Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാഭം വിചാരിച്ച് ജോലിക്കാരെ പിരിച്ചുവിട്ടു, കോടികൾ ഇറക്കി; എന്നിട്ടും എഐ മൂലം നഷ്‌ടം മാത്രമോ? റിപ്പോർട്ട്

ലോകത്തിൽ ഇപ്പോൾ എങ്ങോട്ട് നോക്കിയാലും എഐയാണ് ചർച്ചാ വിഷയം. പലയിടത്തും ലാഭക്ഷമത വർധിപ്പിക്കുന്നതിനായി പ്രമുഖ ഐടി കമ്പനികൾ എഐയുടെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുന്ന പ്രവണത കൂടി വരികയാണ്. എന്നാൽ ജനറേറ്റീവ് എഐ അവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്താൻ ശ്രമിച്ച ഏകദേശം 95 ശതമാനം കമ്പനികൾക്കും ഇതിൽ നിന്ന് യാതൊരു നേട്ടവും ലഭിച്ചിട്ടില്ലെന്ന് പുതിയൊരു പഠനം വെളിപ്പെടുത്തുകയാണ് ഇപ്പോൾ.

"ദി ജെൻഎഐ ഡിവൈഡ്: സ്‌റ്റേറ്റ് ഓഫ് എഐ ഇൻ ബിസിനസ് 2025" എന്ന പേരിൽ മസാച്ചുസെറ്റ്സ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അഥവാ എംഐടി നടത്തിയ പഠനത്തിലാണ് ഈ നിർണായക വിവരങ്ങളുള്ളത്. യുഎസ് ആസ്ഥാനമായുള്ള സ്ഥാപനങ്ങൾ ജനറേറ്റീവ് എഐയിൽ ഏകദേശം 35 ബില്യൺ ഡോളർ മുതൽ 40 ബില്യൺ ഡോളർ വരെ നിക്ഷേപിച്ചിട്ടും, അവരുടെ ലാഭത്തിലോ നഷ്‌ടത്തിലോ കാര്യമായ സ്വാധീനം ചെലുത്താൻ ഇതിന് കഴിഞ്ഞിട്ടില്ലെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

artificialintelligence

വിവിധ എഐ വിദഗ്‌ധൻമാരുമായുള്ള അഭിമുഖങ്ങൾ, എഐ ആപ്ലിക്കേഷനുകളുടെ പരിശോധന, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ നടത്തിയ സർവേ എന്നിവയെല്ലാം ഈ ഗവേഷണത്തിൽ ഉൾപ്പെടുന്നു. AI പൈലറ്റ് പ്രോഗ്രാമുകളിൽ ഭൂരിഭാഗവും ലക്ഷ്യം നേടുന്നതിൽ പരാജയപ്പെട്ടതിന് കാരണങ്ങൾ അനവധിയാണ്. ദുർബലമായ പ്രവർത്തനരീതികൾ, സാഹചര്യങ്ങൾക്കനുസരിച്ചുള്ള പഠനത്തിന്റെ അഭാവം, ദൈനംദിന പ്രവർത്തനങ്ങളുമായുള്ള പൊരുത്തക്കേട് എന്നിവ ഇതിന്റെ മുൻനിരയിലുണ്ട്.

അഡ്‌മിനിസ്ട്രേറ്റീവ്, ആവർത്തന സ്വഭാവമുള്ള ജോലികൾക്ക് എഐ ഫലപ്രദമാണെങ്കിലും, എഐ-യിൽ ചെലവഴിച്ച പണത്തിന്റെ പകുതിയിലധികവും വിൽപ്പനയിലും മാർക്കറ്റിംഗിലുമാണ് മുടക്കിയതെന്ന് കാണാം. ഈ മേഖലകളിൽ മാനുഷിക ഇടപെടൽ ഇപ്പോഴും ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു. ഇവിടെ എഐയ്ക്ക് കാര്യമായ ചലനം സൃഷ്‌ടിക്കാൻ സാധിച്ചിട്ടില്ല.

നിയന്ത്രണങ്ങളെയും മോഡൽ പ്രകടനത്തെയും എക്‌സിക്യൂട്ടീവുകൾ കുറ്റപ്പെടുത്തിയെങ്കിലും, എഐ ടൂളുകളുടെ തെറ്റായ സംയോജനമാണ് പ്രധാന പ്രശ്‌നമെന്ന് പഠനം വെളിപ്പെടുത്തി. ചാറ്റ്ജിപിടി പോലുള്ള ഉപഭോക്തൃ കേന്ദ്രീകൃത എഐ ചാറ്റ്ബോട്ടുകൾക്ക് പലപ്പോഴും കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകർ റിപ്പോർട്ടിൽ പറയുന്നു.

മറുവശത്ത് എഐ വിജയകരമായി ഉപയോഗിച്ച് വളർച്ച നേടിയ 5 ശതമാനം കമ്പനികളും സാങ്കേതികവിദ്യ എങ്ങനെ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്‌തു എന്നതിലാണ് ഈ വ്യത്യാസമിരിക്കുന്നത്. പ്രത്യേക കമ്പനികളിൽ നിന്ന് എഐ ടൂളുകൾ വാങ്ങിയ സ്ഥാപനങ്ങൾക്ക് ഏകദേശം 67 ശതമാനം വിജയസാധ്യതയുണ്ടായപ്പോൾ, സ്വന്തമായി ഉൽപ്പന്നങ്ങൾ വികസിപ്പിച്ച കമ്പനികൾക്ക് 33 ശതമാനം വിജയം മാത്രമാണ് നേടാൻ കഴിഞ്ഞതെന്ന് റിപ്പോർട്ടിൽ കാണാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+