എഐയിൽ വിദഗ്ധരുടെ ഡിമാന്‌റ് ഉയരുന്നു; 2026 ഓടെ രാജ്യത്ത് ആവശ്യം 10 ലക്ഷം പേർ
2026-ഓടെ ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രൊഫഷണൽസിന്റെ ആവശ്യം കുത്തനെ ഉയരുമെന്ന് റിപ്പോർട്ട്. ഏകദേശം 10 ലക്ഷം പേരുടെ ആവശ്യം വരുമെന്നാണ് കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയം പുറത്തിറക്കിയ 'ഇന്ത്യയുടെ എഐ വിപ്ലവം: വികസിത ഭാരതത്തിലേക്കുള്ള റോഡ്‌മാപ്പ്' എന്ന റിപ്പോർട്ടിൽ പറയുന്നത്.
2047 ഓടെ രാജ്യം 23-35 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഈ സാഹചര്യത്തിൽ അതിവേഗം നീളുന്ന തൊഴിൽ വിപണിയുമായി പൊരുത്തപ്പെടാൻ ഉന്നത വിഭ്യാസ മേഖല പ്രത്യേകിച്ച് എഞ്ചിനിയറിങ് മേഖല മാറിക്കൊണ്ടിരിക്കുകയാണ്.

എഞ്ചിനിയറിങ് മേഖല തന്നെയായിരിക്കും മാറ്റത്തിന്റെ പ്രധാന പങ്ക് വഹിക്കുക. ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE ) റിപ്പോർട്ട് പ്രകാരം 2024-25 അധ്യയന വർഷത്തിലെ അംഗീകൃത ബി ടെക് സീറ്റുകളുടെ എണ്ണം 14.9 ലക്ഷമായി ഉയർന്നിട്ടുണ്ട്. അതായത് കഴിഞ്ഞ നാല് വർഷം കൊണ്ട് ഏകദേശം 16 ശതമാനത്തിന്റെ വർധനവ്.
കമ്പ്യൂട്ടർ സയൻസ്, എഐ/എംഎൽ, ഡാറ്റാ സയൻസ്, സൈബർ സുരക്ഷ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ അനുബന്ധ മേഖലകളിലും സീറ്റുകളുടെ എണ്ണം വർധിച്ചു. 50 വർധനവാണ് ഉണ്ടായത്.
എസ് ടി ഇ എം ( സ്റ്റം, സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ് , മാത്സ്) എന്നിവയ്ക്ക് പ്രധാന്യം നൽകിയിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും എസ് ടി ഇ എ എം (സയൻസ്, ടെക്നോളജി, എഞ്ചിനീയറിങ് , എഐ, മാത്സ്) എന്ന തലത്തിലേക്കാണ് മാറ്റം സംഭവിച്ചിരിക്കുന്നത്.
2025 ഓടെ ഇന്ത്യയുടെ എഐ രംഗത്തെ വളർച്ച 28.5 ബില്യൺ ഡോളറിലെത്തുമെന്നാണ്
വീൽബോക്സിൻ്റെ ഇന്ത്യ സ്കിൽസ് റിപ്പോർട്ട് ചെയ്യുന്നത്. . 2016 മുതൽ 2023 വരെ കണക്കെടുത്താൽ എഐ വൈദഗ്ധ്യമുള്ളവരുടെ എണ്ണത്തിൽ 14 മടങ്ങ് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതായത് എഐ ടാലന്റ് ഹബ്ബിന്റെ കാര്യത്തിൽ ഇന്ത്യ സിംഗപ്പൂർ, ഫിൻലാൻഡ്, അയർലൻഡ്, കാനഡ എന്നീ രാജ്യങ്ങൾക്കൊപ്പം അതിവേഗം വളരുകയാണെന്ന് സാരം.
'വേഗത്തിലുള്ള സാങ്കേതിക പുരോഗതിയാണ് എഐ വൈദഗ്ധ്യമുള്ള ആളുകളുടെ ഡിമാന്റ് ഉയർത്തുന്നത്. പ്രൊഡക്ടിവിറ്റി, ഓപ്പറേഷൻസ് ഇന്നവേഷൻ തുടങ്ങിയ മേഖലകളിലെല്ലാം എഐ മാറ്റങ്ങൾ വരുത്തുമ്പോൾ അതിനനുസരിച്ച് വൈദഗ്ധ്യമുള്ളവരെ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്', ചെന്നൈയിലെ എസ് ആർ എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ കതിരവൻ കണ്ണൻ പറഞ്ഞു.
അതേസമയം എഐ സാങ്കേതി മേഖല തൊഴിൽ സൃഷ്ടിക്കുമ്പോൾ തന്നെ സാങ്കേതിക മേഖലയിൽ തൊഴിൽ നഷ്ടവും വരുത്തുമെന്ന വസ്തുത മാറ്റിവെയ്ക്കാനാകില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ എഐയുടെ വരവ് ഒരു ലക്ഷം പേരുടെ ജോലിയാണ് ഇല്ലാതാക്കിയത് എന്നാണ് കണക്കുകൾ.












Click it and Unblock the Notifications