Get Updates
Get notified of breaking news, exclusive insights, and must-see stories!

മീനം രാശിയില്‍ ജനിക്കുന്നവർ റൊമാന്‍സ് ഇഷ്ടപ്പെടും: ആര്‍ക്ക് മുമ്പിലും കീഴടങ്ങാൻ തയ്യാറാവില്ല!!

വേറൊരു ഗ്രഹത്തിൽ ജീവിക്കുന്നവരായിരിക്കും മീനം രാശിയില്‍ ജനിക്കുന്നവർ. മറ്റുള്ളവരാൽ ജീനിയസ്സാണെന്ന് വിശേഷിപ്പിക്കുന്നവരായിരിക്കും മീനം രാശിയില്‍ ജനിക്കുന്നവര്‍. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന വ്യക്തിത്വമായിരിക്കും മീനം രാശിക്കാരുടേത്. എളുപ്പത്തിൽ ആളുകളെ കംഫർട്ടബിൾ ആക്കാനുള്ള കഴിവ് ഇത്തരക്കാർക്കുണ്ടായിരിക്കും.

പ്രണയിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന മീനം രാശിക്കാർ ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നവരായിരിക്കും. ജോലിയിലും പഠനത്തിലും ഓരോ കാര്യങ്ങളും തന്റേതായ രീതിയില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. വൈകാരിക സ്ഥിതി കാറ്റിന്റെ ഗതിക്കനുസരിച്ചാണ് ഇവരില്‍ പ്രത്യക്ഷപ്പെടുക. ഇത് മറ്റുള്ളവരിൽ നിന്നുള്ള അപ്രീതിയ്ക്ക്ഇടയാക്കാറുണ്ട്. വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിക്കാർ.

വിശാല ഹൃദയത്തിന്റെ ഉടമകൾ

വിശാല ഹൃദയത്തിന്റെ ഉടമകൾ

വിശാലമായ ഹൃദയത്തിനുടമകളായിരിക്കും മീനം രാശിയില്‍ ജനിക്കുന്നവർ. തന്റെ സ്നേഹം മുഴുവൻ ലോകത്തിന് നല്‍കാൻ ആഗ്രഹിക്കുന്നവരായിരിക്കും. ദയാലുക്കളായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന വ്യക്തികൾ. ലോകത്തിന് മികച്ച വ്യക്തികളെ ലോകത്തിന് സമ്മാനിക്കുന്നവരായിരിക്കും. മറ്റുള്ളവരെ ജീവിതത്തിൽ നല്ല കാര്യങ്ങള്‍ ചെയ്യാൻ‍ പ്രേരിപ്പിക്കുന്നവരായിരിക്കും. ആത്മവിശ്വാസം കൂടുതൽ പ്രകടിപ്പിക്കുന്നവരായിരിക്കും ഈ രാശിക്കാര്‍.

സ്വപ്ന സഞ്ചാരികൾ

സ്വപ്ന സഞ്ചാരികൾ

മീനം രാശിയിൽ‍ ജനിക്കുന്നവര്‍ വളരെയധികം സ്വപ്നം കാണുന്നവരും ഏത് സാഹചര്യത്തില്‍ നിന്നും എളുപ്പത്തിൽ രക്ഷപ്പെടാൻ കഴിയുന്ന വ്യക്തിത്വത്തിന് ഉടമകളായിരിക്കുന്നവരായിരിക്കും. സർഗ്ഗാത്മക ശേഷിയും ഇത്തരക്കാര്‍ക്ക് അധികമായിരിക്കും. എന്ത് കാര്യങ്ങളും ചിത്രീകരിക്കാനും ഇവർ‍ക്ക് പ്രത്യേക പാടവമുണ്ടായിരിക്കും. എന്ത് കാര്യങ്ങളും പുതിയ ശൈലിയിലും തന്റേതായ രീതിയിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവരായിരിക്കും.

റൊമാൻസ് ഇഷ്ടപ്പെടുന്നവർ

റൊമാൻസ് ഇഷ്ടപ്പെടുന്നവർ

മീനം രാശിയിൽ ജനിക്കുന്നവർ റൊമാൻസ് ഇഷ്ടപ്പെടുന്നവരായിരിക്കും. സ്പെഷ്യലാണെന്ന് ചിന്തിക്കുന്നവരോട് അടുപ്പം സൂക്ഷിക്കുന്നവരായിരിക്കും മീനം രാശിയിൽ ജനിക്കുന്നവർ. സ്നേഹം പ്രകടിപ്പിക്കാൻ ആംഗ്യങ്ങളും മറ്റും ഉപയോഗിക്കുന്നവരായിരിക്കും. ജീവിതത്തിൽ സ്വന്തമായി ജീവിത പങ്കാളിയെ കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഈ രാശിക്കാർ.

ആർക്കുമുമ്പിലും മനസ്സ് തുറക്കില്ല

ആർക്കുമുമ്പിലും മനസ്സ് തുറക്കില്ല


പെട്ടെന്ന് മനസിലാക്കിയെടുക്കാൻ പറ്റുന്ന വ്യക്തിത്വമായിരിക്കില്ല മീനം രാശിയിൽ ജനിക്കുന്നവര്‍. ദുരൂഹത ചൂഴ്ന്നുനിൽക്കുന്നവരായിരിക്കും മീനം രാശിയില്‍ ജനിക്കുന്നവർ. അലഞ്ഞ് തിരിഞ്ഞ് ജീവിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും ഈ രാശിക്കാർ. വികാര ജീവികളായിരിക്കും ഈ രാശിക്കാർ. ഏത് തരത്തിലും വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്ന ഇത്തരക്കാരുടെ വൈകാരിക സ്ഥിതി എളുപ്പത്തിൽ മാറിക്കൊണ്ടിരിക്കും. കാറ്റിന്റെ ഗതിക്കനുസരിച്ചായിരിക്കും ഇവരിൽ‍ മാറ്റം പ്രകടമാകുക. എന്നാൽ മറ്റുള്ളവർക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്.

 ലക്ഷ്യങ്ങള്‍ വായിച്ചെടുക്കാൻ കഴിയും

ലക്ഷ്യങ്ങള്‍ വായിച്ചെടുക്കാൻ കഴിയും


നമുക്ക് ചുറ്റിലുമുള്ള എല്ലാവരുടേയും മനസ്സറിയാൻ കഴിവുള്ളവരായിരിക്കും മീനം രാശിയിൽ‍ ജനിക്കുന്നവർ. തങ്ങളെ ലക്ഷ്യം വെച്ച് നടക്കുന്ന നീക്കങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാന്‍ കഴിയുന്നവരായിരിക്കും ഈ വ്യക്തികള്‍‍. എല്ലാവരുടേയും ബോഡി ലാങ്വേജ് പ്രവൃത്തികൾ എന്നിവ മനസ്സിലാക്കി വ്യക്തികളെ മനസിലാക്കാൻ കഴിയുന്നവരായിരിക്കും. എല്ലാത്തരം വ്യക്തികളെയും കൈകാര്യം ചെയ്യാനുള്ള കഴിവ് മീനം രാശിയിൽ ജനിക്കുന്ന വ്യക്തികള്‍‍ക്ക് ഉണ്ടായിരിക്കും. പുതിയ വ്യക്തികൾ, പുതിയ സാഹചര്യങ്ങള്‍ എന്നിവയുമായി എളുപ്പത്തില്‍‍ ഇണങ്ങിച്ചേരുന്നവരായിരിക്കും ഈ രാശിക്കാർ.

ഒറ്റയ്ക്കാവുന്നത് ഇഷ്ടപ്പെടില്ല

ഒറ്റയ്ക്കാവുന്നത് ഇഷ്ടപ്പെടില്ല

എപ്പോഴും സൗഹൃദ വലയത്തിനുള്ളിൽ അകപ്പെടുന്നവരായിരിക്കും മീനം രാശിക്കാർ. ആഴത്തിലുള്ളതും ദൃഢവുമായ ബന്ധം ഇഷ്ടപ്പെടുന്നവരായിരിക്കും മീനം രാശിയിൽ ജനിക്കുന്നവര്‍. ഒരു ഗ്രൂപ്പിനുള്ളില്‍‍ നിന്ന് തിരസ്കരിക്കപ്പെടുന്നത് ഇവരിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കും. ഒറ്റയ്ക്ക് നടക്കാനും ജീവിക്കാനും ഇഷ്ടപ്പെടുന്നവരായിരിക്കില്ല ഈ രാശിക്കാർ.

സര്‍ഗ്ഗാത്മകതയുടെ അവസാന വാക്ക്

സര്‍ഗ്ഗാത്മകതയുടെ അവസാന വാക്ക്


സര്‍‍ഗ്ഗാഗത്മകതയായിരിക്കും ഈ രാശിക്കാരുടെ പ്രധാന പ്രത്യേകത. മികച്ച എഴുത്തുകാർ‍, കലാകാരന്മാർ, സംഗീജ്ഞർ എന്നിങ്ങനെ സർഗ്ഗാത്മകത ഏറെയുള്ളവർ മീനം രാശിയിൽ ജനിക്കുന്നവരായിരിക്കും. സമാനതകളില്ലാത്ത കാഴ്ച്ചപ്പാടും ചിന്തകളുമായിരിക്കും ഈ രാശിയിൽ ജനിക്കുന്നവർക്ക്. ലോകത്തെ വ്യത്യസ്ത കാഴ്ചപ്പാടിൽ നോക്കിക്കാണാൻ ആഗ്രഹിക്കുന്നവരായിരിക്കും ഈ രാശിയിൽ ജനിക്കുന്നവര്‍. തനിക്ക് ചുറ്റിലുമുള്ളവർ‍ക്ക് പ്രചോദനം നല്‍കാനും ഇവർ‍ക്ക് പ്രത്യേക കഴിവായിരിക്കും.

 അല്‍പ്പനേരം ഒറ്റയ്ക്ക്

അല്‍പ്പനേരം ഒറ്റയ്ക്ക്


ചുറ്റുപാടുകളിൽ നിന്നെല്ലാം മാറി ഒറ്റയ്ക്ക് സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും മീനം രാശിയിൽ ജനിക്കുന്നവർ. തിരക്കുകള്‍ക്കിടയിൽ നിന്നും ആൾക്കൂട്ടത്തിൽ നിന്നും പെട്ടെന്ന് ഒഴിഞ്ഞു മാറാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. ചിന്തകളും ഊർജ്ജവും റീച്ചാർജ് ചെയ്യാൻ ഇത്തരക്കാർക്ക് കുറച്ച് സമയം ആവശ്യമായി വരും. മറ്റുള്ളവരില്‍ നിന്ന് തികച്ചും വേറിട്ട് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്നവർ.

 ആത്മാർത്ഥതയും സത്യസന്ധതയും

ആത്മാർത്ഥതയും സത്യസന്ധതയും

ആത്മാർത്ഥതയും സത്യസന്ധതയും ഉള്ളവരായിരിക്കും മീനം രാശിയിൽ ജനിക്കുന്നവര്‍. കള്ളങ്ങളോ കെട്ടിച്ചമച്ച കഥകളോ കേൾക്കാൻ ഇഷ്ടപ്പെടാത്ത ഇവർ‍ നല്ല ചുറ്റുപാടിൽ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. കള്ളം പറയുന്നതും കള്ളം പറയുന്നവരെയും വെറുക്കുന്നവരായിരിക്കും ഈ രാശിക്കാർ. എല്ലാവരോടും ബഹുമാനം കാത്ത് സൂക്ഷിക്കുന്ന ഇവർ അവസാനം വരെയും ഇത് പാലിക്കുന്നവരുമായിരിക്കും.

 മത്സരബുദ്ധിയുള്ളവര്‍

മത്സരബുദ്ധിയുള്ളവര്‍

മറ്റ് രാശിക്കാരെ അപേക്ഷിച്ച് മത്സരബുദ്ധി കൂടുതലായിരിക്കും ഈ രാശിയിൽ ജനിക്കുന്നവർക്ക്. ഏത് വെല്ലുവിളിയും ഏറ്റെടുത്ത് എളുപ്പത്തിൽ പൂർത്തിയാക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാർ. ആർക്കും വിഡ്ഡിയാക്കാന്‍ കഴിയാത്ത പ്രകൃതമായിരിക്കും മീനം രാശിയിൽ ജനിക്കുന്നവർക്ക്. എന്നാൽ‍ സ്നേഹിക്കുന്നവരുടെ പിന്തുണ അങ്ങേയറ്റം ആഗ്രഹിക്കുന്നവരായിരിക്കും ഇവർ. മറ്റുള്ളവരിൽ നിന്നുള്ള സഹായം ആഗ്രഹിക്കുന്ന ഇത്തരക്കാര്‍ മറ്റുള്ളവരെ പിന്തുണയ്ക്കുന്നവരായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+