ബിഗ് ബോസില്‍ ആരും പ്രതീക്ഷിക്കാത്ത അതിഥി? എത്തുന്നത് യുഎഇയില്‍ നിന്ന്: ടെക് പ്രേമികള്‍ക്കും ആകാംക്ഷ
ഈ വര്‍ഷം ബിഗ് ബോസ് വീട്ടിലേക്ക് സര്‍പ്രൈസായി ഒരു അതിഥിയെത്തുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അതിഥിയാണ് ഇക്കുറി എത്താന്‍ സാധ്യതയുള്ളത്. എല്ലാ വര്‍ഷവും അപ്രതീക്ഷിതമായ ചില എന്‍ട്രികള്‍ ഉണ്ടാവാറുണ്ട്. കൗശലവും കൂര്‍മബുദ്ധിയും നാടകീയതയും ഒക്കെ നിറച്ച് ബിഗ് ബോസ് ഷോയെ ഇവര്‍ സജീവമാക്കാറുണ്ട്.
സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി ബിഗ് ബോസിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു എഐ റോബോട്ട് മത്സരാര്‍ത്ഥിയായി എത്തുന്നുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഓഗസ്റ്റില്‍ ആരംഭിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ സീസണ്‍ 19-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പാവയായ ഹബൂബു മത്സരാര്‍ത്ഥികളില്‍ ഒരാളായി പ്രവേശിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഹബൂബു പാവ യുഎഇ ആസ്ഥാനമായ ഐഎഫ്‌സിഎം എന്ന ടെക് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഐഎഫ്‌സിഎമ്മാണ് ഈ റോബോട്ടിനെ വികസിപ്പിച്ചെടുത്തതും.

ഹബൂബു വെറുമൊരു പാവയല്ല. ഒരു ഇന്ററാക്ടീവ് എഐ റോബോട്ട് ആണ്. നന്നായി ആശയവിനിമയം നടത്താനും വൈകാരികമായി പ്രതികരിക്കാനും കഴിവുള്ള പാവയാണ് ഹബൂബു. വലിയ കണ്ണുകളുള്ള ഈ എഐ പാവ പരമ്പരാഗത അറബി വേഷമാണ് ധരിക്കുന്നത്.
നിരവധി ദേശീയ മാധ്യമങ്ങളാണ് ഹബൂബു പാവ ഹിന്ദി ബിഗ് ബോസ് സീസണില്‍ മത്സരിക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഹിന്ദി ഉള്‍പ്പെടെ ഏഴ് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഈ എഐ റോബോട്ടിന് കഴിവുണ്ട്. അതേസമയം ഹബൂബു പങ്കെടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് സ്ഥിരീകരണം നല്‍കാന്‍ റിയാലിറ്റി ഷോയുടെ അണിയറ പ്രവര്‍ത്തകര്‍ തയാറായിട്ടില്ല.
ഹബൂബു എത്തിയാല്‍ അത് റിയാലിറ്റി ടെലിവിഷന്‍ ഷോകളുടെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം കുറിക്കും. യുഎഇയിലും ഹബൂബു വൈറല്‍ താരമാണ്. അതിനാല്‍ ഈ ബിഗ് ബോസ് യുഎഇയിലും സംസാര വിഷയമാകും. ഹബൂബു വന്നാല്‍ ടെക് പ്രേമികളെയും ബിഗ് ബോസ് പരിപാടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും എന്ന കണക്കുകൂട്ടല്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ബിഗ് ബോസ് സീസണില്‍ കഴുതയെ രംഗത്തിറക്കിയത് വലിയ വിവാദമായിരുന്നു. മൃഗസംരക്ഷണ സംഘടനകള്‍ ഉള്‍പ്പെടെ ഇതിനെതിരേ രംഗത്ത് വന്നിരുന്നു. ഇനി എഐ പാവ ബിഗ് ബോസില്‍ വന്നാല്‍ എന്ത് സംഭവിക്കും എന്ന് ആകാംക്ഷയിലാണ് പ്രേക്ഷകരും ടെക് പ്രേമികളും. നിര്‍മിത ബുദ്ധി കൊണ്ടുള്ള കളികള്‍ ബിഗ് ബോസില്‍ എന്തൊക്കെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നതൊക്കെ കാത്തിരുന്ന് കാണേണ്ടതാണ്.












Click it and Unblock the Notifications