Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐ വെച്ച് സിവിയും ബയോഡാറ്റയും ഉണ്ടാക്കിയിട്ടുണ്ടോ? ജോലി കിട്ടില്ല.. പകരം മുട്ടന്‍ പണി കിട്ടും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോകത്തിന്റെ വിവിധ മേഖലകളില്‍ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. ഫേസ്ബുക്ക് മെറ്റ എഐയും ഗൂഗിള്‍ എഐ മോഡും ചാറ്റ്ജിപിടിയും ഗ്രോക്കുമെല്ലാം സാധാരണക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ സജീവമായി കഴിഞ്ഞു. അതിനാല്‍ തന്നെ പലരും ഈ സേവനങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നുമുണ്ട്. പലരും ബയോഡാറ്റയും സിവിയും ഉണ്ടാക്കാനും എഐയുടെ സഹായം തേടുന്നുണ്ട്.

യുഎഇ തൊഴില്‍ വിപണിയില്‍ എഐ ജനറേറ്റഡ് സിവികള്‍ നിറഞ്ഞൊഴുകുകയാണ്. റിക്രൂട്ട്‌മെന്റ് നടത്തുന്ന പല കമ്പനികളും പറയുന്നത് തങ്ങള്‍ക്ക് ലഭിക്കുന്ന സിവികളില്‍ 75% വും എഐ ജനറേറ്റഡ് ആണ് എന്നാണ്. എന്നാല്‍ ഈ റെസ്യൂമെകളില്‍ പലതും ജോലി ആവശ്യകതകള്‍ പാലിക്കാത്തതിന്റെ പേരില്‍ ഫ്‌ലാഗ് ചെയ്യപ്പെടുന്നുണ്ട് എന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇത് എഐ സേവനങ്ങളെ അമിതമായി ആശ്രയിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്.

UAE Job

മോശമായി രൂപകല്‍പ്പന ചെയ്ത എഐ ജനറേറ്റഡ് സിവികള്‍ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മാര്‍ക്ക് നഷ്ടപ്പെടുക മാത്രമല്ല, റിക്രൂട്ട്മെന്റ് പ്ലാറ്റ്ഫോമുകളില്‍ ഉപയോഗിക്കുന്ന സെര്‍ച്ച് എഞ്ചിനുകളില്‍ താഴ്ന്ന റാങ്കിംഗും നേടിയേക്കാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലുള്ള അമിതമായ ആശ്രയത്വം കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്ന് റോബര്‍ട്ട് വാള്‍ട്ടേഴ്സ് മിഡില്‍ ഈസ്റ്റ് & ആഫ്രിക്കയുടെ മാനേജിംഗ് ഡയറക്ടര്‍ ജേസണ്‍ ഗ്രണ്ടി പറഞ്ഞു.

'ജോലിസ്ഥലത്ത് എഐ കൂടുതല്‍ പ്രചാരത്തിലാകുമ്പോള്‍, എഐ ജനറേറ്റഡ് ഉള്ളടക്കം തിരിച്ചറിയുന്നത് എളുപ്പമാകും. ഗൂഗിള്‍ ഇതിനകം തന്നെ എഐ ജനറേറ്റഡ് ഉള്ളടക്കം തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. കൂടാതെ അതിന്റെ തിരയല്‍ ഫലങ്ങളില്‍ അതിനെ താഴ്ന്ന റാങ്കിലേക്ക് റാങ്ക് ചെയ്യുന്നു,' ജേസണ്‍ പറഞ്ഞു. റിക്രൂട്ടര്‍മാര്‍ എന്ന നിലയില്‍ തങ്ങള്‍ ഓരോ ആഴ്ചയും ആയിരക്കണക്കിന് സിവികള്‍ അവലോകനം ചെയ്യുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ഒരു സിവി ഉദ്യോഗാര്‍ത്ഥി പ്രൂഫ് റീഡ് ചെയ്ത് എഡിറ്റ് ചെയ്യുന്നതിന് പകരം പൂര്‍ണമായും എഐ ജനറേറ്റഡ് ചെയ്യുമ്പോള്‍ ഇത് പലപ്പോഴും വ്യക്തമാകും. എഐയുടെ വ്യാപകമായ ഉപയോഗം നേതൃത്വ ടീമുകളുടെ മുന്‍ഗണനകളെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐയുടെ ആവിര്‍ഭാവത്തോടെ, ChatGPT, AI Apply, Enhancv തുടങ്ങി നിരവധി ഡസന്‍ കണക്കിന് ആപ്പുകളും വെബ്സൈറ്റുകളും തൊഴിലന്വേഷകരെ മിനിറ്റുകള്‍ക്കുള്ളില്‍ അവരുടെ റെസ്യൂമെ തയ്യാറാക്കാന്‍ സഹായിക്കുന്നു.

എന്നാല്‍ ഈ സിവികള്‍ അപേക്ഷകര്‍ പ്രൂഫ് റീഡ് ചെയ്ത് എഡിറ്റ് ചെയ്തിട്ടില്ലെങ്കില്‍, വസ്തുതാപരമായ പിശകുകള്‍ ഉണ്ടാകാം, ഇത് റിക്രൂട്ടര്‍മാരോ എഐ സിസ്റ്റങ്ങളോ അപേക്ഷ നിരസിക്കുന്നതിലേക്ക് നയിച്ചേക്കാം. അതിനാല്‍ എഐയെ അമിതമായി ആശ്രയിക്കുന്നത് റിക്രൂട്ടര്‍മാര്‍ നിരുത്സാഹപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+