യുഎഇയിലും സൗദിയിലും മാത്രമല്ല കാനഡയിലും വിലസാം: പഠിക്കണം എഐ രംഗത്തെ ഈ പത്ത് ജോലികള്‍
എഐ സാങ്കേതികവിദ്യ വ്യാപകമായതോടെ പലമേഖലകളിലുമായി പതിനായിരക്കണക്കിന് ജോലി അവസരങ്ങളാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ മറുവശത്ത് എഐ സാങ്കേതികവിദ്യ പുതിയ നിരവധി അവസരങ്ങളും തുറക്കുന്നുണ്ട്. ഇനിയുള്ള കാലം ലോകം സഞ്ചരിക്കുക എഐ സാങ്കേതികവിദ്യയിലൂടെ ആയിരിക്കുമെന്നതിനാല്‍ ഈ മേഖലയില ഒരു ജോലി നേടുകയാണെങ്കില്‍ ഇന്ത്യയില്‍ മാത്രമല്ല ഏത് വിദേശ രാജ്യങ്ങളിലും അവസരങ്ങളുടെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കും.
കഴിവുള്ള പ്രൊഫഷണലുകൾക്ക് ഏറ്റവും മികച്ച തൊഴിൽ അവസരങ്ങള്‍ എവിടേയും ലഭ്യമായിരിക്കും. ഇന്ത്യയില്‍ തന്നെയാണെങ്കിലും ഡിജിറ്റൽ വിപ്ലവവും സ്കിൽഡ് പ്രൊഫഷണൽസിനുള്ള ആവശ്യകതയും കൂടി പരിഗണിക്കുമ്പോൾ, എഐ അടിസ്ഥാനമാക്കിയുള്ള ജോലികൾക്കും വലിയ ഭാവിയാണുള്ളത്. ഇവിടെയിതാ യുവാക്കള്‍ക്കും വിദ്യാർത്ഥികള്‍ക്കുമായി എഐ മേഖലയിലെ മികച്ച 10 ജോലികള്‍ പരിചയപ്പെടുത്തുകയാണ്

മെഷീന്‍ ലേണിങ് എഞ്ചിനീയർ
ഡാറ്റയിൽ നിന്ന് സ്വയം പഠിച്ച് തീരുമാനങ്ങൾ എടുക്കുന്ന മോഡലുകൾ വികസിപ്പിക്കുന്നതിനാണ് ഇവരുടെ ജോലി. Python, TensorFlow, PyTorch തുടങ്ങിയ ടൂൾസുകളിലെ പ്രാവിണ്യമാണ് പ്രധാന യോഗ്യത.
ഡാറ്റാ സയന്റിസ്റ്റ്
ഡാറ്റ അനലിസിസും വ്യവസാവുമായി ബന്ധപ്പെട്ട മറ്റ് ഡാറ്റകളും വിശകലനം ചെയ്ത് സ്ട്രാറ്റജികള്‍ അവതരിപ്പിക്കുക എന്നതായിരിക്കും ഇവരുടെ ജോലി. വലിയ ഡാറ്റയിൽ നിന്നും വിലപ്പെട്ട വിവരങ്ങൾ കണ്ടെത്തുക എന്നതായിരിക്കും പ്രധാന ഉത്തരവാദിത്തം
എഐ റിസർച്ച് സയന്റിസ്റ്റ്
ആധുനിക എഐ ടെക്‌നോളജികളിൽ ഗവേഷണം നടത്തുകയും പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുക. അക്കാദമിക് യോഗ്യതയും ഗവേഷണ മേഖലയിലെ മികവുമാണ് ഈ രംഗത്ത് പ്രധാനമായും വേണ്ടത്.
നാച്ചുറല്‍ ലാങ്വേജ് പ്രൊസസിങ് എഞ്ചിനീയർ
ഓരോ ഭാഷയും മനസ്സിലാക്കി അതിൽ പ്രവർത്തിക്കാൻ കഴിയുന്ന എഐ മോഡലുകൾ വികസിപ്പിക്കുന്നതിൽ വിദഗ്ധതരായിരിക്കണം. ചാറ്റ്‌ബോട്ടുകൾ, വേസ് അസിസ്റ്റന്റ് സേവനങ്ങൾ എന്നിവയിൽ നിർണായക പങ്ക് വഹിക്കുന്നത് ഇവരായിരിക്കും.
കംപ്യൂട്ടർ വിഷന്‍ എഞ്ചിനീയർ
ചിത്രങ്ങളും വീഡിയോകളും മനസ്സിലാക്കാനും തിരിച്ചറിയാനും കഴിയുന്ന എഐ സംവിധാനങ്ങൾ രൂപപ്പെടുത്തുക. മെഡിക്കൽ ഇമേജിങ്, സെക്യൂരിറ്റി സർവെയിലൻസ്, ഡ്രൈവർലെസ് കാറുകൾ തുടങ്ങിയ മേഖലയിൽ കംപ്യൂട്ടർ വിഷന്‍ എഞ്ചിനീയറക്ക് വലിയ ഡിമാന്‍ഡാണുള്ളത്.
എഐ പ്രൊഡക്ട് മാനേജർ
എഐ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ വികസനം, ലോണ്ചിംഗ്, വിപണനം എന്നിവയുടെ മേൽനോട്ടം. ടെക്‌നിക്കൽ കാഴ്ചപ്പാടും ബിസിനസ് പ്രാപ്തിയുമുള്ളവർക്കായിരിക്കും ഈ ജോലി അനുയോജ്യം.
ഡീപ് ലേണിങ് എഞ്ചിനീയർ
ന്യൂറൽ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് ഡീറ്റെയിൽഡ് മോഡലുകൾ രൂപപ്പെടുത്തക എന്നതാണ് ഈ ജോലിയുടെ ഉത്തരവാദിത്തം. നാച്ചുറല്‍ ലാങ്വേജ് പ്രൊസസിങ് എഞ്ചിനീയർ, കംപ്യൂട്ടർ വിഷന്‍ എഞ്ചിനീയർ
എന്നിവയിൽ ഡീപ് ലേണിങ് എഞ്ചിനീയർക്ക് വലിയ പ്രാധാന്യമാണുള്ളത്.
റോബോട്ടിക് എഞ്ചിനീയർ
എഐ നിയന്ത്രിത റോബോട്ടുകൾ രൂപകൽപ്പന ചെയ്ത് വ്യത്യസ്ത മേഖലകളിൽ പ്രവർത്തന സജ്ജമാക്കുക. മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നീ മേഖലകളിൽ പ്രാവീണ്യമുള്ളവർക്ക് ഈ രംഗത്ത് കഴിവ് തെളിയിക്കാനാകും.
എഐ സൊലൂഷ്യന്‍ ആർക്കിടെക്
ബിസിനസുമായി ബന്ധപപെട്ട പ്രശ്‌നങ്ങൾക്ക് എഐ അടിസ്ഥാനമാക്കിയ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും നടപ്പാക്കുകയും ചെയ്യുക. ഈ രംഗത്ത് ടെക്‌നിക്കൽ അറിവും പ്രോജക്ട് മാനേജ്മെന്റ് കഴിവും അനിവാര്യമാണ്.
എഐ എത്തിക്സ് സ്പെഷ്യലിസ്റ്റ്
എഐ സംവിധാനം നീതിപൂർവ്വവും ഉത്തരവാദിത്തപരവുമാക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖകൾ നിർമ്മിക്കുന്നു. ഡാറ്റ പ്രൈവസി, ബയാസ് നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യലും ഈ ജോലിയില്‍ പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്തമായിരിക്കും
എഐ മേഖലയിലെ തൊഴിലവസരങ്ങളില്‍ അടുത്ത രണ്ട് ദശാബ്ദത്തിനുള്ളില്‍ വന്‍കുതിച്ച്ചാട്ടമുണ്ടാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനായി വിദ്യാർത്ഥികളും ജോലി തേടുന്നവർ ആവശ്യമായതും കൃത്യതയാർന്നതുമായ സ്‌കില്ലുകൾ നേടുക എന്നുള്ളതാണ് പ്രധാനം. ഓൺലൈൻ കോഴ്സുകൾ, സർട്ടിഫിക്കേഷനുകൾ, ഇൻടേൺഷിപ്പുകൾ എന്നിവ വഴി ഏവർക്കും ഈ മേഖലയിലേക്ക് പ്രവേശിക്കാനും സാധിക്കും.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവില്‍ ജോലി വേണോ? ആകര്‍ഷകമായ വേതനം.!! യുഐഡിഎഐയില്‍ ഇന്റേണിയാകാം -
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ











Click it and Unblock the Notifications