എഐയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലിയോ മാർപാപ്പ, 'അമിതമായ ഉപയോഗം തലച്ചോറിനെയും ബുദ്ധിയെയും ബാധിക്കാം'
എഐ അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു അനുഗ്രഹമാണെന്ന അഭിപ്രായത്തോട് പലർക്കും എളുപ്പത്തിൽ യോജിക്കാൻ സാധിക്കും. എന്നാൽ ഈ അനുഗ്രഹത്തിന് ഒരു മറുവശം ഉണ്ടാകാൻ സാധ്യതയുണ്ടോ? ആഴത്തിലുള്ള ഒരു പഠനം അനിവാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്തെ മാറ്റിമറിക്കാൻ സാധ്യതയുണ്ടെങ്കിലും ഇത് ഗുരുതരമായ അപകടങ്ങളുണ്ടാക്കുന്നു എന്ന് പല വിദഗ്ധരും പറയുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് യുവതലമുറയെയാണ്.
യുവതലമുറയും എഐയുടെ അപകടങ്ങളും
കുട്ടികളിലും ചെറുപ്പക്കാരിലും എഐ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കത്തോലിക്കാ സഭയുടെ തലവനും ഗണിതശാസ്ത്രത്തിൽ ബിരുദധാരിയുമായ ലിയോ പതിനാലാമൻ മാർപ്പാപ്പ. എഐയുടെ അമിതമായ ഉപയോഗം തലച്ചോറിനെയും ബുദ്ധിയെയും ബാധിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു.
രണ്ടാമത്തെ റോം കോൺഫറൻസിൽ സംസാരിക്കവെ, എഐ സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങൾ അധികമായി ഉപയോഗിക്കുന്നത്, യാഥാർത്ഥ്യത്തെ മനസ്സിലാക്കാനും വിമർശനാത്മകമായി ചിന്തിക്കാനുമുള്ള യുവാക്കളുടെ കഴിവിനെ തകരാറിലാക്കാൻ സാധ്യതയുണ്ടെന്ന് മാർപ്പാപ്പ അഭിപ്രായപ്പെട്ടു. "കുട്ടികളെയും ചെറുപ്പക്കാരെയും കുറിച്ച് നമ്മുക്കെല്ലാവർക്കും ആശങ്കയുണ്ട്. എഐ യുടെ ഉപയോഗം അവരുടെ ബുദ്ധിപരമായ വളർച്ചയെയും തലച്ചോറിന്റെ പ്രവർത്തനത്തെയും ബാധിച്ചേക്കാം," അദ്ദേഹം പറഞ്ഞു.

ലിയോ മാർപ്പാപ്പയുടെ ആദ്യ പ്രസ്താവനയിൽ പ്രധാനമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആശങ്കകളാണ് പങ്കുവെച്ചത്. മെയ് 8-ന് നടന്ന തിരഞ്ഞെടുപ്പിൽ മാർപ്പാപ്പയായി സ്ഥാനമേറ്റതു മുതൽ എഐയുടെ അപകടങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിച്ചിട്ടുണ്ട്. എഐ സൃഷ്ടിക്കുന്ന വിവരങ്ങൾ ബുദ്ധിപരമോ വസ്തുതയോ ആയി കണക്കാക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ഒരു തലമുറയ്ക്കും എഐ വഴി ഇത്രയധികം വിവരങ്ങൾ വേഗത്തിൽ ലഭിച്ചിട്ടില്ല. പക്ഷേ, വിവരങ്ങൾ ലഭിക്കുന്നതിനെ ബുദ്ധിയായി കണക്കാക്കരുത്," മാർപ്പാപ്പ പറയുന്നു. ആരോഗ്യ സംരക്ഷണത്തിലും ശാസ്ത്രീയ ഗവേഷണത്തിലും എഐയുടെ പങ്കിനെ അംഗീകരിക്കുമ്പോൾ തന്നെ, മനുഷ്യന്റെ ബുദ്ധിപരമായ കഴിവുകളെ ദുർബലപ്പെടുത്താനുള്ള അതിന്റെ സാധ്യതയെക്കുറിച്ച് അദ്ദേഹം ഓർമ്മിപ്പിച്ചു.
ലിയോ മാർപ്പാപ്പ തന്നെ എഐയുടെ ദുരുപയോഗത്തിന് ഇരയായിട്ടുണ്ട്. അടുത്ത കാലത്തായി മാർപ്പാപ്പയുടേതെന്ന് തോന്നിപ്പിക്കുന്ന നിരവധി ഡീപ്‌ഫേക്ക് വീഡിയോകളും ഓഡിയോ സന്ദേശങ്ങളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. എഎഫ്പി നടത്തിയ അന്വേഷണത്തിൽ യൂട്യൂബിലും ടിക് ടോക്കിലും മാർപ്പാപ്പയുടെ ശബ്ദം അനുകരിക്കുന്ന നിരവധി എഐ വീഡിയോകൾ കണ്ടെത്തി. ഇത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ചുമുള്ള മുന്നറിയിപ്പാണ് നൽകുന്നത്.
റോയിട്ടേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് ജേണലിസം നടത്തിയ സർവേയിൽ, വാർത്തകൾക്കും വിവരങ്ങൾക്കുമായി എഐ ചാറ്റ്ബോക്സുകളെ ആശ്രയിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിച്ചു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് യുവജനങ്ങൾ വിവരങ്ങളെ എങ്ങനെയാണ് സ്വീകരിക്കുന്നതെന്നും വിലയിരുത്തുന്നതെന്നും ഉള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
പുതിയ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട ധാർമ്മിക വിഷയങ്ങളിൽ കത്തോലിക്കാ സഭ സജീവമായി ഇടപെടുന്നുണ്ട്. 2020-ൽ ഫ്രാൻസിസ് മാർപ്പാപ്പയുടെ നേതൃത്വത്തിൽ റോം കാൾ ഫോർ എഐ എത്തിക്സ് എന്ന പേരിൽ ഒരു സംരംഭം ആരംഭിച്ചിരുന്നു മൈക്രോസോഫ്റ്റ്, ഐബിഎം, ഐക്യരാഷ്ട്രസഭ, നിരവധി അക്കാദമിക് സ്ഥാപനങ്ങൾ തുടങ്ങിയ ആഗോള ടെക് ഭീമന്മാർ ഇതിനെ പിന്തുണച്ചിട്ടുണ്ട്. എഐക്ക് വലിയ വാഗ്ദാനങ്ങളുണ്ടെങ്കിലും, ഇത് ഭാവി തലമുറയുടെ ബൌദ്ധിക ആരോഗ്യത്തിനും ധാർമ്മികമായ വളർച്ചയ്ക്കും വലിയ വെല്ലുവിളിയാണ് ഉയർത്തുന്നതെന്ന് ലിയോ മാർപ്പാപ്പയുടെ വാക്കുകൾ വ്യക്തമാക്കുന്നു. എഐയുടെ സാധ്യതകളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾ സജീവമായി നടക്കുമ്പോൾത്തന്നെ, യുവതലമുറയുടെ ശരിയായ വളർച്ചയ്ക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications