, ഗൂഗിൾ എഐ പ്രോ, ജിയോഹോട്ട് സ്‌റ്റാർ മൊബൈൽ എന്നിവ ഒരുമിച്ച് ലഭിക്കണമെങ്കിൽ 999 രൂപയുടെ പ്ലാൻ മികച്ചൊരു ഓപ്‌ഷനാണ്.