ഓപണ്‍ എഐ ഒരാഴ്ച അടച്ചിടും; ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലിക്ക് അല്‍പ്പ വിരാമം, ഒപ്പം മുന്നറിയിപ്പും
അപൂര്‍വ നടപടിയുമായി ഓപണ്‍ എഐ. അടുത്ത ആഴ്ച എല്ലാ ജോലിക്കാര്‍ക്കും അവധി കൊടുത്ത് അടച്ചിടാന്‍ തീരുമാനം. ജീവനക്കാര്‍ക്ക് റീചാര്‍ജിനുള്ള സമയമാണിത് എന്നാണ് കമ്പനി വൃത്തങ്ങള്‍ പറയുന്നത്. ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്ത് ക്ഷീണിച്ചിരിക്കുന്ന ജീവനക്കാര്‍ക്ക് വലിയ ആശ്വാസമാകും പുതിയ തീരുമാനം. കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് വയേഡ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫേസ്ബുക്ക് ഉടമകളായ മെറ്റ എഐ രംഗത്ത് ശക്തമായ സാന്നിധ്യം അറിയിക്കാന്‍ ശ്രമം തുടങ്ങി എന്ന വാര്‍ത്തകള്‍ക്കിടെയാണ് ഓപണ്‍ എഐയുടെ നീക്കം. ഓപണ്‍ എഐയുടെ എഐ പ്ലാറ്റ്ഫോം ആണ് ചാറ്റ് ജിപിടി. എഐ രംഗത്തേക്ക് ആദ്യ ചുവട് വച്ച കമ്പനികളിലൊന്നാണ് ഓപണ്‍ എഐ. എന്നാല്‍ മെറ്റയുടെ നീക്കം ഇവരെ ആശങ്കയിലാക്കുന്നുണ്ട്.

ഓപണ്‍ എഐയുടെ മികച്ച ജീവനക്കാരെ ചാക്കിടാന്‍ മെറ്റ ശ്രമിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. 100 ദശലക്ഷം ഡോളറിന്റെ റിക്രൂട്ട്മെന്റ് ഓഫുറുമായിട്ടാണത്രെ മെറ്റയുടെ വരവ്. ഇതില്‍ ഓപണ്‍ എഐ വലിയ ആശങ്കയിലാണ്. ഈ വേളയില്‍ കൂടിയാണ് ജീവനക്കാര്‍ക്ക് ആശ്വാസം പകരാന്‍ ഒരാഴ്ച അവധി നല്‍കുന്നത്. അവധി പ്രഖ്യാപിച്ച ആഴ്ചയില്‍ എക്സിക്യൂട്ടീവുകള്‍ മാത്രമാണ് ജോലി ചെയ്യുക. ബാക്കി എല്ലാവരും അവധിയിലാകും.
മെറ്റ മുതലെടുക്കുമോ എന്ന ആശങ്ക
അവധി പ്രഖ്യാപിച്ച ആഴ്ച മെറ്റ മുതലെടുക്കുമോ എന്ന ആശങ്ക ഓപണ്‍ എഐക്കുണ്ട്. കമ്പനിയുടെ ചീഫ് റിസര്‍ച്ച് ഓഫീസര്‍ മാര്‍ക്ക് ചെന്‍ ഇക്കാര്യം ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ സൂചിപ്പിക്കുകയും ചെയ്തു. വലിയ ഓഫറുകള്‍ കിട്ടാന്‍ സാധ്യതയുണ്ട് എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. വേഗത്തില്‍ തീരുമാനം എടുക്കുന്നതിന് ജീവനക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ മെറ്റ ശ്രമിച്ചേക്കുമെന്നും മാര്‍ക്ക് ചെന്‍ പറയുന്നു.
കഴിഞ്ഞ ആഴ്ചകളില്‍ ഓപണ്‍ എഐയുടെ ഏഴ് ഗവേഷകരെ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് റിക്രൂട്ട് ചെയ്തിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ ഗവേഷണ വിവരങ്ങള്‍ അറിയുന്നവരെയാണ് മെറ്റ പൊക്കിയത്. ലുകാസ് ബെയര്‍, അലക്സാണ്ടര്‍ കോലസ്നിക്കോവ്, സിയാവോഹുവ സായ്, ട്രപിത് ബന്‍സാല്‍ ഉള്‍പ്പെടെയുള്ളവരെ അടുത്തിടെ മെറ്റ റിക്രൂട്ട് ചെയ്തിരുന്നു.
കോടികളുടെ ഫണ്ട് ഒരുക്കുന്നു
ഇനിയും വന്‍തോതിലുള്ള കൊഴിഞ്ഞുപോക്ക് ഓപണ്‍ എഐ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കഴിവുള്ളവരെ കമ്പനിയില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമവും കമ്പനി ആരംഭിച്ചിട്ടുണ്ട്. പ്രത്യേക പാരിതോഷികം ഇതിനായി പ്രഖ്യാപിച്ചു എന്നാണ് മാര്‍ക്ക് ചെന്നിനെ ഉദ്ധരിച്ചുള്ള വാര്‍ത്ത. തങ്ങളുടെ ചില ജീവനക്കാര്‍ക്ക് മെറ്റ 100 മില്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തുവെന്ന സാം ആള്‍ട്ട്മാന്റെ വെളിപ്പെടുത്തലിന് ശേഷമാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
എന്നാല്‍ ഇത് വ്യാജ ആരോപണമാണ് എന്ന് അടുത്തിടെ കൂടുമാറിയവര്‍ പറയുന്നു. ആര്‍ട്ടിഫിഷന്‍ ജനറല്‍ ഇന്റലിജന്‍സില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഓപണ്‍ എഐയുടെ തീരുമാനം. അടിക്കടി പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്ന രീതി മാറ്റിപ്പിടിക്കുമെന്നും പറയപ്പെടുന്നു. മാത്രമല്ല, ഇന്ത്യ, യുഎഇ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ കമ്പനികളുമായി സഹകരിച്ച് കോടികളുടെ ഫണ്ട് ഓപണ്‍ എഐ സ്വരൂപിക്കുന്നുണ്ടത്രെ.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications