Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍മ്മ രംഗത്ത് അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും, വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും, നാൾഫലം

മേടം - ആത്മാര്‍ത്ഥതയുള്ളവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ഭാര്യാബന്ധുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. കര്‍മ്മ രംഗത്ത് അഭിവൃദ്ധിയും സാമ്പത്തികനേട്ടവും ഉണ്ടാകും. അപ്രതീക്ഷിതമായി ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ആര്‍ഭാട വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.

ഇടവം - പ്രധാനപ്പെട്ട യാത്രകള്‍ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠിത്തത്തില്‍ ശ്രദ്ധിക്കണം. ശത്രുശല്യം ഉണ്ടാകും. അകാരണമായ ഭീതി ഉണ്ടാകും.

മിഥുനം - പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും.

Today Horoscope

കര്‍ക്കടകം - വഞ്ചനയില്‍ നിന്നു രക്ഷപ്പെടും. യാത്രാവേളയില്‍ ശ്രദ്ധിക്കണം. അലര്‍ജി സംബന്ധമായ രോഗങ്ങള്‍ മാറും. ഗുരുജനപ്രീതി ഉണ്ടാകും.

ചിങ്ങം - തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദീര്‍ഘവീക്ഷണമില്ലാതെ യാതൊരു പ്രവര്‍ത്തനത്തിനും തുടക്കം കുറിക്കരുത്. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസം നേരിടും. മേലധികാരുകളുടെ പ്രീതി സമ്പാദിക്കും.

കന്നി - കലാരംഗത്തുള്ളവര്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കും. മനഃസന്തോഷം ഉണ്ടാകും.

തുലാം - ബിസിനസുകാര്‍ക്ക് തൊഴില്‍രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. വേണ്ടപ്പെട്ടവര്‍ പോലും അകലുവാന്‍ സാധ്യത. ഈശ്വരാധീനം കാണുന്നു. ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോഗക്കയറ്റം ലഭിക്കും.

വൃശ്ചികം - വിദേശതൊഴില്‍ ലഭിക്കും. അസുഖശമനം ഉണ്ടാകും. രാഷ്ട്രീയക്കാര്‍ ശോഭിക്കും. പണച്ചെലവു കുറയും.

Today Horoscope

ധനു - വ്യവഹാരങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങളാല്‍ കീര്‍ത്തി കൂടും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും ചിലര്‍ മനസില്‍ ഇഷ്ടപ്പെടാത്തരീതിയില്‍ പെരുമാറും.

മകരം - ഹര്‍ജികള്‍ മാനിക്കപ്പെടും. പാരമ്പര്യസ്വത്തു ലഭിക്കും. കാര്‍ഷികരംഗം വിപുലീകരിക്കും. ജനശ്രദ്ധ പിടിച്ചുപറ്റും.

കുംഭം - സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് രോഗദുരിതാവസ്ഥ ഉണ്ടാകും. സമൂഹത്തില്‍ മാന്യസ്ഥാനം കൈവരിക്കും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. അഭിമാനം സംരക്ഷിക്കും. സ്വന്തം കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യും.

മീനം - കുടുംബജീവിതം സമാധാനപരമാകും. മറ്റുള്ളവരുടെ ആദരവിനു പാത്രീഭവിക്കും. ഉദ്ദിഷ്ടകാര്യം നേടിയെടുക്കും. തൊഴില്‍രംഗത്തു മാറ്റമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+