ചെമ്പ് എഐ കാലത്തെ സ്വർണ്ണമായി മാറും: ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം കൊയ്യാം
മനുഷ്യന്റെ ജീവിത പരിണാമത്തില്‍ നിർണ്ണായ പങ്കുള്ള ലോഹമാണെങ്കിലും സ്വർണ്ണത്തിന്റെ തിളക്കത്തിന് മുന്നില്‍ എന്നും ഏറെ പിറകില്‍ നില്‍ക്കാനായിരുന്നു ചെമ്പിന്റെ വിധി. എന്നാല്‍ കൃത്രിമബുദ്ധി (AI)യും ഡാറ്റാ സെന്ററുകളും ലോകം മുഴുവൻ കീഴടക്കുന്ന പശ്ചാത്തലത്തിൽ, ചെമ്പ് 'പുതിയ സ്വർണം' ആയി ഉയർന്നുവരുമെന്ന് സ്വതന്ത്ര വിപണി വിശകലകൻ അംബരീഷ് ബലിഗയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
ഹിന്ദുസ്ഥാൻ കോപ്പർ (HCL) ഭാവിയിലെ മൾട്ടിബാഗർ റിട്ടേൺസ് നൽകുന്ന സ്റ്റോക്കായി മാറുമെന്ന് പറയുന്നു. "എഐയുടേയും ഡാറ്റാ സെന്ററിന്റേയും കുതിച്ച് ചാട്ടം കാരണം ചെമ്പിന്റെ ഡിമാൻഡ് വർധിക്കും. ചെമ്പ് 'പുതിയ സ്വർണം' ആകുമെന്ന് പറയപ്പെടുന്നത് ഒരു നിലയിൽ സത്യമാണ്," ബലിഗ വ്യക്തമാക്കി. കോപ്പർ ഫ്യൂച്ചേഴ്സ് റേഞ്ച് ഹൈസിനടുത്ത് ട്രേഡ് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ബലിഗയുടെ പ്രസ്താവന.

ട്രംപിന്റെ താരിഫ് നയങ്ങൾ, അപൂർണ്ണമായ വിതരണം തുടങ്ങിയ ആഗോള ഘടകങ്ങളും ചെമ്പിന്റെ വിലയെ ഉയർത്തി. ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ചെമ്പിന്റെ വില 4.57 യുഎസ് ഡോളർ/പൗണ്ട് ആയി കുറഞ്ഞെങ്കിലും, മാസം തോറുമുള്ള കണക്ക് എടുക്കുമ്പോള്‍ 2.33% വർധന രേഖപ്പെടുത്തി. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 3.06% വർധനവ്.
കോപ്പർ മേഖല ശക്തിപ്പെടുന്നത് ഇന്ത്യക്കും ഗുണകരമാണ്. ഹിന്ദുസ്ഥാൻ കോപ്പർ നിലവിലെ 3.47 മില്യൺ ടൺ വാർഷിക ഉൽപ്പാദനം 2031-ഓടെ 12.2 മില്യൺ ടൺ വരെ മൂന്നിരട്ടിയാക്കാൻ പദ്ധതിയിടുന്നു. ഇതിനായി 5-6 വർഷത്തിനുള്ളിൽ 2,000 കോടി രൂപ നിക്ഷേപം നടത്തും. പ്രധാനമായും മധ്യപ്രദേശിലെ മലഞ്ജ്ഖാൻഡ് പ്രോജക്ടിലും, കൂടാതെ രാജസ്ഥാൻ ഖേത്രി, ഝാർഖണ്ഡ് ഇന്ത്യൻ കോപ്പർ കോംപ്ലക്സിലും വിപുലീകരണം നടക്കും. റാഖ മൈൻ Q4-ൽ വീണ്ടും പ്രവർത്തനം ആരംഭിക്കുമെന്നും റിപ്പോർട്ട് പറയുന്നു.
ഇലക്ട്രിക് വെഹിക്കിൾസ് (EV), പുനരുപയോഗ ഊർജം, ഡാറ്റാ സെന്റർ നിർമാണം എന്നിവയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം ചെമ്പിന്റെ ഡിമാൻഡ് വർധിപ്പിക്കുമെന്ന് എച്ച് സി എല്‍ മാനേജ്മെന്റും പറയുന്നു. "ഇൻഫ്രാസ്ട്രക്ച്ചർ, റിന്യൂവബിൾ എനർജി, ഇവി, ഡിഫൻസ് മേഖലകളിലെ ഡിമാൻഡ് കോപ്പർ ഔട്ട്‌പുട്ട് വർധിപ്പിക്കാൻ പ്രേരിപ്പിക്കുന്നു," എച്ച് സി എല്‍ പ്രതിനിധികള്‍ വ്യക്തമാക്കി.
ചെമ്പിന്റെ വില വർധിക്കുമെന്ന പ്രതീക്ഷ വിപണിയിലും വലിയ പ്രതീക്ഷയാണ് വെച്ച് പുലർത്തുന്നത്. വിപുലീകരണ പ്രഖ്യാപനത്തിന് ശേഷം എച്ച് സി എല്ലിന്റെ ഓഹരി മൂല്യം വലിയ തോതില്‍. ഒരു മാസത്തിനുള്ളിൽ 26% വർധനവാണ് ഉണ്ടായത്. സെപ്റ്റംബർ 24-ന് ഷെയർ വിലയിൽ ഒരു വർഷത്തിനുള്ളിൽ 10.3% കുറവ് ഉണ്ടെങ്കിലും, മാർക്കറ്റ് ക്യാപ് 29,731 കോടി രൂപയും, റെവന്യൂ 2,094 കോടിയും, പ്രോഫിറ്റ് 489 കോടിയുമാണ്.
ഇപ്പോഴത്തെ നിലവാരത്തിലും എച്ച് സി എ്ലില്‍ നിക്ഷേപിക്കുന്നത് ഗുണകരാമാകുമെന്ന് ബലിഗ പറയുന്നു. "രണ്ട് വർഷം അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ ഓഹരികള്‍ വലിയ തോതില്‍ ഉയരും. 2-3 വർഷത്തിനുള്ളിൽ ശക്തമായ റിട്ടേൺസ് പ്രതീക്ഷിക്കാം," അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സ് (RSI) 70-ന് മുകളിലായതിനാൽ, ഷോർട്ട് ടേമിൽ ലാഭം കുറയാനും സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.












Click it and Unblock the Notifications