ട്രെയിനിലിരുന്ന് കൊണ്ട് തന്നെ ഷോപ്പിംഗും ആസ്വദിക്കാൻ അവസരം ലഭിച്ചാലോ? അമ്പരപ്പെടേണ്ട, അത്തരമൊരു അനുഭവം യാത്രക്കാർക്ക് സമ്മാനിക്കാനൊരുങ്ങുകയാണ് റെയിൽവെ. മംഗളൂരു-ഗോവ വന്ദേഭാരതിലാണ് പദ്ധതി ആദ്യം അവതരിപ്പിക്കുകയെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. വിശദമായി അറിയാം.
പ്രമുഖ കമ്പനികൾ അവരുടെ എഫ് എം സി ജി ഉത്പന്നങ്ങൾ യാത്രക്കാർക്ക് ട്രെയിനിന് ഉള്ളിൽ തന്നെ വിൽക്കുന്നതാണ് പദ്ധതി. കമ്പനികൾ അവരുടെ ഉത്പന്നങ്ങൾ യാത്രക്കാരുടെ അടുത്തേക്ക് എത്തി വിൽപ്പന നടത്തും. ഇതിനായി കമ്പനികൾ ജീവനക്കാരെ പ്രത്യേകം ചുമതലപ്പെടുത്തും. ഇവർക്ക് യൂനിഫോമും തിരിച്ചറിയൽ കാർഡുമൊക്കെ നൽകും. യാത്രക്കാർക്ക് തടസമില്ലാതെയായിരിക്കും വിൽപ്പന നടത്തുക.
കളിപ്പാട്ടങ്ങൾ, പുസ്തകങ്ങൾ, സ്റ്റേഷനറി ഉത്പന്നങ്ങൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള സാധനങ്ങൾ യാത്രക്കാർക്ക് മുന്നിലേക്ക് എത്തും. സൗന്ദര്യവർധകവസ്തുക്കൾ, അടുക്കള, ഫിറ്റ്നെസ് ഉപകരണങ്ങൾ അടക്കം ഉള്ള പല സാധനങ്ങളും ഇത്തരത്തിൽ വിൽപ്പന നടത്തും. ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ കൊടുത്തൊക്കെ സാധനങ്ങൾ വാങ്ങാൻ സാധിക്കും. നേരത്തേ തന്നെ വെസ്റ്റേണ്‍ റെയിൽവെ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. മൂംബൈ കേന്ദ്രീകരിച്ചുള്ള 16 ട്രെയിനുകളിലാണ് ഇത്തരത്തിൽ വിൽപ്പന നടത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് മറ്റ് സോണുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ മാസം 28 മുതൽ മാംഗളൂരു ഗോവ വന്ദേങാരതിൽ വിൽപന തുടങ്ങുമെന്നാണ് വിവരം. യാത്രക്കാർക്ക് ആശ്വാസവാർത്ത! കൊല്ലം-കോട്ടയം-എറണാകുളം മെമു ഇനി 12 കോച്ചുകൾ കൊല്ലം-കോട്ടയം-എറണാകുളം മെമു ട്രെയിനുകളിൽ കോച്ചുകൾ 12 ആക്കി ഉയർത്തും. നേരത്തേ കോച്ചുകൾ എട്ടായി കുറച്ചത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കിയിരുന്നു. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ അടിയന്തര ഇടപെടലാണ് വിജയം കണ്ടത്. പാർലമെൻ്റ് സമ്മേളനത്തിനിടെയാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് റെയിൽവെ മന്ത്രിയെ നേരിട്ട് അറിയിച്ചത്. ഉടൻ തന്നെ അദ്ദേഹം റെയിൽവേ ആസ്ഥാനത്തുനിന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജറിോട് അധിക കോച്ചുകൾ അനുവദിക്കുന്നതിനുള്ള അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. ആവശ്യമായ കോച്ചുകൾ ശനിയാഴ്ച കൊല്ലത്ത് എത്തും. സാങ്കേതിക നടപടികൾ പൂർത്തിയായാൽ ഞായറാഴ്ച മുതൽ തന്നെ 12 കോച്ചുകളോടെ സർവീസ് ആരംഭിക്കാനാണ് ശ്രമം. അല്ലാത്തപക്ഷം തിങ്കളാഴ്ച മുതൽ കൊല്ലം-കോട്ടയം-എറണാകുളം മെമു പൂർണമായും 12 കോച്ചുകളോടെയായിരിക്കും സർവീസ് നടത്തുക', എംപി അറിയിച്ചു.