2025-ല്‍ ജോലി പോയത് 1,22,549 പേര്‍ക്ക്; 2026-ല്‍ എഐ ഭീഷണിയാകുമോ? ടെക് ലോകത്തെ ആശങ്കകള്‍
പോയ വര്‍ഷം ലോകത്തെ ഏറ്റവും വലിയ വാര്‍ത്താ താരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് (എഐ) ആയിരുന്നു. എഐ കൊണ്ടുള്ള ഗുണങ്ങളേക്കാള്‍ എഐ കൊണ്ടുള്ള തിരിച്ചടികള്‍ ലോകം നേരിട്ട വര്‍ഷമായിരുന്നു 2025. ലോകമെമ്പാടുമുള്ള പ്രമുഖ ടെക് കമ്പനികള്‍ വന്‍തോതിലുള്ള പിരിച്ചുവിടലുകളാണ് ഈ വര്‍ഷം നടത്തിയത്. ജീവനക്കാരെ പിരിച്ചുവിട്ട ഇന്റലും ടിസിഎസും മെറ്റയും ഗൂഗിളുമൊക്കെ ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികളില്‍ ഉള്‍പ്പെടും. ചുരുക്കത്തില്‍ ടെക് ജീവനക്കാരുടെ തലയ്ക്കു മീതെ തൂങ്ങുന്ന വാളു പോലെയായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഭീഷണി ഉയര്‍ത്തുകയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകമെമ്പാടുമുള്ള 551 കമ്പനികളില്‍ നിന്നായി ഏകദേശം 1,22,549 ജീവനക്കാര്‍ക്കാണ് ഈ വര്‍ഷം ജോലി നഷ്ടപ്പെട്ടത്. മൈക്രോസോഫ്റ്റ്, ആമസോണ്‍, ഇന്റല്‍ തുടങ്ങിയ വമ്പന്‍ കമ്പനികളെല്ലാം ഈ പട്ടികയിലുണ്ട്. എഐയുടെ കടന്നുകയറ്റമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഈ വര്‍ഷം ഏറ്റവും വലിയ പിരിച്ചുവിടല്‍ പ്രഖ്യാപിച്ച കമ്പനികളില്‍ ഒന്ന് ഇന്റലാണ്. ആകെ ജീവനക്കാരുടെ 15 ശതമാനത്തോളം കുറയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏകദേശം 1.10 ലക്ഷം ജീവനക്കാരുണ്ടായിരുന്ന ഇന്റല്‍ ഈ വര്‍ഷം അവസാനത്തോടെ അത് 75,000 ആയി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് തസ്തികകള്‍ ഒഴിവാക്കി. എഐ പോലുള്ള ദീര്‍ഘകാല പദ്ധതികളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് ആമസോണ്‍ ജീവനക്കാരെ ഒഴിവാക്കിയത്.
മൈക്രോസോഫ്റ്റ് 15,000 പേരെയും ഇന്ത്യന്‍ ഐടി ഭീമനായ ടിസിഎസ് തങ്ങളുടെ 12,000 ജീവനക്കാരെയും പിരിച്ചുവിട്ടു. ഐടി മേഖലയിലാകെ എഐയുടെ സ്വാധീനം പ്രകടമാണ്. സെയില്‍സ്ഫോഴ്സ്, മെറ്റ, ഗൂഗിള്‍ തുടങ്ങിയവരും എഐയുടെ വരവോടെ തസ്തികകള്‍ പുനഃക്രമീകരിക്കുകയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
2026-ലേക്ക് കടക്കുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തൊഴില്‍ വിപണിയില്‍ കൂടുതല്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ടെക് മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്. ഡാറ്റ എന്‍ട്രി, കസ്റ്റമര്‍ സപ്പോര്‍ട്ട്, ബേസിക് കോഡിങ് തുടങ്ങിയ മേഖലകളില്‍ എഐ മനുഷ്യനേക്കാള്‍ വേഗത്തിലും കൃത്യതയോടെയും പ്രവര്‍ത്തിക്കുമെന്നതിനാല്‍ കൂടുതല്‍ പേരുടെ തൊഴിലുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
നിലവിലുള്ള ടെക് ജീവനക്കാര്‍ കാലത്തിനൊത്ത് മാറുകയും എഐ സാങ്കേതിക വിദ്യയില്‍ പരിശീലനം നേടേണ്ടതും അനിവാര്യമായി വരും. 2026-ല്‍ ജോലിയില്‍ തുടരാന്‍ സാങ്കേതിക ജ്ഞാനത്തിനൊപ്പം ക്രിയാത്മകമായ ചിന്താശേഷിയും വികസിപ്പിച്ചെടുക്കണം. ചുരുക്കത്തില്‍, 2025-ലെ പിരിച്ചുവിടലുകള്‍ വരാന്‍ പോകുന്ന എഐ വിപ്ലവത്തിന്റെ തുടക്കം മാത്രമാണ്. 2026-ഓടെ എഐ ഉപയോഗിക്കാത്ത സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും തൊഴില്‍ വിപണിയില്‍ നിലനില്‍പ്പ് പ്രയാസകരമാകുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.












Click it and Unblock the Notifications