Array
ജന്മസംഖ്യ 1
ഏതു മാസത്തിലേയും 1, 10, 19, 28 എന്നീ തിയ്യതികളില്‍ ജനിച്ചവരെല്ലാം 1 എന്ന ജന്മസംഖ്യയുളളവരായിരിക്കും. ഒന്ന് എന്ന് സംഖ്യയുടെ ചിഹ്നം സൂര്യനാണ്.
ഒന്ന് എന്ന ജന്മസംഖ്യാ ജാതര്‍ എല്ലാ കാര്യത്തിലും നേതൃത്വം വഹിക്കുന്നതിനുളള വ്യക്തി പ്രഭാവം രൂപത്തിലും പെരുമാറ്റത്തിലുമുളളവരായിരിക്കും. മികച്ച ഭൗതിക സുഖസൗകര്യങ്ങളില്‍ ഇവര്‍ക്ക് അതിയായ താല്‍പര്യമുണ്ടാവും. അതിനു വേണ്ടി എത്ര പണം മുടക്കാനും ഇവര്‍ക്ക് മടിയില്ല.
ഏതു കാര്യത്തിലും നേതൃത്വം വഹിക്കുവാനാണ് ഇവര്‍ക്ക് താല്‍പര്യം. നേതൃത്വം ഇവരെ തേടിയെത്തുകയും ചെയ്യും. മനസില്‍ തോന്നുന്ന കാര്യങ്ങള്‍ തുറന്ന് പറയുന്നത്‌കൊണ്ട് ഇവര്‍ക്ക് ശത്രുക്കള്‍ ഏറിയിരിക്കും.
ഇവര്‍ ആരുടെ മുന്‍പിലും കീഴടങ്ങുന്നവരല്ല. ഇവരുടെ ആത്മാര്‍ത്ഥതയും ഔദാര്യശീലവും ശത്രുക്കളെപ്പോലും അനുകൂലികളാക്കി തീര്‍ക്കും. വളരെ ആലോചിച്ചതിന് ശേഷമേ ഒരു കാര്യത്തില്‍ ഏര്‍പ്പെടുകയുളളൂ.
പുരുഷന്‍മാരെപ്പോലെ പൗരുഷമുളളവരായിരിക്കും ഒന്ന് ജന്മസംഖ്യയായുളള സ്‌ത്രീകള്‍. സ്‌ത്രൈണ സ്വഭാവം കുറവായിരിക്കും. വിനയവും വിധേയത്വവും ഉണ്ടായിരിക്കില്ല. അനീതിയും അക്രമവും തെറ്റു കുറ്റങ്ങളും ഇവര്‍ ക്ഷമിക്കില്ല. ഭര്‍ത്താവിനെ ചൊല്‍പടിയ്‌ക്ക് നിര്‍ത്തുന്നവരായിരിക്കും ഇവര്‍.
ഭാഗ്യവാരങ്ങള്‍:
ഞായര്‍, തിങ്കള്‍- ശുഭം
ചൊവ്വ, വ്യാഴം-ഉത്തമം
ബുധന്‍-ദോഷം
വെളളി, ശനി-ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല.
ശുഭദിനങ്ങള്‍: 1, 10, 19, 28 എന്നീ തിയ്യതികളും 2,11, 20, 29 എന്നീ തിയ്യതികളും ശുഭദായകങ്ങളാണ്.
ഭാഗ്യനിറം: മഞ്ഞ, ഇളം നീല, ഇളം ചുവപ്പ്
ഭാഗ്യരത്‌നം: പുഷ്യരാഗം, ഗോമേദകം
A,, I, J, K, Q എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇവരുടെ പേരില്‍ വരുന്നത് നല്ലതാണ്.












Click it and Unblock the Notifications