Get Updates
Get notified of breaking news, exclusive insights, and must-see stories!

2025 അവസാനിക്കുമ്പോള്‍ സ്വര്‍ണവില എത്രയായിരിക്കും? ചാറ്റ്ജിപിടിയുടെ മറുപടി ഇങ്ങനെ

സ്വര്‍ണ വില ദിനംപ്രതിയെന്നോണം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ആഗസ്റ്റ് അവസാന വാരം തുടങ്ങിയ കുതിപ്പ് ഈ മാസവും തുടരുകയാണ്. ഫലമോ ഇന്ത്യയില്‍ പവന് 84000 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണ വില എത്തുകയും ചെയ്തു. കൂടാതെ 2008 ല്‍ 10000 രൂപയ്ക്ക് ഒരു പവന്‍ കിട്ടിയിരുന്നിടത്ത് ഒരു ഗ്രാമിന് 10000 എന്ന നിലയിലേക്കും സ്വര്‍ണം എത്തി.

നിരവധി ഘടകങ്ങളാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഭൗമ രാഷ്ട്രീയ സംഘര്‍ഷം, ഡോളര്‍ മൂല്യം, രൂപയുടെ മൂല്യം, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത്, യുഎസ് ഫെഡ് നിരക്ക്, വ്യാപാര സംഘര്‍ഷം, ഡിമാന്‍്ഡ്, താരിഫ് തുടങ്ങി കാലാവസ്ഥ വരെ സ്വര്‍ണ വിലയില്‍ സ്വാധീനം ചെലുത്താറുണ്ട്. യു എസ് ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് കുറയ്ക്കല്‍ സ്വര്‍ണം പോലുള്ള ലാഭകരമല്ലാത്ത ആസ്തികള്‍ കൈവശം വയ്ക്കുന്നതിനുള്ള അവസരച്ചെലവ് കുറയ്ക്കുന്നു.

Gold Rate

യുഎസ് ഡോളര്‍ ദുര്‍ബലമാകുന്നത് ഡോളറില്‍ വിലയുള്ള സ്വര്‍ണത്തിന് മികച്ച പ്രകടനം നടത്താന്‍ സഹായിക്കുന്നു. ഇത്രയും ഘടകങ്ങള്‍ ഉള്ളതിനാല്‍ തന്നെ സ്വര്‍ണ വില നാളെ എവിടെയെത്തും എന്ന് പ്രവചിക്കുന്നതും അസാധ്യമാണ്. പല വിപണി വിദഗ്ധരും സ്വര്‍ണ വില 2025 ല്‍ അവസാനിക്കുമ്പോള്‍ എവിടെ എത്തും എന്ന് പ്രവചിട്ടുണ്ട്.

യു എസ് പലിശ നിരക്ക് കുറയ്ക്കലും ദുര്‍ബലമായ ഡോളറും ചൂണ്ടിക്കാട്ടി യുബിഎസ് 2025 അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 3,800 ഡോളറില്‍ എത്തും എന്നാണ് പ്രവചിക്കുന്നത്. 2025 അവസാനത്തോടെ സ്വര്‍ണ വില ഔണ്‍സിന് 3,800 ഡോളര്‍ ആയി ഉയരുമെന്ന് എഎന്‍സെഡ് ഗ്രൂപ്പും പ്രതീക്ഷിക്കുന്നു.

ഗോള്‍ഡ്മാന്‍ സാച്ച്സ് പ്രവചനം അനുസരിച്ച് സ്വര്‍ണ വില 2025 അവസാനിക്കുമ്പോള്‍ 3,700 ഡോളറായിരിക്കും. ഗോള്‍ഡ് & സില്‍വര്‍ ക്ലബ് ഔണ്‍സിന് 5,000 ഡോളറിലേക്ക് എത്താന്‍ പോലും സാധ്യതയുണ്ട് എന്നാണ് പ്രവചിക്കുന്നത്. ഇപ്പോഴിതാ ചാറ്റ്ജിപിടിയും സ്വര്‍ണ വില എവിടെ എത്തും എന്ന് പ്രവചിച്ചിരിക്കുകയാണ്. 2025 അവസാനിക്കുമ്പോള്‍ സ്വര്‍ണ വില എവിടെയെത്തും എന്നായിരുന്നു ചാറ്റ്ജിപിടിയോടുള്ള ചോദ്യം.

ഇതിന് 2025 അവസാനത്തോടെ സ്വര്‍ണം ഔണ്‍സിന് 3,700 ഡോളറിനും 4,200 ഡോളറിനും ഇടയില്‍ വിലയില്‍ വ്യാപാരം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ചാറ്റ്ജിപിടി നല്‍കിയ മറുപടി. ഒരു ബുള്ളിഷ് സാഹചര്യത്തില്‍, കൂടുതല്‍ യാഥാസ്ഥിതികമായ അടിസ്ഥാന പ്രവചനം ഏകദേശം ഔണ്‍സിന് 3,800-4,000 ഡോളര്‍ ആയിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+