കല്യാണം നടക്കുന്നില്ലേ? എഐയോട് ചോദിച്ചാലോ; മാട്രിമോണിയല്‍ സൈറ്റുകളില്‍ പങ്കാളിയെ തിരയാനും എഐ
ചേര്‍ച്ചയുള്ള പങ്കാളിയെ കണ്ടെത്തുക എന്നത് ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അനുയോജ്യരായ പങ്കാളികളെ കണ്ടെത്താന്‍ പൊരുത്തം നോക്കുന്ന പതിവും പാരമ്പര്യമായി നമുക്കിടയിലുണ്ട്. ജാതകങ്ങളെ അടിസ്ഥാനമാക്കി വധുവും വരനും തമ്മിലുള്ള ചേര്‍ച്ച മനസിലാക്കുന്നതിനാണ് പൊരുത്തം നോക്കുന്നത്. പലപ്പോഴും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനാണ് പൊരുത്തം കൂടുതലായി നോക്കുന്നത്.
എന്നാല്‍ കാലം മുന്നോട്ടു പോയതോടെ പ്രണയ വിവാഹങ്ങള്‍ വര്‍ധിച്ചു. മാട്രിമോണിയല്‍ സൈറ്റുകളും കൂണ്‍ പോലെ മുളച്ചുപൊങ്ങി. പൊരുത്തം നോക്കുന്ന ചുമതല മാട്രിമോണിയല്‍ സൈറ്റുകള്‍ ഏറ്റെടുത്തു. ഇതൊക്കെയാണെങ്കിലും ചേര്‍ച്ചയുള്ള പങ്കാളിയെ കിട്ടുക എന്നത് സങ്കീര്‍ണമായ കാര്യമാണ്.

ഇന്ത്യയില്‍ ഓരോ ദിവസവും മാട്രിമോണിയല്‍ സൈറ്റുകളില്‍ ദശലക്ഷക്കണക്കിന് പ്രൊഫൈലുകളാണ് അപ്‌ലോഡ് ചെയ്യുന്നത്. ഏതാണ് ഏറ്റവും മികച്ചതും അനുയോജ്യവുമെന്ന് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനായി ഏറെ സമയവും ചെലവഴിക്കേണ്ടി വരും. എന്നാല്‍ ഈ മേഖലയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ സ്വാധീനം ഉറപ്പിക്കുന്ന കാഴ്ച്ചയാണ് കണ്ടു വരുന്നത്.
മാറിക്കൊണ്ടിരിക്കുന്ന താല്‍പര്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സഹായിക്കുമെന്നത് പലര്‍ക്കും വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ്. അനുയോജ്യരായ പങ്കാളിയെ തേടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തും.
നമ്മുടെ ആവശ്യങ്ങള്‍ എഐയെ അറിയിച്ചാല്‍ മാത്രം മതി. മാട്രിമോണിയല്‍ ആപ്പുകളിലെ ദശലക്ഷക്കണക്കിന് പ്രൊഫൈലുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്രിമ ബുദ്ധി (എഐ) വിശകലനം ചെയ്യും. അനുയോജ്യമായ വധുക്കളുടെയും വരന്മാരുടെയും ഫോട്ടോകളും വിശദാംശങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ നമ്മുടെ മുന്നില്‍ കൊണ്ടുവയ്ക്കും.
പല മാട്രിമോണിയല്‍ സൈറ്റുകളും എഐ ഉപയോഗിച്ച് അവരുടെ സേവനങ്ങളുടെ വേഗതയും ഗുണമേന്മയും മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രായം, പ്രദേശം, തൊഴില്‍, ജോലി, ഹോബികള്‍ എന്നിങ്ങനെ നിരവധി മുന്‍ഗണനകളെ അടിസ്ഥാനമാക്കി നമുക്ക് അനുയോജ്യമായ വ്യക്തിയെ കണ്ടെത്താന്‍ എഐ സഹായിക്കും. പങ്കാളിയെ തേടുന്ന ഒരു വ്യക്തി പങ്കിടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും അനുയോജ്യനായ വരനെയോ വധുവിനെയോ നിര്‍ദേശിക്കാന്‍ എഐയ്ക്ക് വളരെ എളുപ്പമാണ്.
വധുവിന്റെയും വരന്റെയും ജാതകങ്ങളും എഐ പൂര്‍ണമായി വിലയിരുന്നു. അതേസമയം, ഇതില്‍ ഒരു കെണിയും ഒളിഞ്ഞിരിക്കുന്നുണ്ട്. മാട്രിമോണിയല്‍ സൈറ്റുകളില്‍ നല്‍കുന്നത് വ്യാജ വിവരങ്ങള്‍ അടങ്ങിയ പ്രൊഫൈലുകളാണെങ്കില്‍ വഞ്ചിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇവിടെ മനുഷ്യന്റെ വഞ്ചന മുന്‍കൂട്ടി കാണാനുള്ള കഴിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന് ഇല്ല. അതിനാല്‍ ഇക്കാര്യത്തില്‍ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തേണ്ടത് പങ്കാളിയെ തേടുന്നവര്‍ തന്നെയാണ്. അല്ലെങ്കില്‍ ധനനഷ്ടവും മാനഹാനിയുമൊക്കെയാകും ഉണ്ടാവുക.












Click it and Unblock the Notifications