കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Array

  • By Staff
Google Oneindia Malayalam News

ഭാരതീയ സംസ്‌കാരത്തിന്റെ സംഭാവനയാണ്‌ സംഖ്യാ ശാസ്‌ത്രം അഥവാ സംഖ്യാ ജ്യോതിഷം. നമ്മുടെ നിത്യജീവിതത്തില്‍ നാം ഉപയോഗിച്ചുവരുന്ന സാധാരണ അക്കങ്ങള്‍ക്ക്‌ അഥവാ സംഖ്യകള്‍ക്ക്‌ മനുഷ്യജീവിതത്തില്‍ നിര്‍ണായക ശക്തിയാണ്‌ ഉളളത്‌.

അവയ്‌ക്ക്‌ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുവാനും നിയന്ത്രിക്കുവാനുമുളള കഴിവുണ്ട് എന്നുളളത്‌ ആര്‍ഷഭാരത്തിലെ ഋഷീശ്വരന്‍മാരാണ്‌ കണ്ടുപിടിച്ചത്‌. പുരാതനവും ഭാരതീയവുമായ ഈ സംഖ്യാശാസ്‌ത്രം പാഞ്ചാത്യ ചിന്തകന്‍മാരെ ആകര്‍ഷിക്കുകയും അവരെ അത്‌ വിപുലമായ പഠനങ്ങളിലേയ്‌ക്കും നിരീക്ഷണങ്ങളിലേയ്‌ക്കും നയിക്കുകയും ചെയ്‌തു.

ജ്യോതിഷത്തില്‍ നവഗ്രഹങ്ങളെപ്പോലെ സംഖ്യാശാസ്‌ത്രത്തില്‍ 1 മുതല്‍ 9 വരെയുളള അക്കങ്ങളെയാണ്‌ അടിസ്ഥാനമാക്കിയിരിക്കുന്നത്‌. തങ്ങളുടെ ജന്മനക്ഷത്രം അറിയാത്തവര്‍ക്കുപോലും അവരുടെ ജന്മസംഖ്യ മനസിലാക്കി തങ്ങളുടെ ഭാവിഫലങ്ങള്‍ അറിയാമെന്നതാണ്‌ സംഖ്യാ ശാസ്‌ത്രത്തിന്റെ പ്രത്യേകത.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X