മെഷീനുകള്‍ മനുഷ്യര്‍ക്ക് മനസിലാകാത്ത ഭാഷയില്‍ ചിന്തിക്കും; അതിന്റെ പ്രത്യാഘാതം ഇങ്ങനെയായിരിക്കും
ഒരേസമയം മനുഷ്യരാശിക്ക് അത്ഭുതവും ആശങ്കയും സൃഷ്ടിച്ചിട്ടുള്ളതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ). നിരവധി മേഖലകളില്‍ മനുഷ്യന്റെ ജോലി എളുപ്പമാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കഴിയും. എന്നാല്‍ നിരവധി പോസിറ്റീവ് വശങ്ങള് നിലനില്‍ക്കുമ്പോഴും എഐയെക്കുറിച്ചുള്ള ആശങ്കകളാണ് സമൂഹത്തില്‍ കൂടുതലും ശക്തമായി നിലനില്‍ക്കുന്നത്.
എഐ ഇതിനകം തൊഴില്‍ മേഖലയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു. മനുഷ്യന് ചെയ്യുന്ന പല ജോലികളും എഐ ഏറ്റെടുത്തതോടെ ലോകമെമ്പാടും നിരവധി പേരുടെ തൊഴിലുകള്‍ നഷ്ടമായി. ഇപ്പോഴിതാ, എഐ ഭാവിയില്‍ സൃഷ്ടിക്കുന്ന മറ്റൊരു ഭീഷണിയെ കുറിച്ചാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന ജെഫ്രി ഹിന്റണ്‍ മുന്നറിയിപ്പ് നല്‍കുന്നത്.

ഭാവിയില്‍ എഐ സ്വന്തം ഭാഷ വികസിപ്പിച്ചേക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കുന്നു. ഇത് ഒരു പക്ഷേ മനുഷ്യര്‍ക്ക് മനസിലാക്കാന്‍ കഴിയില്ല. കൂടുതല്‍ അഡ്വാന്‍സ്ഡ് ആയ എഐ സംവിധാനങ്ങള്‍ മനുഷ്യര്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത സ്വന്തം ഭാഷ വികസിപ്പിക്കാന്‍ സാധ്യതയുണ്ട്. പരസ്പരമുള്ള ആശയവിനിമയത്തിന് അവര്‍ സ്വന്തം ഭാഷകള്‍ വികസിപ്പിച്ചെടുത്താല്‍ അത് സ്ഥിതിഗതികള്‍ ഭയാനകമാക്കും. ഭാവിയില്‍ എഐ എന്താണ് ചിന്തിക്കുന്നതെന്നോ ആസൂത്രണം ചെയ്യുന്നതെന്നോ മനുഷ്യര്‍ക്ക് പ്രവചിക്കാന്‍ കഴിയില്ല.
നിലവില്‍ മനുഷ്യര്‍ക്ക് മനസിലാകുന്ന ഭാഷകളിലാണ് എഐ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ടുതന്നെ എഐ എന്താണ് ചിന്തിക്കുന്നതെന്ന് ഡെവലപ്പര്‍മാര്‍ക്ക് വിലയിരുത്താന്‍ കഴിയും. എന്നാല്‍ ചില എഐ വിദഗ്ധര്‍ ചിന്തിക്കുന്നത് ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരേക്കാള്‍ മികച്ചുനില്‍ക്കുമെന്നും എഐ എന്താണ് ആസൂത്രണം ചെയ്യുന്നതെന്ന് മനുഷ്യര്‍ക്ക് മനസിലാക്കാന്‍ കഴിയില്ലെന്നും ഹിന്റണ്‍ പറയുന്നു. എഐ സംവിധാനങ്ങള്‍ കൂടുതല്‍ പരസ്പരബന്ധിതമാക്കുന്തോറും ഈ അപകട സാധ്യത വര്‍ധിക്കും. മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി ഡിജിറ്റല്‍ തലച്ചോറുകള്‍ക്ക് തല്‍ക്ഷണം വിവരങ്ങള്‍ പരസ്പരം പങ്കിടാന്‍ കഴിയും.
'എഐ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് നേരത്തെ ചിന്തിക്കേണ്ടതായിരുന്നു. ഭാവി വളരെ അകലെയാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. സുരക്ഷയെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ് - 77 വയസുകാരനായ ജെഫ്രി ഹിന്റണ്‍ പറയുന്നു.
ഇപ്പോള്‍ തന്നെ പൊതുവിജ്ഞാനത്തില്‍ ഇതിനകം എഐ മനുഷ്യരെ മറികടക്കുന്നു. യന്ത്ര ബുദ്ധിയും മനുഷ്യ ധാരണയും തമ്മിലുള്ള വിടവ് അമ്പരപ്പിക്കുന്ന വേഗതയിലാണ് വര്‍ധിക്കുന്നത്.
സാങ്കേതിക വ്യവസായത്തിലെ പലരും ഇത്തരം അപകടസാധ്യത കുറച്ചുകാണുന്നതായി ജെഫ്രി ഹിന്റണ്‍ പറഞ്ഞു. എഐ തൊഴില്‍ മേഖലയില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇതിനകം ജെഫ്രി ഹിന്റണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാങ്കേതിക പുരോഗതി ധാര്‍മ്മികമായ ആശയങ്ങള്‍ക്കൊപ്പം ആയിരിക്കണമെന്നും ഹിന്റണ്‍ കൂട്ടിച്ചേര്‍ക്കുന്നു. 'വണ്‍ ഡിസിഷന്‍' എന്ന പോഡ്കാസ്റ്റിലാണ് ജെഫ്രി ഹിന്റണ്‍ തന്റെ ആശങ്കകള്‍ പങ്കുവച്ചത്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications