Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെയില്‍ ടിസിഎസിന്റെ എഐ സ്റ്റുഡിയോ; 5000 പുതിയ തൊഴിലവസരങ്ങള്‍: ഇന്ത്യയും പ്രതീക്ഷയില്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വരവോടെ ഐടി മേഖലയില്‍ വലിയ തൊഴില്‍ നഷ്ടവും കൂട്ടപ്പിരിച്ചുവിടലുകളും ഉണ്ടാകുമെന്ന വാര്‍ത്തകള്‍ക്കിടെ 5000 പുതിയ തൊഴില്‍ അവസരങ്ങളുമായി ബഹുരാഷ്ട്ര ഐടി കമ്പനിയായ ടിസിഎസ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ യുകെയില്‍ 5000ത്തിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നാണ് ടിസിഎസിന്റെ പ്രഖ്യാപനം.

ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടിസിഎസ് സമീപകാലത്ത് വലിയ കൂട്ട പിരിച്ചുവിടലിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കമ്പനിയുടെ രണ്ടു ശതമാനം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇതില്‍ വലിയ പ്രതിഷേധ സ്വരങ്ങളും ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ എഐ അധിഷ്ഠിത സാങ്കേതിക സേവന കമ്പനിയായി മാറാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്രയും പേരെ ജോലിക്ക് എടുക്കുന്നത്.

tcs

50 വര്‍ഷത്തിലേറെയായി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് യുകെയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടിസിഎസ് ലണ്ടനില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എക്‌സ്പീരിയന്‍സ് സോണും ഡിസൈന്‍ സ്റ്റുഡിയോയും ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ആഗോളതലത്തില്‍ ടിസിഎസിന്റെ രണ്ടാമത്തെ സ്റ്റുഡിയോയാണിത്. ഇവിടേക്കാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. ആദ്യത്തെ എഐ ഡിസൈന്‍ സ്റ്റുഡിയോ സെപ്റ്റംബറില്‍ ന്യൂയോര്‍ക്കിലാണ് ആരംഭിച്ചത്.

2024 സാമ്പത്തിക വര്‍ഷത്തില്‍ ടിസിഎസ് യുകെയുടെ സമ്പദ് വ്യവസ്ഥയിലേക്ക് 3.3 ബില്യണ്‍ പൗണ്ടാണ് സംഭാവന ചെയ്തത്. ഇതില്‍ 780 മില്യന്‍ പൗണ്ടിലധികം നികുതിയായാണ് സര്‍ക്കാരിന് നല്‍കിയത്. യുകെയിലെ 19 സൈറ്റുകളിലായി 42700 തൊഴിലവസരങ്ങളാണ് കമ്പനി സൃഷ്ടിച്ചത്. എന്‍ജിനീയറിങ്, ഡേറ്റ അനാലിസിസ് വിഭാഗങ്ങളിലായി 15300 ജീവനക്കാര്‍ ഉണ്ട്.

ലോകമെമ്പാടുമുള്ള ടിസിഎസിന്റെ രണ്ടാമത്തെ ഏറ്റവും വലിയ വിപണിയാണ് യുകെ എന്ന് കമ്പനിയുടെ യുകെ അയര്‍ലന്‍ഡ് പ്രവര്‍ത്തനങ്ങളുടെ മേധാവി വിനയ് സിംഗ്വി പറഞ്ഞു.

ടിസിഎസിന്റെ ഈ പ്രഖ്യാപനം വരുമ്പോള്‍ യുകെ പ്രധാനമന്ത്രി ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുകയാണ്. പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു

ആഗോള തലത്തില്‍ വ്യാപിച്ചുകിടക്കുന്ന ടിസിഎസ് കമ്പനിയുടെ ജീവനക്കാരില്‍ രണ്ട് ശതമാനമായ 12000 പേരെ പിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് 5000 പേരെ എടുക്കുമെന്ന പ്രഖ്യാപനം ഉണ്ടായതെന്നത് ശ്രദ്ധേയമാണ്. ലോകമെമ്പാടും ആറു ലക്ഷത്തോളം ജീവനക്കാരാണ് ടിസിഎസിനുള്ളത്.

2028 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ പരിശ്രമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിനന്ദിച്ചു. ആ യാത്രയില്‍ ഒരു സുപ്രധാന പങ്കാളിയാകാന്‍ യുകെ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ഇന്നലെ നടന്ന കൂടിക്കാഴ്ച്ചയ്ക്കിടെ മോദിയോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+