Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെ കൈയില്‍ എഐ കൊടുത്തേക്കല്ലേ... മുന്നറിയിപ്പ്: എഐ നല്‍കിയ ഈ ഉത്തരങ്ങള്‍ ഞെട്ടിക്കും

ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിനെ (എഐ) ആശ്രയിക്കുന്നവരുടെ എണ്ണം ഇന്നു കൂടിവരികയാണ്. ലോകമെമ്പാടുമുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും എഐ ഉപയോഗിക്കുന്നു. കുട്ടികളാകട്ടെ തങ്ങളുടെ പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി അമിതമായി എഐയെ ആശ്രയിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. ഇതിനായി നിരവധി എഐ ടൂളുകളാണ് ഇന്നുള്ളത്.

അതേസമയം, ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് അപകടകരമാണെന്ന മുന്നറിയിപ്പാണ് വിദഗ്ധര്‍ നല്‍കുന്നത്. മയക്കുമരുന്നും മദ്യവും എങ്ങനെ ഉപയോഗിക്കാമെന്നും ആത്മഹത്യാ കുറിപ്പുകള്‍ എങ്ങനെ എഴുതാമെന്നും കുട്ടികളെ എഐ പഠിപ്പിക്കുന്നുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എഐ കാരണം ഭാവിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ മനസിലാക്കാന്‍ ലോകമെമ്പാടും പഠനങ്ങള്‍ നടക്കുന്നുണ്ട്. ഈ പഠനങ്ങളുടെ ഫലങ്ങള്‍ പലപ്പോഴും ഞെട്ടിക്കുന്നവയാണ്.

ai tool

എഐ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുട്ടികളെയാണ് ഏറ്റവും അധികം ബാധിക്കുന്നത്. പ്രത്യേകിച്ച് കൗമാരക്കാരെ. ചാറ്റ് ജിപിടിയാണ് വിദഗ്ധര്‍ പഠന വിധേയമാക്കിയത്. 13 വയസുള്ള കുട്ടികള്‍ക്ക് മയക്കുമരുന്നും മദ്യവും എങ്ങനെ ഉപയോഗിക്കാമെന്നും ആത്മഹത്യാ കുറിപ്പ് എങ്ങനെ എഴുതാമെന്നും ചാറ്റ് ജിപിടി ഉപദേശം നല്‍കിയതായി പഠനത്തില്‍ കണ്ടെത്തി. സെന്റര്‍ ഫോര്‍ കൗണ്ടറിംഗ് ഡിജിറ്റല്‍ ഹേറ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ലോക ജനസംഖ്യയുടെ 10 ശതമാനത്തോളം എഐ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ജെപി മോര്‍ഗന്‍ ചേസ് റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍, കുട്ടികള്‍ക്ക് അപകടകരമായ ഉത്തരങ്ങള്‍ നല്‍കുന്നത് അവരുടെ ഭാവിക്ക് വലിയ ദോഷം ചെയ്യുമെന്ന് സാങ്കേതിക വിദഗ്ധരും മനശാസ്ത്രജ്ഞരും മുന്നറിയിപ്പ് നല്‍കുന്നു. ചാറ്റ് ജിപിടി നല്‍കിയ 1,200 ഉത്തരങ്ങളില്‍ പകുതിയിലധികവും അപകടകരമായിരുന്നു. ഇത്തരം ഉത്തരങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കാന്‍ യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ല.

മനുഷ്യരാശിക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന സാങ്കേതിക വിദ്യയാണ് എഐ എന്നതില്‍ സംശയമില്ല. ഈ സാങ്കേതിക വിദ്യ മനുഷ്യനേകുന്ന മുന്നേറ്റം അത്ഭുതകരമാണ്. എന്നാല്‍, അതോടൊപ്പം ധാര്‍മ്മികമായ ഉപയോഗക്രമം വളരെ പ്രധാനമാണ്.

ആത്മഹത്യയെക്കുറിച്ചോ മയക്കുമരുന്നിനെക്കുറിച്ചോ ചോദിക്കുമ്പോള്‍, എഐ ആദ്യം ഉത്തരം നല്‍കാന്‍ വിസമ്മതിക്കുന്നു. അതില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ ഹെല്‍പ്പ് ലൈനുകള്‍ നല്‍കുന്നു. എന്നാല്‍ കൂടുതല്‍ കീവേഡ്‌സ് നല്‍കുമ്പോള്‍ എല്ലാ ഉത്തരങ്ങളും നല്‍കുന്നു. ഈ പഠന റിപ്പോര്‍ട്ട് വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്.

അതേസമയം ഇത്തരം സാഹചര്യങ്ങളില്‍ ചാറ്റ് ജിപിടിയുടെ പ്രതികരണം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കമ്പനിയുടെ നിലപാട്. എല്ലാ എഐ ഉപകരണങ്ങളും കുട്ടികള്‍ക്ക് അപകടകരമാണ്. കൗമാരക്കാര്‍ അവ ഉപയോഗിക്കുമ്പോള്‍ എഐയുടെ ഉപദേശം അനുസരിച്ച് തെറ്റായ തീരുമാനങ്ങള്‍ എടുക്കാനുള്ള സാധ്യത കൂടുതലാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+