Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്രത്തിലെ ഏറ്റവും ഭാഗ്യവാന്മാര്‍ ജെന്‍ സി കിഡ്‌സ്; കാരണം ഇതാണെന്ന് ഓപ്പണ്‍എഐ സിഇഒ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിനെ ഇരു കൈയും നീട്ടി സന്തോഷത്തോടെ സ്വീകരിച്ച ടെക് ലോകം ഇന്ന് ആശയക്കുഴപ്പത്തിലാണ്. മനുഷ്യരാശിക്ക് ഏറ്റവും പ്രയോജനപ്പെടുമെന്ന് കരുതിയ എഐ ഇന്ന് പലരുടെയും പേടിസ്വപ്‌നമാണ്. കാരണം എഐ വമ്പന്‍ പണി തന്നത് തൊഴിലിടങ്ങളിലാണ്. ഐടി മേഖലയില്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകളുടെ ജോലി നഷ്ടമായി, തൊഴില്‍ സാധ്യതകളും കുറഞ്ഞു. മനുഷ്യനേക്കാള്‍ വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന നിര്‍മിത ബുദ്ധിയെ തൊഴിലുടമകള്‍ ആശ്രയിക്കാന്‍ തുടങ്ങി.

അതേസമയം, ഒരുവശത്ത് തൊഴിലവസരങ്ങള്‍ വേഗത്തില്‍ അപ്രത്യക്ഷമാകുമ്പോഴും മറുവശത്ത് എഐ കാരണം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. എഐയുടെ സാധ്യതകള്‍ ഉപയോഗിച്ച് വേഗത്തില്‍ ശതകോടീശ്വരന്മാരാകുന്നവരും ഉണ്ട്. 90 കിഡ്‌സ് എഐക്കു മുന്നില്‍ പകച്ചു നില്‍ക്കുമ്പോള്‍ ജനറേഷന്‍ ഇസഡ് അഥവാ ജെന്‍ സി കിഡ്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവാന്മാരാണെന്ന് പറയുകയാണ് ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ പറഞ്ഞു.

Open AI

1997 മുതല്‍ 2012 വരെ ജനിച്ചവരെയാണ് ജനറേഷന്‍ ഇസഡ് അഥവാ ജെന്‍സി കിഡ്‌സ് എന്നു വിശേഷിപ്പിക്കുന്നത്. കൃത്രിമബുദ്ധിയുടെ വരവോടെ തൊഴിലവസരങ്ങള്‍ അപ്രത്യക്ഷമാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തിലായിരുന്നു സാം ആള്‍ട്ട്മാന്റെ സുപ്രധാന നിരീക്ഷണങ്ങള്‍.

നിലവില്‍ എഐ സാങ്കേതികവിദ്യ അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഏറ്റവും നന്നായി പഠിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത് ജനറേഷന്‍ ഇസഡ് വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ്. ഇവരാണ് ചരിത്രത്തിലെ ഏറ്റവും ഭാഗ്യവാന്മാര്‍. എഐ കാരണം വലിയ തൊഴില്‍ വെട്ടിക്കുറവുകള്‍ ഉണ്ടാകുമെന്ന പ്രവചനങ്ങളുടെ പശ്ചാത്തലത്തിലാണ് സാം ആള്‍ട്ട്മാന്റെ നിരീക്ഷണം ശ്രദ്ധേയമാകുന്നത്.

ഹ്യൂജ് ഇഫ് ട്രൂ എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കുമ്പോഴാണ് സാം ആള്‍ട്ട്മാന്‍ ഈ നിരീക്ഷണം പങ്കുവെച്ചത്. യുവാക്കള്‍ക്കാണ് പുതിയ സാങ്കേതിക വിദ്യയോട് ഏറ്റവും എളുപ്പത്തില്‍ പൊരുത്തപ്പെടാന്‍ സാധിക്കുക. പ്രായമായവരുടെ കാര്യത്തിലാണ് എനിക്ക് ആശങ്കയുള്ളത്.

എഐയെക്കുറിച്ച് ലോകമെമ്പാടുമുള്ള ടെക് വിദഗ്ധര്‍ പല അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് എഐ കഴിവുകള്‍ പഠിക്കാന്‍ കഴിഞ്ഞാല്‍ അവരുടെ കരിയര്‍ വിപുലീകരിക്കാന്‍ കഴിയും. ഒരു വശത്ത് എഐയെക്കുറിച്ച് ആശങ്കകളുണ്ടെങ്കിലും മറുവശത്ത് വികസിക്കുന്ന തൊഴില്‍ സാധ്യതകളുമുണ്ട്. എഐ യുഗം യുവാക്കളെ ശാക്തീകരിക്കും. യുവാക്കള്‍ ഈ വെല്ലുവിളികളോട് നന്നായി പൊരുത്തപ്പെടുമെന്നും ഓപ്പണ്‍എഐ സിഇഒ കൂട്ടിച്ചേര്‍ത്തു.

അതേസമയം, എഐയുടെ ഗോഡ്ഫാദര്‍' എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പാണ് നല്‍കിയത്. ഭാവിയില്‍ സാങ്കേതിക വിദ്യ സ്വന്തം ഭാഷ വികസിപ്പിക്കുമെന്നും അങ്ങനെ വന്നാല്‍ മനുഷ്യര്‍ക്ക് യന്ത്രങ്ങളെ മനസിലാക്കുന്നത് അസാധ്യമായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+