Array
ജന്മസംഖ്യ 4
രാഹുവിന്റെ ആധിപത്യമുളള സംഖ്യയാണ് 4. 4, 13, 22, 31 എന്നീ തിയ്യതികളില്‍ ജനിച്ചവരെല്ലാം നാല് എന്ന ജന്മസംഖ്യയുളളവരായിരിക്കും.
എല്ലാറ്റിനേയും വിമര്‍ശിക്കുന്ന സ്വഭാവക്കാരായിരിക്കും ഇവര്‍. ഒരിക്കലും സൗമ്യമായി സംസാരിക്കുന്നവരായിരിക്കില്ല. എല്ലാ വിഷയത്തിലും മറ്റുളളവരില്‍ നിന്നും വിഭിന്നമായ അഭിപ്രായക്കാരാണിവര്‍.
വാദപ്രതിവാദത്തില്‍ എപ്പോഴും എതിര്‍വശം ചേര്‍ന്ന് വാദിക്കുകയും വെറുതേ ശത്രുക്കളെ സമ്പാദിക്കുകയും ചെയ്യും. മനസില്‍ തോന്നുന്നത് വെട്ടിത്തുറന്ന് പറയും. ആരോടും കയര്‍ത്ത് സംസാരിക്കിക്കയും ചെയ്യും. അനുഭവങ്ങളും ലോകപരിചയവും ലഭിക്കുന്തോറും സ്വഭാവത്തിന് മാറ്റം വരാറുണ്ട്.
അഭിനന്ദനം ആരും ഇവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. എന്നിരുന്നാലും എല്ലാവരോടും സ്‌നേഹപൂര്‍വ്വം പെരുമാറുന്നത് കൊണ്ട് ഇവര്‍ക്ക് ശത്രുക്കളെപ്പോലെ തന്നെ മിത്രങ്ങള്‍ക്കും കുറവുണ്ടായിരിക്കില്ല. അധികാരം ഇവരുടെ കൈയില്‍ കിട്ടിയാല്‍ എത്ര ശക്തമായ എതിര്‍പ്പുകളേയും അവഗണിച്ചുകൊണ്ട് ഒരു സമൂല പരിവര്‍ത്തനത്തിന് ശ്രമിക്കും.
ഭാഗ്യവാരങ്ങള്‍: ശനി, ഞായര്‍, തിങ്കള്‍
ശുഭദിനങ്ങള്‍: 4,13, 22, 31, 1, 10, 19, 28
ഭാഗ്യനിറങ്ങള്‍: മഞ്ഞ, നീല, ഇളംനീല
ഭാഗ്യരത്‌നം: ഗോമേദകം
D, M, T എന്നീ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഇവരുടെ പേരില്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്.












Click it and Unblock the Notifications