ഡിജിറ്റല്‍ ഭാവി തൂക്കാന്‍ എഐ ലാപ്ടോപ്; അഞ്ചു വര്‍ഷത്തിനുള്ളില്‍ മൗസും കീബോര്‍ഡും പഴങ്കഥയാകും
അനുദിനം ലോകം കൂടുതല്‍ കൂടുതല്‍ ഡിജിറ്റല്‍ ആകുകയാണ്. മനുഷ്യന്റെ ചിന്തകള്‍ക്കും പ്രവചനങ്ങള്‍ക്കും അതീതമായാണ് ഡിജിറ്റല്‍ ലോകത്ത് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവോടെ ആ മാറ്റത്തിന് വേഗത വര്‍ധിച്ചു. ലാപ്ടോപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ മൗസോ കീബോര്‍ഡോ ഒന്നും വേണ്ടാത്ത ഒരു കാലത്തിലേക്കാണ് നാം പൊയ്ക്കൊണ്ടിരിക്കുന്നത്. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നാണ് ഡിജിറ്റല്‍ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
മൈക്രോസോഫ്റ്റിന്റെ കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ഡേവിഡ് വെസ്റ്റണ്‍ പറയുന്നതനുസരിച്ച്, 2030 ആകുമ്പോഴേക്കും കമ്പ്യൂട്ടറിനും ലാപ്ടോപ്പിനും മൗസിന്റെയും കീബോര്‍ഡിന്റെയും ആവശ്യമേ വേണ്ടി വരില്ല. ഇൗ രണ്ട് ഉപകരണങ്ങളും കാലഹരണപ്പെട്ടതും അനാവശ്യവുമായിത്തീരും. പകരം, ഉപയോക്താക്കള്‍ ശബ്ദവും ആംഗ്യങ്ങളും ഉപയോഗിച്ച് അവരുടെ ലാപ്ടോപ്പ് നിയന്ത്രിക്കും. അത് സാങ്കേതിക ലോകത്ത് വലിയ വിപ്ലവം സൃഷ്ടിക്കും.

മൈക്രോസോഫ്റ്റ് പുറത്തിറക്കിയ പുതിയ 'വിന്‍ഡോസ് 2030 വിഷന്‍' വീഡിയോയില്‍ ഈ ആശയം വ്യക്തമായി കാണിക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് ലാപ്ടോപ്പുമായി എളുപ്പം ഇടപെടാന്‍ സാധിക്കും. ഒരു സുഹൃത്തിനോട് എന്ന പോലെ പെരുമാറാന്‍ കഴിയുന്നു.
വിന്‍ഡോസ്, ഓഫീസ് പോലുള്ള മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ കോപൈലറ്റ് എഐ ചാറ്റ്ബോട്ട് ചേര്‍ത്തിട്ടുണ്ട്. ഭാവിയില്‍ എഐ ഒരു മനുഷ്യനെ പോലെ കാര്യങ്ങള്‍ മനസിലാക്കി ഉപയോക്താക്കളുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കും.
മൗസിന്റെയും കീബോര്‍ഡ് യുഗത്തിന്റെയും അവസാനം അടുത്തതായും ഡേവിഡ് വെസ്റ്റണ്‍ പ്രവചിക്കുന്നു. ഇന്നത്തെ തലമുറ പഴയ കമ്പ്യൂട്ടറിനെ വിചിത്ര വസ്തുവായി കാണുന്നതുപോലെ, വരും വര്‍ഷങ്ങളില്‍ മൗസിന്റെയും കീബോര്‍ഡിന്റെയും ഉപയോഗം കാലഹരണപ്പെടും. ഉപയോക്താക്കള്‍ തങ്ങളുടെ ശബ്ദത്തിലൂടെയും ആംഗ്യങ്ങളിലൂടെയും അവരുടെ ലാപ്ടോപ്പുകളുമായും ഡെസ്ക്ടോപ്പുകളുമായും സംവദിക്കും. ഇത് ജോലി വളരെ എളുപ്പവും ആസ്വാദ്യകരവുമാക്കുന്നു.
മൈക്രോസോഫ്റ്റ് കോപൈലറ്റ് എഐ ചാറ്റ്ബോട്ടിന്റെ പ്രവര്‍ത്തനം ഇങ്ങനെയാണ്. ഇത് 'ഹേ കോപൈലറ്റ്' എന്ന് പറഞ്ഞു കൊണ്ട് പ്രവര്‍ത്തിക്കാന്‍ ആരംഭിക്കും. ടൈപ്പ് ചെയ്യാതെ തന്നെ ലാപ്ടോപ്പില്‍ ജോലി ചെയ്യാനും ഇന്റര്‍നെറ്റില്‍ വിവരങ്ങള്‍ തിരയാനും സാധിക്കും. ഇതോടൊപ്പം, ഉപയോക്താക്കളുടെ സുരക്ഷ തുടര്‍ച്ചയായി നിരീക്ഷിക്കുകയും സൈബര്‍ ഭീഷണികള്‍ കണ്ടെത്തുകയും ചെയ്യും. അതായത് ഒരു സുഹൃത്തിന്റെയും സുരക്ഷാ വിദഗ്ദ്ധന്റെയും റോളുകള്‍ ഒരുമിച്ചു ചെയ്യുന്നു.
കമ്പ്യൂട്ടിംഗ് ലോകത്ത് ആശയവിനിമയം എളുപ്പവും വേഗതയേറിയതുമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ടെക് ലോകത്ത് നടക്കുന്നത്. മൈക്രോസോഫ്റ്റും ഈ രംഗത്ത് വലിയ ഗവേഷണങ്ങളാണ് നടത്തുന്നത്. ഇത് ഭാവിയില്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രീതികളെ പൂര്‍ണമായും മാറ്റിയേക്കാം. 2030 ആകുമ്പോഴേക്കും, മൗസും കീബോര്‍ഡും ഇല്ലാതെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നത് സാധാരണമാകും. എഐ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്യും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications