രോഗം കണ്ടെത്താനും ചികിത്സിക്കാനും നിങ്ങൾ എഐയുടെ സഹായം തേടാറുണ്ടോ? അപകടകരമെന്ന് പഠനം
ആരോഗ്യം സംബന്ധിച്ച ഉപദേശങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ ചാറ്റ്ബോട്ടുകളെ അമിതമായി ആശ്രയിക്കുന്നത് അപകടകരമാണെന്ന് പഠനം. ആരോഗ്യകാര്യത്തിൽ എഐ ചാറ്റ്ബോട്ടുകളുമായി ഫലപ്രദമായി സംവദിക്കാൻ ആളുകൾക്ക് കഴിഞ്ഞെന്ന് വരില്ല. ഇത് രോഗനിർണയത്തിലും ചികിത്സയിലുമൊക്കെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിച്ചേക്കാം എന്നാണ് ഒരു കൂട്ടം ഗവേഷകരുടെ പഠനത്തിൽ വ്യക്തമായിരിക്കുന്നത്.
ഓപ്പൺ എഐ, ഗൂഗിൾ, ആന്ത്രോപിക്, മെറ്റാ, എക്സ് കോർപ്പ് എന്നിവ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ അഞ്ച് എഐ ടൂളുകളെ ഒരു കൂട്ടം ഗവേഷകർ പഠനത്തിന് വിധേയമാക്കി. ഈ എഐ ടൂളുകൾ കൃത്യമല്ലാത്ത വിവരങ്ങൾ നൽകുമെന്ന് 'അന്നൽസ് ഓഫ് ഇ്റേണൽ മെഡിസിൻ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. ചാറ്റ്ബോട്ടുകൾക്ക് വിശ്വസനീയമായമെന്ന് തോന്നിപ്പിക്കുന്നതും എന്നാൽ തെറ്റായതുമായ മെഡിക്കൽ ഉപദേശം നൽകാൻ കഴിയും. ഇത് രോഗികളെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഗവേഷകർ കണ്ടെത്തി.

സൗത്ത് ആഫ്രിക്കയിലെ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ നടൻഷ് മോദി പറയുന്നത് ഇങ്ങനെ: "ആരോഗ്യപരമായ വിഷയങ്ങളിൽ എഐ ചാറ്റ്ബോട്ടുകൾ നൽകിയ പ്രതികരണങ്ങളിൽ 88 ശതമാനവും തെറ്റായിരുന്നു. എന്നിരുന്നാലും, ശാസ്ത്രീയ പദാവലികൾ, കൃത്യമായ ശൈലി, വ്യാജമായ റഫറൻസുകൾ എന്നിവ ഉപയോഗിച്ച് വിവരങ്ങൾ അവതരിപ്പിക്കുമ്പോൾ അത് കൂടുതൽ വിശ്വസനീയമായി തോന്നിപ്പിക്കും."
അഞ്ച് ചാറ്റ്ബോട്ടുകളിൽ നാലെണ്ണം 100% തെറ്റായ വിവരങ്ങളാണ് നൽകിയത്. അഞ്ചാമത്തേത് 40% തെറ്റായ വിവരങ്ങളാണ് നൽകിയത് എന്നും പഠനത്തിൽ പറയുന്നു. ഇക്കാലത്ത് മിക്ക കാര്യങ്ങൾക്കും വിവരശേഖരണത്തിനായി ആളുകൾ എഐയെ ആശ്രയിക്കുന്നുണ്ട്. എന്നാൽ രോഗനിർണയത്തിന് ഇത്തരം ടൂളുകളെ ആശ്രയിക്കുന്നത് അപകടകരമാണെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു. പലപ്പോഴും രോഗം കണ്ടെത്താൻ ആളുകൾക്ക് ഇതുവഴി കഴിയാതെ വരുന്നു. ഇത് രോഗം ഗുരുതരമാകുന്നതിന് കാരണമാവുകയും തെറ്റായ ചികിത്സയിലേക്ക് നയിക്കുകയും ചെയ്തേക്കാം.
"പ്രമുഖ എഐ ടൂളുകളെ തെറ്റായ വിവരങ്ങൾ നൽകുന്ന ചാറ്റ്ബോട്ടുകളാക്കി മാറ്റാൻ സാധിക്കുമെന്ന് ആദ്യമായി വ്യവസ്ഥാപിതമായി തെളിയിക്കുന്നത് ഞങ്ങളുടെ പഠനമാണ്," ഡോ. മോദി പറയുന്നു. മെഡിക്കൽപരമായ കാര്യങ്ങൾക്ക് വേണ്ടിയുളള എഐ സംവിധാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പ് യഥാർത്ഥ സാഹചര്യങ്ങളിൽ പരീക്ഷിക്കണം. ബന്ധപ്പെട്ട അധികാരികൾ ഇത്തരം പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണെന്നും ഗവേഷകർ പറയുന്നു.
"ആരോഗ്യ സംബന്ധമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനായി ദശലക്ഷക്കണക്കിന് ആളുകൾ എഐ ടൂളുകളെയാണ് ആശ്രയിക്കുന്നത്. ഇതൊരു ഭാവിയിലുള്ള അപകടസാധ്യതയല്ല, ഇത് സംഭവിച്ചുകൊണ്ടിരിക്കുകയാണ്," ഡോ. മോദി പറയുന്നു.
എഐ ആരോഗ്യ സംരക്ഷണ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, ആരോഗ്യപ്രവർത്തകർക്ക് 24 മണിക്കൂറും സഹായം നൽകാനും അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യാനും പ്രാഥമിക രോഗനിർണയം നടത്താനുമൊക്കെ എഐ സഹായിക്കുന്നു. എന്നാൽ അതിന് അപകടകരമായ ഇത്തരമൊരു മറുവശം കൂടിയുണ്ട് എന്നതും യാഥാർത്ഥ്യമാണ്. അതിനാൽ എഐ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ ശ്രദ്ധയും കൃത്യതയും പാലിക്കേണ്ടത് പ്രധാനമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
-
നാളെ മുതല്‍ പവര്‍ഫുള്‍ രാജയോഗം... വെറുതെയിരുന്നാലും പണം കുമിഞ്ഞുകൂടും! ഈ രാശിക്കാരാണോ? -
വരാപ്പുഴ പാലം തുറന്നതോടെ പകുതി പ്രശ്നം തീർന്നു; എന്നിട്ടും 26 കി. മീ ഇടനാഴി വൈകുന്നു, ചിലവ് 1618 കോടി..! -
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ












Click it and Unblock the Notifications