ഫ്ലൈറ്റ് ടിക്കറ്റ് മുതൽ മികച്ച ഭക്ഷണം കിട്ടുന്ന റെസ്റ്റോറന്റ് വരെ; ട്രാവൽ പ്ലാനിങ്ങിന് എഐ
യാത്രകൾ കൃത്യമായി ആസൂത്രണം ചെയ്യാൻ ഇനി എഐ സഹായിക്കും. എക്സ്പീഡിയ, കയാക് തുടങ്ങിയ ട്രാവൽ കമ്പനികൾ ഇതിനോടകം തന്നെ ട്രാവൽ ബോട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ എയറിയൽ ട്രാവൽ (Airial Travel) ആണ് ട്രാവൽ പ്ലാനിങ്ങിനായുള്ള ഏറ്റവും പുതിയ എഐ.
ഗൂഗിൾ, മെറ്റ, വേമോ എന്നിവിടങ്ങളിൽ നിന്നുള്ള മുൻ എഞ്ചിനീയർമാർ ചേർന്നാണ് പുതിയ എഐ രൂപീകരിച്ചത്. യാത്രാ വിവരങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്ന സംവിധാനമാണ് എയറിയൽ. 3 മില്യൺ ഡോളർ സീഡ് ഫണ്ടിംഗ് ഇതിനായി കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം സമാനമായ സേവനങ്ങൾ നൽകുന്ന മൈൻഡ്‌ട്രിപ്പ്, ലൈല പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നും കടുത്ത വെല്ലുവിളി എയറിയൽ നേരിടുന്നുണ്ട്.

തങ്ങളുടെ ആവശ്യങ്ങൾ വളരെ ലളിതമായ ഭാഷയിൽ ഉപഭോക്താക്കൾക്ക് അവതരിപ്പിക്കാൻ സാധിക്കും എന്നതാണ് എയറിയലിന്റെ പ്ലാറ്റ്‌ഫോമിന്റെ ഏറ്റവും വലിയ പ്രത്യേകത. എത്രത്തോളം വിശദീകരിച്ച് നൽകുന്നുവോ അത്രത്തോളം നിങ്ങളുടെ ആവശ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകാൻ ഇവ സഹായിക്കുന്നു. താല്പര്യങ്ങൾക്കനുസരിച്ച് യാത്രകൾ കൂടുതൽ മനോഹരമായി പ്ലാൻ ചെയ്യാനും എയറിയൽ സഹായിക്കുന്നു.
യാത്രകൾ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം
ഉദാഹരണത്തിന്, മെഡിറ്ററേനിയൻ കടൽ തീരത്ത് താങ്ങാനാവുന്ന ചിലവിൽ ഒക്ടോബറിൽ രണ്ടാഴ്ചത്തെ അവധിക്കാലം ഒരാൾ പ്ലാൻ ചെയ്യുന്നുണ്ടെന്നിരിക്കട്ടെ, എന്നാൽ എങ്ങനെ അത് കുറച്ചുകൂടി കൃത്യമാക്കണം എന്ന് എയറിയൽ പറഞ്ഞ് നൽകും. അതായത് "ബീച്ച് റിലാക്സേഷൻ", "കൾച്ചറൽ എക്സ്പീരിയൻസുകൾ" എന്നിങ്ങനെയുള്ള തീമുകൾ , കൂടാതെ നിങ്ങൾക്ക് അവിടെ ചെയ്യാൻ സാധിക്കുന്ന ആക്ടിവിറ്റികൾ ഇവയെല്ലാം നിങ്ങൾക്ക് വിശദമാക്കി തരും.
ഇറ്റലിയിലും ക്രൊയേഷ്യയിലുമായി മൾട്ടി-സിറ്റി ട്രിപ്പ് , ഭക്ഷണക്രമം, ഹോട്ടൽ റേറ്റിംഗുകൾ, ഫ്ലൈറ്റ് അറേഞ്ച്മെന്റുകൾ എന്നിവയെല്ലാം ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്നതാണ്.












Click it and Unblock the Notifications