കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Array

  • By Staff
Google Oneindia Malayalam News

സ്ത്രീ-പുരുഷ ജാതകങ്ങള്‍ പരിശോധിച്ച് വിവാഹത്തിന് മുന്പ് തന്നെ സന്താനത്തെ കുറിച്ചുളള വിവരങ്ങള്‍ വെളിപ്പെടുത്താനാകുമെന്നാണ് ജ്യോതിഷികള്‍ പറയുന്നത്.

സന്താനം ഉണ്ടാകില്ല, സന്താന അനുഭവയോഗമില്ല, ഗര്‍ഭഛിദ്രം എന്നിവ ജാതകം നോക്കി ഗണിക്കാറുണ്ട്‌. അവയ്ക്കെല്ലാം പ്രതിവിധിയും നിര്‍ദേശിക്കാറുണ്ട്‌.

വിവാഹ ശേഷം സ്ത്രീ ശുദ്ധമായതിന്‍റെ ഇരട്ടദിവസങ്ങളില്‍ ഗര്‍ഭം ധരിച്ചാല്‍ പുത്രലാഭം ഉണ്ടാകുമെന്നാണ്‌ ആചാര്യമതം. അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്തൃട്ടാതി, രേവതി, മൂലം, എന്നീ നക്‌ഷത്രങ്ങള്‍ ഗര്‍ഭധാരണത്തിന്‌ ഉത്തമമാണെന്ന്‌ കരുതുന്നു.

പുരുഷ ജാതകത്തിലെ ബീജസ്ഫുടവും സ്ത്രീജാതകത്തിലെ ക്ഷേത്രസ്ഫുടവും യോഗസ്ഥുടവും മറ്റും ഗണിക്കുമ്പോള്‍ ബീജബലം കുറവാണെങ്കില്‍ സ്ത്രീസന്താനങ്ങള്‍ ഉണ്ടാകുമെന്നാണ്‌ പ്രമാണം. ക്ഷേത്രബലമില്ലാതെ വരികയാണെങ്കില്‍ ഗര്‍ഭധാരണത്തിന്‌ തടസം ഉണ്ടാകുമെന്ന്‌ ചിന്തിക്കണം.

വാവ്‌, അഷ്ടമി, വിഷ്ടി, രിക്തസ്ഥിര കരണങ്ങള്‍, അതിന്‍റെ തലേന്നാള്‍, ഗുളികോദയസമയം, ഗ്രഹണ സമയം, സംക്രാന്തി, സര്‍പ്പശിരസ്‌, സംക്രമദിനം എന്നിവ ഗര്‍ഭധാരണത്തിന്‌ നല്ലതാണെന്നും ആചാര്യന്മാര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X