ഈ ജോലിയെ തൊടാന്‍ എഐയ്ക്ക് കഴിയില്ല; പറയുന്നത് എഐയുടെ ഗോഡ്ഫാദര് തന്നെ: കാരണം ഇതാണ്
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മൂലം വലിയ ആഗോള തലത്തില്‍ തൊഴില്‍ നഷ്ടം ഉണ്ടാകുമെന്ന ആശങ്ക ഇപ്പോള്‍തന്നെ ലോകത്തെ ഗ്രസിച്ചു കഴിഞ്ഞു. മനുഷ്യനേക്കാളും കൃത്യതയോടെയും ആസൂത്രണത്തോടെയും ജോലികള്‍ ചെയ്യാന്‍ പര്യാപ്തമായ എഐ ഉപകരണങ്ങള്‍ പുറത്തിറങ്ങി കഴിഞ്ഞു. അതിനാല്‍ തന്നെ സമീപ ഭാവിയില്‍ എഐ പ്രവചനാതീതമായ മാറ്റങ്ങള്‍ വിവിധ തൊഴില്‍ മേഖലകളില്‍ കൊണ്ടുവരുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.
മനുഷ്യന്റെ സര്‍ഗാത്മകതയെ മാത്രമാണ് എഐക്ക് ഇതു വരെ സ്വാധീനിക്കാന്‍ സാധിക്കാത്തത്. ഇപ്പോഴിതാ മറ്റൊരു ജോലിയും എഐയുടെ പിടിയില്‍ പെടാതെ സുരക്ഷിതമായിരിക്കുമെന്ന അഭിപ്രായം പറയുന്നത് മറ്റാരുമല്ല, എഐയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന നൊബേല്‍ സമ്മാന ജേതാവ് കൂടിയായ ജെഫ്രി ഹിന്റണ്‍ ആണ്. നിര്‍മ്മിത ബുദ്ധിയുടെ ധാര്‍മികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് 77 കാരനായ ജെഫ്രി ഇതിന് മുന്‍പും നിര്‍ണായകമായ നിരീക്ഷണങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

നിര്‍മ്മിത ബുദ്ധി വന്‍ തോതില്‍ തൊഴില്‍ നഷ്ടത്തിന് കാരണമാകുമെന്ന് ഇദ്ദേഹം തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതില്‍ ഡേറ്റ എന്‍ട്രി മുതല്‍ അക്കൗണ്ടിങ് വരെയുള്ള നിരവധി ജോലികള്‍ ഉള്‍പ്പെടും. അടുത്ത അഞ്ചു മുതല്‍ 10 വര്‍ഷത്തിനുള്ളില്‍ പല ജോലികളും അപ്രത്യക്ഷമാകും.
എന്നാല്‍ മനുഷ്യന്റെ ശാരീരിക അധ്വാനവും പ്രായോഗിക ബുദ്ധിയും ആവശ്യമായ ചില ജോലികളെ മറികടക്കാന്‍ അടുത്തകാലത്തൊന്നും എഐക്ക് സാധിക്കില്ല.അതിലൊന്നാണ് പ്ലംബിംഗ്. എഐ ഇപ്പോഴും പരാജയപ്പെടുന്ന ഒരു തൊഴില്‍ മേഖലയാണ് പ്ലംബിംഗ്. പ്രായോഗിക ബുദ്ധിയും വൈദഗ്ധ്യവും ശാരീരിക അധ്വാനവും ചേരുന്ന ജോലിയാണ് പ്ലംബിംഗ്. ഈ ജോലിയില്‍ പ്രശ്ന പരിഹാരത്തിന് മനുഷ്യന്റെ ഇടപെടല്‍ നിര്‍ണായകമാണ്. പ്ലംബിംഗ് പോലെയുള്ള ജോലികള്‍ ശാരീരിക അധ്വാനവും വേണ്ടതാണ്. സാഹചര്യം അനുസരിച്ചുള്ള പ്രായോഗികമായ പരിഹാരമാണ് ഈ തൊഴില്‍ മേഖലയില്‍ വേണ്ടത്. അത് നിര്‍മിത ബുദ്ധിക്ക് സാധ്യമല്ല. ഈ ജോലിയെ മാറ്റിസ്ഥാപിക്കാന്‍ സമീപ ഭാവിയിലൊന്നും എഐക്ക് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്, റിപ്പയറിങ് തൊഴിലാളികള്‍, നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് അടുത്തെങ്ങും ആശങ്കപ്പെടേണ്ടതില്ലെന്ന് അര്‍ത്ഥം. അതുപോലെ ആരോഗ്യ മേഖല, അധ്യാപനം, കൗണ്‍സിലിങ്, കോസ്മെറ്റോളജി, ഡിസൈനിങ്, സൃഷ്ടിപരമായ കഴിവു വേണ്ട ജോലികള്‍ എന്നീ മേഖലകളില്‍ മനുഷ്യനെ പിന്തുണയ്ക്കാന്‍ മാത്രമേ നിര്‍മ്മിത ബുദ്ധിക്ക് കഴിയൂ. ഡേറ്റകള്‍ക്കായി എഐയെ ആശ്രയിക്കാം എന്നല്ലാതെ ഒരിക്കലും തീരുമാനമെടുക്കാന്‍ കഴിയില്ല.
എഐക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള കഴിവ് വികസിപ്പിക്കുന്നതിലാണ് ഈ പ്രൊഫഷണല്‍ ജോലിക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും ജെഫ്രി ഹിന്റണ്‍ മുന്നറിയിപ്പ് നല്കുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications